Actress
ദുഃഖത്തോടെയും സങ്കടത്തോടെയും ഇരിക്കുമ്പോഴും എനിക്ക് ആശ്വാസം പകരുന്ന ഈ ലോകത്തെ ഒരേ ഒരു മെഡിസിൻ മഞ്ജു വാര്യരാണ്; നടിയെ കുറിച്ച് ആരാധിക
ദുഃഖത്തോടെയും സങ്കടത്തോടെയും ഇരിക്കുമ്പോഴും എനിക്ക് ആശ്വാസം പകരുന്ന ഈ ലോകത്തെ ഒരേ ഒരു മെഡിസിൻ മഞ്ജു വാര്യരാണ്; നടിയെ കുറിച്ച് ആരാധിക
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷം, 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചെത്തിയത്.
ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ ‘മഞ്ജു വസന്തം’ എന്ന പേരിൽ പുതിയൊരു ഫാൻ പേജ് തുടങ്ങിയതിനെക്കുറിച്ച് ആരാധിക എഴുതിയ കുറിപ്പ് ആണ് വൈറൽ ആവുന്നത്. വിഷാദമടക്കമുള്ള പല അവസ്ഥകളിലും മരുന്ന് പോലെ മഞ്ജു വാര്യർ വന്നതിനെ കുറിച്ചാണ് ആരാധകർ പറയുന്നത്. എത്ര ദുഃഖത്തോടെയും സങ്കടത്തോടെയും ഇരിക്കുമ്പോഴും എനിക്ക് ആശ്വാസം പകരുന്ന ഈ ലോകത്തെ ഒരേ ഒരു മെഡിസിൻ മഞ്ജു വാര്യരാണ്. മഞ്ജു ചേച്ചിയുടെ ഈ പേജ് ഞാൻ തുടങ്ങിയത് പോലും ആ ഒരു അവസ്ഥയിൽ ആണ്.
ആ സമയത്ത് അവരുടെ വാർത്തകൾ, പോസ്റ്റുകൾ ഒക്കെയാണ് കൂടുതൽ ആയി ഞാൻ കാണുകയും കേൾക്കുകയും ചെയ്തിരുന്നത്. ഡിപ്രഷൻ എന്നൊരു അവസ്ഥ നമുക്കൊന്നും ചിന്തിക്കാൻ പോലും ആവാത്ത തരത്തിലേയ്ക്ക് നമ്മളെ കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്. ഞാൻ തന്നെ കണ്ടെത്തിയ ഏക മരുന്നും പ്രതിവിധിയുമാണ് എനിക്ക് ഇന്ന് മഞ്ജു വാര്യർ എന്ന അത്ഭുതം.
അവരെ കുറിച്ചുള്ള ആക്ടിവിറ്റിയിൽ മുഴുകുക, അവർക്കു നല്ലൊരു പിന്തുണയും എനിക്ക് ആവുന്ന തരത്തിലുള്ള സപ്പോർട്ടും കൊടുക്കുക, ആദ്യമൊക്കെ അതൊരു തരം വാശി ആയിരുന്നു ചിലരോടുള്ള പിന്നെ പിന്നെ അതൊരു ആരാധന ആയി. ഇന്ന് എന്റെ ആശ്വാസം ആണ് മഞ്ജു ചേച്ചി. ചേച്ചി എന്റെ അനുഭവത്തിൽ നിങ്ങൾ ഒരു അത്ഭുതം തന്നെയാണ്. ഒത്തിരി ഏറെ ഇഷ്ടത്തോടെ ചേച്ചിയുടെ ഒരു അഭ്യുദയകാംക്ഷി. എന്നും നന്മകൾ മാത്രം വരണം എന്ന് ആഗ്രഹിക്കുന്ന. അതിനായി എന്റെ പ്രാർത്ഥനകളും…’ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇതിന് താഴെ മഞ്ജു വാര്യർ പ്രചോദനമാണെന്ന് പറയുകയാണ് ആരാധകർ. ചതിച്ചവരെ, കാലവും ദൈവവും വെറുതെ വിടില്ല. മകൾ കൂടി ഒറ്റപ്പെടുത്തിയിട്ടും പിടിച്ചു നിന്നില്ലേ. ഉള്ളിൽ ഒരുപാട് കരയുന്നുണ്ടാവും. പല സ്ത്രീകളും ഇന്നും മുന്നോട്ട് പോകുന്നതിന് മഞ്ജുവിന്റെ ജീവിതം ഒരു കാരണമാണ്.
മഞ്ജു വാര്യർ ഒരിക്കലും തളരില്ല. അവരെ ചതിച്ചവർ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും. ഇതെല്ലാം കാലം തീർക്കും, അവരോട് ദൈവം തന്നെ എല്ലാത്തിനും കണക്ക് ചോദിച്ചോളും. മഞ്ജുവിനെ കാണുന്നത് ഒരു പോസിറ്റീവ് എനർജി തരും, പ്രായം 40 ന് മുകളിൽ ആയാൽ ഇനി ഒന്നും സാധിക്കില്ലെന്ന് പറയുന്നവരുടെ മുന്നിൽ എനിക്കും എല്ലാം ചെയ്യാൻ സാധിക്കും എന്ന് പറയാനും അതിന് ശ്രമിക്കാനും പ്രചോദനം നൽകുന്നതും ഈ ഒരു മുഖമാണ് എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്.
അതേസമയം, വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്യാനുള്ള സിനിമ.
മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരപ്പിക്കുന്നത്.
