Connect with us

“സൽമാൻ ഖാനും സഹോദരന്മാരും ചേർന്ന് ലൈംഗീക പീഡനത്തിനിരയാക്കി” – നടി പൂജ മിശ്രയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ബോളിവുഡ്

Malayalam Breaking News

മി ടൂ തുറന്നു പറച്ചിലിൽ കുടുങ്ങിയിരിക്കുകുകയാണ് സൂപ്പർ താരം സൽമാൻ ഖാൻ. നടി പൂജ മിശ്രയാണ് സൽമാൻ ഖാനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സല്‍മാന്‍ ഖാനും രണ്ട് സഹോദരന്മാരും ചേര്‍ന്ന് അബോധാവസ്ഥയിലായിരുന്ന തന്നെ പീഡിപ്പിച്ചുവെന്നാണ് പൂജ ആരോപിക്കുന്നത്. സൽമാൻ നായകനായ സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നതെന്നും പൂജ പറയുന്നു.

മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയാണ് പൂജ. ബിഗ് ബോസിന്റെ അവതാരകൻ കൂടിയാണ് സൽമാൻ. സല്‍മാന്റെ സഹോദരന്‍ അര്‍ബാസിന്റെ മുന്‍ ഭാര്യയും നടിയുമായ മലൈക അറോറ അസൂയ പൂണ്ട് തന്റെ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നും ഇവര്‍ പറയുന്നുണ്ട്.

നടനും ലോക്​സഭാംഗവുമായ ശത്രുഘ്നന്‍ സിന്‍ഹയും ഭാര്യയും തന്നെ ബ്ലാക്ക് മെയിൽ ചെയ്യാന്‍ ശ്രമിച്ചുവെന്നും ദുര്‍മന്ത്രവാദം നടത്തി തന്റെ വീട്ടില്‍ പ്രേതങ്ങളെ തുറന്നുവിട്ടെന്നും പൂജ ആരോപിക്കുന്നു.

തന്റെ മകള്‍ സൊനാക്ഷിയെ ബോളിവുഡിലെത്തിക്കാനാണ് ശത്രുഘ്‌നന്‍ സിന്‍ഹ ഇതെല്ലം ചെയ്തതെന്നും സല്‍മാനും സഹോദരങ്ങളായ സൊഹൈല്‍ ഖാന്‍, അര്‍ബാസ് ഖാന്‍ എന്നിവര്‍ക്ക് കാഴ്ചവച്ചുവെന്നും അവര്‍ പല അവസരങ്ങളിലായി തന്നെ പീഡിപ്പിച്ചുവെന്നും പൂജ മിശ്ര കുറ്റപ്പെടുത്തി.

ഇത് കൂടാതെ ബോളിവുഡിലെ പല പ്രമുഖരും തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നും തന്റെ ജീവിച്ചുതവും കരിയറും നശിപ്പിച്ചെന്നും ആത്മഹത്യയുടെ വക്കിലേക്ക് തന്നെ തള്ളിവിട്ടെന്നും പൂജ ആരോപിക്കുന്നു.

actress pooja mishra against salman khan

More in Malayalam Breaking News

Trending

Recent

To Top