Connect with us

ഹോളിവുഡ് നടി റാക്വല്‍ വെല്‍ഷ് അന്തരിച്ചു

Hollywood

ഹോളിവുഡ് നടി റാക്വല്‍ വെല്‍ഷ് അന്തരിച്ചു

ഹോളിവുഡ് നടി റാക്വല്‍ വെല്‍ഷ് അന്തരിച്ചു

ഹോളിവുഡ് നടി റാക്വല്‍ വെല്‍ഷ് (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. നടിയുടെ വക്താവാണ് വാര്‍ത്ത പുറത്ത് വിട്ടത്. 1940 ല്‍ ഷിക്കാഗോയിലാണ് റാക്വല്‍ വെല്‍ഷിന്റെ ജനനം. ജോ റാക്വല്‍ തേജാദ എന്നാണ് യഥാര്‍ത്ഥ പേര്. 14ആം വയസ്സില്‍, മിസ് ഫോട്ടോജെനിക്, മിസ് കോണ്‍ടൂര്‍ എന്നീ സൗന്ദര്യ പദവികള്‍ നേടി. ലാ ജൊല്ല ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍, സാന്‍ ഡീഗോ കൗണ്ടി ഫെയറില്‍ മിസ് ലാ ജോല്ല എന്ന പദവിയും മിസ് സാന്‍ ഡീഗോ ദി ഫെയറെസ്റ്റ് ഓഫ് ദി ഫെയര്‍ പട്ടവും നേടി.

സൗന്ദര്യമത്സരങ്ങളുടെ ഈ നീണ്ട നിര ഒടുവില്‍ കാലിഫോര്‍ണിയയിലെ മെയ്ഡ് എന്ന സംസ്ഥാന പദവിയിലേക്കാണ് റാക്വലിനെ നയിച്ചത്. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയപ്പോഴേക്കും മാതാപിതാക്കള്‍ വിവാഹമോചനം നേടിയിരുന്നു. 1960കളിലാണ് റാക്വലിന്റെ കരിയറില്‍ വഴിത്തിരിവുകളുണ്ടാവുന്നത്. ഡാലസില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് മാറാന്‍ ഉദ്ദേശിച്ചിരുന്ന വെല്‍ഷ് 1963ല്‍ ലോസ് ഏഞ്ചല്‍സിലേക്ക് മടങ്ങുകയും ഫിലിം സ്റ്റുഡിയോകളില്‍ വേഷങ്ങള്‍ക്കായി അപേക്ഷിക്കാന്‍ തുടങ്ങുകയും ചെയ്തു.

ഈ കാലയളവിലാണ് ഒരു കാലത്തെ ബാലതാരവും ഹോളിവുഡ് നിര്‍മാതാവുമെല്ലാമായ പാട്രിക് കര്‍ട്ടിസിനെ അവര്‍ കണ്ടുമുട്ടിയത്. അദ്ദേഹം അവളുടെ സ്വകാര്യ, ബിസിനസ്സ് മാനേജരായും പിന്നീട് വിവാഹിതരാവുകയും ചെയ്തു. വെല്‍ഷിന് മാദകറാണിപ്പട്ടം നേടിക്കൊടുക്കാനുള്ള നീക്കങ്ങള്‍ നടത്തിയത് ഇദ്ദേഹമായിരുന്നു.

എ ഹൗസ് ഈസ് നോട്ട് എ ഹോം (1964), എല്‍വിസ് പ്രെസ്‌ലിയുടെ മ്യൂസിക്കല്‍ റൗസ്റ്റാബൗട്ട് (1964) എന്നീ രണ്ട് ചിത്രങ്ങളില്‍ അവര്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. ടെലിവിഷന്‍ പരമ്പരയായ ബിവിച്ഡ്, മക്‌ഹെയ്ല്‍സ് നേവി, ദി വിര്‍ജീനിയന്‍ എന്നിവയിലും അവര്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.

എ സ്വിംഗിന്‍ സമ്മര്‍ (1965) എന്ന ബീച്ച് ചിത്രത്തിലാണ് വെല്‍ച്ചിന്റെ ആദ്യ ഫീച്ചര്‍ വേഷം. അതേ വര്‍ഷം, ലൈഫ് മാഗസിന്‍ ലേഔട്ടില്‍ ‘ദി എന്‍ഡ് ഓഫ് ദ ഗ്രേറ്റ് ഗേള്‍ ഡ്രോട്ട്!’ എന്ന പേരില്‍ ഡെബ് സ്റ്റാര്‍ പട്ടവും നേടി. 1960കളില്‍ യുവാക്കളുടെ ഹരമായിരുന്നു റാക്വല്‍ വെല്‍ഷ്. 1966ല്‍ പുറത്തിറങ്ങിയ വണ്‍ മില്ല്യണ്‍ ഇയേഴ്‌സ് ബി.സി എന്ന ചിത്രത്തിലെ അവരുടെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. 1974ല്‍ റിലീസായ ദ ത്രീ മസ്‌കറ്റിയേഴ്‌സ് എന്ന ചിത്രത്തിലൂടെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും റാക്വലിനെ തേടിയെത്തി. 1987ല്‍ ടെലിവിഷന്‍ സിനിമാ വിഭാഗത്തില്‍ മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബിനുള്ള നാമനിര്‍ദേശവും ലഭിച്ചു. റൈറ്റ് ടു ഡൈ ആയിരുന്നു ചിത്രം.

1995ല്‍ എമ്പയര്‍ മാസികയുടെ സിനിമാ ചരിത്രത്തിലെ ഏറ്റവും സെ ക്‌സിയായ 100 താരങ്ങളുടെ പട്ടികയില്‍ റാക്വല്‍ ഇടം നേടി. 20ാം നൂറ്റാണ്ടിലെ ഏറ്റവും സെക്‌സിയായ 100 താരങ്ങളെ തിരഞ്ഞെടുത്ത പ്ലേബോയ് മാസിക റാക്വലിന് നല്‍കിയത് മൂന്നാം സ്ഥാനമായിരുന്നു. അഞ്ചുപതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ മുപ്പതിലേറെ സിനിമകളിലും അമ്പത് ടെലിവിഷന്‍ ഷോകളിലും അവര്‍ സാന്നിധ്യമറിയിച്ചു.

More in Hollywood

Trending