Malayalam Articles
മിയയുടെ പുതിയ വീട് കാണാം.. !!
മിയയുടെ പുതിയ വീട് കാണാം.. !!
മിയയുടെ പുതിയ വീട് കാണാം.. !!
വിശുദ്ധ അൽഫോൺസാമ്മ എന്ന സീരിയലിൽ കന്യാമറിയത്തിന്റെ വേഷമിട്ട് വെള്ളിത്തിരയിലേക്ക് വന്നയാളാണ് മിയ. നല്ല ഒരു പിടി ചിത്രങ്ങളിലൂടെ മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യയിൽ ആകമാനം തന്റെ സാന്നിധ്യമറിയിക്കാൻ മിയക്ക് സാധിച്ചിട്ടുണ്ട്. ഫേസ്‌ബുക്കിൽ ഏറ്റവും കൂടുതൽ ഫാൻ ഫോളോവേഴ്‌സുള്ള മലയാളി നടി കൂടിയാണ് മിയ. ഇപ്പോഴിതാ നടിയുടെ പുതിയ വീടാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
സ്വന്തം നാടായ പാലായിൽ തന്നെയാണ് മിയ പുതിയ വീട് വെച്ചിരിക്കുന്നത്. തന്റെ പുതിയ സിനിമയായ ‘മെഴുകുതിരി അത്താഴങ്ങൾ’ മികച്ച അഭിപ്രായം നേടി മുന്നേറികൊണ്ടിരിക്കെ മിയയുടെ വീടിന്റെ പാല് കാച്ചൽ വീഡിയോ യൂട്യുബിലും തരംഗമായിട്ടുണ്ട്.
“എന്റെ സ്വകാര്യ സന്തോഷങ്ങളിൽ ഒന്നാണിപ്പോൾ പുതിയ വീട്ടിലെ താമസം. പാലാ പ്രവിത്താനത്തു നിർമിച്ച പുതിയ വീട്ടിലേക്കു മാറിയിട്ടു മൂന്നു മാസമായതേയൂള്ളൂ. സിനിമയ്ക്കായി പലയിടങ്ങളിലൂടെ സഞ്ചരിച്ചപ്പോഴും സ്വന്തം നാടും വീടുമൊക്കെയായിരുന്നു മനസ്സിൽ. പുതുതായി വീടു വയ്ക്കാൻ തീരുമാനിച്ചപ്പോൾ, താരപ്പകിട്ടു നിറഞ്ഞ നഗരങ്ങളൊന്നുമായിരുന്നില്ല എന്നെ ആകർഷിച്ചത്.”
“സ്വന്തം നാട്ടിൽതന്നെ വീടു വയ്ക്കാൻ ആഗ്രഹിച്ചു. അതു യാഥാർഥ്യമായതിൽ സന്തോഷം. ഞാനിപ്പോഴും പഴയ പാലാക്കാരി തന്നെയാണ്. ഷൂട്ടിങ് ഇല്ലാത്തപ്പോഴൊക്കെ വീട്ടിൽ തന്നെ കഴിയാനാണ് ഇഷ്ടം. നാട്ടിൽ എനിക്കു താരപ്പകിട്ടൊന്നുമില്ല. കുട്ടിക്കാലം മുതൽ പാലായിൽ വളർന്നതു കൊണ്ടാവണം, നാട്ടുകാർക്കും എന്നെ പഴയ കുട്ടിയായി കാണാനാണ് ഇഷ്ടം.” – മിയ പറയുന്നു.
Actress Miya’s new house