Connect with us

എനിക്ക് ഇത് ഇനിയും മറച്ചു വയ്ക്കാൻ കഴിയില്ല, അത് എന്നെ ശ്വാസം മുട്ടിക്കുന്നു.. എന്റെ നെഞ്ചിനുള്ളിൽ നിന്ന് അത് ഇറക്കി വയ്ക്കണം; വെളിപ്പെടുത്തലുമായി മീന

Actress

എനിക്ക് ഇത് ഇനിയും മറച്ചു വയ്ക്കാൻ കഴിയില്ല, അത് എന്നെ ശ്വാസം മുട്ടിക്കുന്നു.. എന്റെ നെഞ്ചിനുള്ളിൽ നിന്ന് അത് ഇറക്കി വയ്ക്കണം; വെളിപ്പെടുത്തലുമായി മീന

എനിക്ക് ഇത് ഇനിയും മറച്ചു വയ്ക്കാൻ കഴിയില്ല, അത് എന്നെ ശ്വാസം മുട്ടിക്കുന്നു.. എന്റെ നെഞ്ചിനുള്ളിൽ നിന്ന് അത് ഇറക്കി വയ്ക്കണം; വെളിപ്പെടുത്തലുമായി മീന

മലയാളികളുടെ പ്രിയ നടിയാണ് മീന. അന്യഭാഷയിൽ നിന്ന് മലയാള സിനിമയിലെത്തി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അപൂർവം നടിമാരിൽ ഒരാൾ കൂടിയാണ് മീന. യുവനടിയായിരുന്ന നാളുകൾ മുതൽ അമ്മനടിയായതു വരെയുള്ള കാലങ്ങളിൽ മീന ചെയ്തു ഫലിപ്പിച്ച റോളുകൾ അനവധിയുണ്ട്. ദൃശ്യം സിനിമകളുടെ രണ്ടു ഭാഗങ്ങൾ കൂടി വന്നതോടെ മലയാളികളുടെ പ്രിയപ്പെട്ട റാണിയായി മാറി ഈ തെന്നിന്ത്യൻ സുന്ദരി. ബാലതാരമായി അരങ്ങേറ്റം കുറിച്ച മീനയ്ക്ക് സൂപ്പർ താരങ്ങളുടെ മകളായും നായികയായുമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.

അടുത്തിടെയായിരുന്നു മീന യുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ ഒരു വേർപാട് ഉണ്ടായത് . അസുഖബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞ താരഭര്‍ത്താവ് അന്തരിക്കുകയായിരുന്നു. പ്രിയതമന്റെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും പതിയെ പതിയെ മീനയും മകളും പുറത്തുവരുകയാണ്

ഇപ്പോഴിതാ തനിക്ക് ഐശ്വര്യ റായ്യോട് അസൂയയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. അസൂയയ്ക്കുള്ള കാരണവും നടി പറയുന്നുണ്ട്. തനിക്ക് ഇനിയും മറച്ചു വയ്ക്കാനാവില്ല എന്ന് പറഞ്ഞുകൊണ്ടാണ് മീനയുടെ കുറിപ്പ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് മീന ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മീനയുടെ കുറിപ്പ് ഇങ്ങനെ.

ഓക്കെ, എനിക്ക് ഇത് ഇനിയും മറച്ചു വയ്ക്കാൻ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. എന്റെ നെഞ്ചിനുള്ളിൽ നിന്ന് അത് ഇറക്കി വയ്ക്കണം. ഞാൻ അസൂയാലുവാണ്! ജീവിതത്തിൽ ആദ്യമായി ഒരാളോട് എനിക്ക് അസൂയ തോന്നുന്നു. ഐശ്വര്യ റായ് ബച്ചൻ, കാരണം ഐശ്യര്യയ്ക്ക് പൊന്നിയിൻ സെൽവനിൽ എന്റെ സ്വപ്ന കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാൻ അവസരം കിട്ടി’, എന്നാണ് മീന കുറിച്ചത്. പൊന്നിയിൻ സെൽവൻ ടീമിന് മുഴുവൻ വിജയാശംസകളും നടി നേരുന്നുണ്ട്.

തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്നന്ന മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്. ഐശ്വര്യ റായ് ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

More in Actress

Trending

Recent

To Top