Connect with us

നാൽപ്പതിൽ തിളങ്ങിയ വളകാപ്പിന് പിന്നിലെ രഹസ്യം തുറന്ന് പറഞ്ഞ് പ്രവീണ!

serial

നാൽപ്പതിൽ തിളങ്ങിയ വളകാപ്പിന് പിന്നിലെ രഹസ്യം തുറന്ന് പറഞ്ഞ് പ്രവീണ!

നാൽപ്പതിൽ തിളങ്ങിയ വളകാപ്പിന് പിന്നിലെ രഹസ്യം തുറന്ന് പറഞ്ഞ് പ്രവീണ!

സിനിമ സീരിയൽ താരം പ്രവീണ അമ്മയാവാൻ ഒരുങ്ങുന്നുവെന്നുള്ള വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രവീണയുടെ വള കാപ്പ് ചടങ്ങിന്റെ ചത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നാല്‍പ്പതില്‍ ഒരു ചെറിയ വളക്കാപ്പ് എന്ന ക്യാപ്‌ഷനിലാണ് താരം ചിത്രം പങ്ക് ആരാധകരുമായി പങ്കുവെച്ചത്.

ആ ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. ഒരു മൂവി ഷൂട്ടിങ് ആണേ, എല്ലാവരുടെയും ആത്മാര്‍ത്ഥമായ സ്നേഹത്തിന് ഒരുപാടി നന്ദി എന്നാണ് ആരാധകരുടെ സംശയത്തിന് താരം മറുപടി നൽകിയത്.

എന്നാൽ ചിത്രം കണ്ടതോടെ ഏതെങ്കിലും സിനിമയുടെയോ, സീരിയലിന്റെയോ പ്രമോഷന്റെ ഭാഗമായിട്ടാകും ചിത്രം പോസ്റ്റ് ചെയ്തതെന്നാണ് ചില ആളുകള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വളക്കാപ്പ് എന്താണ് സംഭവം എന്ന് തിരക്കുന്ന ഒരാളോട് പ്രെഗ്നന്റ് ആകുമ്ബോള്‍ നടത്തുന്ന ചടങ്ങാണ് ഇതെന്ന് പ്രവീണ തന്നെ വ്യക്തമാക്കിയിരുന്നു.

13 വര്‍ഷത്തിലേറെയായി കലാരംഗത്ത് സജീവമായ പ്രവീണ നിരവധി ചലചിത്രങ്ങളിലും 5-ഓളം മെഗാസീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് ക്ലാസ്സിക്കല്‍ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. റേഡിയോ ഗള്‍ഫിന്റെ പ്രോഗ്രാം പ്രൊഡൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.നാഷണല്‍ ബാങ്ക് ഓഫ് ദുബായ്-ല്‍ ഓഫീസറായ പ്രമോദ് ആണ് ഭര്‍ത്താവ്. ഗൗരിയാണ് പ്രവീണയുടെ മകള്‍.

actress praveena

More in serial

Trending

Recent

To Top