Connect with us

ആ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞില്ല, ഒടുവിൽ അവയവ മാറ്റത്തിനടുത്ത് വരെ എത്തി ; ഭർത്താവിന് സംഭവിച്ചതിനെ കുറിച്ച് മീന !

Uncategorized

ആ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞില്ല, ഒടുവിൽ അവയവ മാറ്റത്തിനടുത്ത് വരെ എത്തി ; ഭർത്താവിന് സംഭവിച്ചതിനെ കുറിച്ച് മീന !

ആ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞില്ല, ഒടുവിൽ അവയവ മാറ്റത്തിനടുത്ത് വരെ എത്തി ; ഭർത്താവിന് സംഭവിച്ചതിനെ കുറിച്ച് മീന !

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് മീന.1982 ൽ ശിവാജി ഗണേശൻ നായകനായ നെഞ്ചങ്ങൾ എന്ന സിനിമയിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ അഭിനയജീവിതത്തിന്റെ തുടക്കം. തുടർന്ന് ശിവാജി ഗണേശൻ, രജനീകാന്ത് തുടങ്ങിയവരുടെയെല്ലാം സിനിമകളിൽ ബാല നടിയായി അഭിനയിച്ചു. മീന മലയാളത്തിലെത്തുന്നുത് 1984 ൽ ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന സിനിമയിൽ ബാല നടിയായാണ്. തുടർന്ന് ആ വർഷം തന്നെ മനസ്സറിയാതെ എന്ന സിനിമയിലും ബാല നടിയായി അഭിനയിച്ചു. പിന്നീട് 1991 ൽ സാന്ത്വനം എന്ന സിനിമയിൽ നായികയായിക്കൊണ്ട് മലയാളത്തിലേയ്ക്ക് തിരിച്ചുവന്നു.

സിനിമാ ലോകത്ത് ‌നിന്നും അടുത്തിടെ വന്ന ദുഃഖകരമായ വാർത്ത ആയിരുന്നു നടി മീനയുടെ ഭർത്താവിന്റെ മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് നടിയുടെ ഭർത്താവ് വിദ്യാസാ​ഗർ മരിച്ചത്. അവയവ മാറ്റ ശസ്ത്രക്രിയക്ക് കാത്തു നിൽക്കവെ വിദ്യാ സാ​ഗർ മരണപ്പെട്ടത് ഏവരെയും കണ്ണീരിലാഴ്ത്തി. അണുബാധ മൂലം അവയങ്ങളുടെ പ്രവർത്തനം നിലച്ചായിരുന്നു മരണം.

ഭർത്താവിന്റെ മരണ ശേഷം മീനയെ ആശ്വസിപ്പിച്ച് കൊണ്ട് സിനിമാ ലോകത്ത് നിന്ന് നിരവധി പ്രമുഖർ എത്തിയിരുന്നു. കലാമാസ്റ്റർ, രംഭ, ഖുശ്ബു ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ മീനയ്ക്കൊപ്പം നിന്ന് നടിയെ ആശ്വസിപ്പിച്ചു. ഇപ്പോഴിതാ ഭർത്താവിന്റെ മരണത്തെക്കറുച്ച് സംസാരിച്ചിരിക്കുകയാണ് മീന.
മീനയുടെ ഭർത്താവിന്റെ അപ്രതീക്ഷിത മരണം പല തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വഴി വെച്ചിരുന്നു. ശ്വാസ കോശ സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു വിദ്യാസാ​ഗറിന്റെ മരണം. കൊവിഡ് പടരുന്ന സമയത്ത് മരണപ്പെട്ടതിനാൽ കൊവിഡ് ബാധിച്ചാണ് ഇദ്ദേഹം മരിച്ചതെന്നും പ്രചരണമുണ്ടായി. എന്നാൽ മരണ കാരണം കൊവിഡ് അല്ലെന്ന് വ്യക്തമാക്കി നടി ഖുശ്ബുവും തമിഴ്നാട് ആരോ​ഗ്യ മന്ത്രാലയവും രം​ഗത്തെത്തിയിരുന്നു.

അഭ്യൂഹങ്ങൾ കനത്തതോടെ മീനയും അന്ന് പ്രതികരിച്ചു. വിഷമമേറിയ ഘട്ടത്തിലാണ് ഇപ്പോഴെന്നും ഈ സമയത്ത് തെറ്റായ പ്രചരണങ്ങൾ നടത്തരുതെന്നും സ്വകാര്യതയെ മാനിക്കണം എന്നുമാണ് മീന പറഞ്ഞത്.ഇപ്പോഴിതാ ഭർത്താവിന് ശ്വാസകോശ സംബന്ധമായ അണുബാധ വരാനുണ്ടായ ഒരു കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് മീന.
‘ബാ​ഗ്ലൂരിൽ അവരുണ്ടായിരുന്ന അപ്പാർട്മെന്റിൽ നിറയെ പ്രാവുകൾ ഉണ്ടായിരുന്നു. അവയുടെ തൂവലുകളും കാഷ്ഠവുമുള്ള വായു ശ്വസിച്ചതിനാലാണ് ഇദ്ദേഹത്തിന് ശ്വാസ തടസ്സം വന്നത്. അതിന്റെ ലക്ഷണങ്ങളേ മനസ്സിലായില്ല’

‘ഇങ്ങനെയുണ്ടെന്ന് ഞങ്ങൾ‌ അറിഞ്ഞില്ല. ശേഷം ചികിത്സ ചെയ്തു. കൊവിഡ് വന്ന് പോയ ശേഷമാണ് ആരോ​ഗ്യം മോശമായത്. അത് അവയവ മാറ്റത്തിനടുത്ത് വരെ എത്തി. പൊതുവെ കൊവിഡ് ശ്വാസകോശത്തെയാണ് ബാധിക്കുക. അദ്ദേഹത്തിന് ശ്വാസകോശത്തിൽ നേരത്തെ പ്രശ്നങ്ങളുള്ളതിനാൽ അത് ​ഗുരുതരമായി,’ മീന പറഞ്ഞു.ഭർത്താവിന്റെ മരണം അപ്രതീക്ഷിതമായിരുന്നെന്നും മരണ ശേഷം താനെങ്ങനെ ജീവിതത്തിലേക്ക് തിരിച്ചു വന്നെന്നും ‌മീന തുറന്നു പറഞ്ഞു. കുടുംബത്തിന്റെ സുഹൃത്തുക്കളുടെയും പിന്തുണ വലുതായിരുന്നു. എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന അമ്മയെ കണ്ടാണ് വളർന്നത്. അതിനാലായിരിക്കാം ഈ സാഹചര്യത്തെ നേരിടാനായത്.

സിനിമയിൽ നിന്ന് വളരെക്കാലമായുള്ള സുഹൃത്തുക്കൾ ഉണ്ട്. പക്ഷെ ഞങ്ങൾ പരസ്പരം സന്തോഷ നിമിഷങ്ങളായിരുന്നു പങ്കുവെച്ചത്. ഇത്തരമാെരു വിഷമഘട്ടത്തിൽ ഒരുപാട് പേർ ഒപ്പം നിൽക്കുമെന്ന് കരുതിയില്ല. തനിക്ക് സൗഹൃദമില്ലാത്തവർ പോലും തന്റെ ദുഖത്തിൽ പങ്കുചേർന്നെന്നും മീന പറഞ്ഞു.
പാതി മലയാളി ആയ മീന മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത നടി പിന്നീട് തിരിച്ചു വന്നപ്പോഴും മീനയെ തേടി നിരവധി അവസരങ്ങൾ മലയാള സിനിമയിൽ നിന്നെത്തി. ദൃശ്യം, ബാല്യകാല സഖി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ബ്രോ ഡാഡി തുടങ്ങിയ സിനിമകളാണ് രണ്ടാം വരവിൽ മീന മലയാളത്തിൽ അഭിനയിച്ചത്.

More in Uncategorized

Trending

Recent

To Top