Connect with us

ഹിൽ പാലസിലെ വീഡിയോയുമായി സാന്ത്വനത്തിലെ അപ്പുക്കിളി, സ്നേഹം വാരിവിതറി ആരാധകർ

Actress

ഹിൽ പാലസിലെ വീഡിയോയുമായി സാന്ത്വനത്തിലെ അപ്പുക്കിളി, സ്നേഹം വാരിവിതറി ആരാധകർ

ഹിൽ പാലസിലെ വീഡിയോയുമായി സാന്ത്വനത്തിലെ അപ്പുക്കിളി, സ്നേഹം വാരിവിതറി ആരാധകർ

സാന്ത്വനത്തിലെ ‘അപ്പു’ വായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു രക്ഷാ രാജ്. സീരിയലിലെന്ന പോലെ തന്നെ സജീവമാണ് സോഷ്യൽ മീഡിയയിലും താരം. ഷൂട്ടിംഗ് ലൊക്കേഷനിലെ മറ്റ് താരങ്ങൾക്കൊപ്പമുള്ള റീൽസും ചിത്രങ്ങളുമെല്ലാം രക്ഷ പങ്കുവെക്കുന്നത് പതിവാണ്.

ഇപ്പോഴിതാ തൃപ്പൂണിത്തുറയിലെ ഹിൽ പാലസിൽ നിന്നുള്ള വീഡിയോയാണ് രക്ഷ പുതിയതായി പോസ്റ്റ് ചെയ്തിരിക്കുന്നത്. മണിചിത്രത്താഴ് സിനിമയിലെ ‘വരുവാനില്ലാരുമില്ലൊരുനാളുമീ വഴി ‘ എന്ന ഗാനത്തിനൊപ്പം പാലസിലൂടെ നടന്ന് ആസ്വദിക്കുന്നതാണ് വീഡിയോ. ‘പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതെ മോഹിക്കാറുണ്ടല്ലോ’ എന്നാണ് വീഡിയോയ്ക്ക് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ. ചേച്ചീടെ അർക്കജ് ചേട്ടൻ ഇതുവരെ എത്തിയില്ലേയെയെന്നാണ് ഒരു പ്രേക്ഷകന്റെ സംശയം. നിരവധി പേരാണ് വിഡിയോയ്ക്ക് പ്രതികരണവുമായെത്തുന്നത്.

കമർകാറ്റ് എന്ന തമിഴ് സിനിമയിലാണ് ആദ്യമായി രക്ഷ അഭിനയിച്ചത്. പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളിൽ പിന്നീട് ഭാഗമായി. മലയാളി എന്ന കലാഭാവൻ മണി സിനിമയിലും അഭിനയിച്ചു. കഴിഞ്ഞ ഏപ്രിലിലായിരുന്നു രക്ഷയുടെ വിവാഹം. കോഴിക്കോട് സ്വദേശിനിയായ രക്ഷാ രാജിന് വരനായെത്തിയത് കോഴിക്കോട് സ്വദേശിയായ അർക്കജാണ്. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാനിദ്ധ്യത്തിലായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം നടന്ന ഹൽദിയുടേയും, വിവാഹത്തിന്റേയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ വൈറലായിരുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top