Connect with us

സൂപ്പർ ഹിറ്റ് നായിക ശ്രീദേവിയോടുള്ള ഇഷ്ടം കാരണം തറ ടിക്കറ്റെടുത്ത് കൂക്കി വിളിച്ച് പടങ്ങൾ കണ്ട് പിന്നീട് മറ്റൊരു സൂപ്പർ നായികയായി മാറിയ നടി!

Interviews

സൂപ്പർ ഹിറ്റ് നായിക ശ്രീദേവിയോടുള്ള ഇഷ്ടം കാരണം തറ ടിക്കറ്റെടുത്ത് കൂക്കി വിളിച്ച് പടങ്ങൾ കണ്ട് പിന്നീട് മറ്റൊരു സൂപ്പർ നായികയായി മാറിയ നടി!

സൂപ്പർ ഹിറ്റ് നായിക ശ്രീദേവിയോടുള്ള ഇഷ്ടം കാരണം തറ ടിക്കറ്റെടുത്ത് കൂക്കി വിളിച്ച് പടങ്ങൾ കണ്ട് പിന്നീട് മറ്റൊരു സൂപ്പർ നായികയായി മാറിയ നടി!

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ സൂപ്പർ ഹിറ്റ് നായികയായിരുന്നു ശ്രീദേവി. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലെത്തി വെന്നിക്കൊടി പാറിച്ച ഏതാനും നടിമാരിൽ ഏറ്റവും ശ്രദ്ധേയമായ താരം.

പുരുഷന്മാർ മാത്രമായിരുന്നില്ല ശ്രീദേവിയുടെ ആരാധനാ ലിസ്റ്റിലുണ്ടായിരുന്നത്. സ്ത്രീകളും കുട്ടികളും അവരുടെ നല്ല ആരാധകരായിരുന്നു. സിനിമ ഇൻഡസ്ട്രിയിൽ തന്നെ പല നടന്മാരും നടിമാരും സംവിധായകരുമൊക്കെ ശ്രീദേവിയോടുള്ള തങ്ങളുടെ ആരാധന മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ ശ്രീദേവിയോടുള്ള ആരാധന കാരണം പിൽക്കാലത്ത് സൂപ്പർ ഹീറോയിനായി മാറിയ താരമാണ്‌ മധുബാല.

 

ചെറുപ്പകാലം മുതൽ തന്നെ മധുബാലയ്ക്ക് സിനിമയോട് വലിയ ആരാധനയായിരുന്നു. എന്നാൽ തന്റെ മകൾ ഒരു ഡോക്ടർ ആകണമെന്നായിരുന്നു മധുബാലയുടെ അച്ഛന്റെ ആഗ്രഹം. അക്കാലത്ത് ശ്രീദേവിയുടെ പടങ്ങൾ എനിക്ക് ഹരമായിരുന്നു. ഹിമ്മത് വാല കാണാൻ ഞാനൊറ്റയ്ക്ക് പോയത് എനിക്കോർമ്മയുണ്ട്. കൂടെ വരാൻ ആരുമുണ്ടായിരുന്നില്ല. ജുഹൂവിലെ ലിഡോ തിയേറ്ററിൽ 16 വയസുള്ള ഞാൻ തറ ക്രൗഡിന്റെ കൂടെയിരുന്ന് ആ സിനിമ കണ്ടു. ശ്രീദേവി സ്ക്രീനിൽ വരുമ്പോഴൊക്കെ ആണുങ്ങൾ വിസിലടിച്ചു. നാണയങ്ങൾ സ്ക്രീനിലേക്ക് എറിഞ്ഞു.

വർഷങ്ങൾക്കു ശേഷം ഞാൻ ഈ കാര്യം ശ്രീദേവിയോട് പറഞ്ഞു. അവർ കണ്ണടച്ച് തലയ്ക്ക് കൈ വെച്ചുകൊണ്ട് അയ്യോ എന്ന് പറഞ്ഞു. പടം കണ്ട് തിരികെ വീട്ടിലെത്തി മുറിയിൽ കയറി കതകടച്ച് ഡാൻസും പാട്ടുമൊക്കെ ഞാൻ അഭിനയിച്ച് നോക്കും.ഉള്ളിൽ ഞാൻ അന്നേ ഒരു അഭിനേത്രിയായിരുന്നു. അഭിനയിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ ഒരു ആർടിസ്റ്റാണ്‌. മധുബാല പറഞ്ഞു.

കോളേജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ മധുബാലയെ തേടി സിനിമയിൽ നിന്നും ആദ്യത്തെ അവസരം എത്തുന്നത്. എന്നാൽ നടിക്ക് അഭിനയിക്കാൻ അറിയില്ല എന്ന കാരണം പറഞ്ഞ് സംവിധായകൻ മധുബാലയെ ചിത്രത്തിൽ നിന്നും ഒഴിവാക്കി. എന്നാൽ അതൊരു റിവഞ്ചായി എടുത്ത മധുബാല ആദ്യം ചെയ്തത് ആക്ടിങ്ങ് സ്കൂളിൽ ചേർന്ന് അഭിനയം പഠിക്കുകയായിരുന്നു. ബോളിവുഡ് ഡാൻസ് പഠിച്ചു. അങ്ങനെ വീണ്ടും മധുബാലയെ തേടി മികച്ച അവസരങ്ങൾ വന്നു തുടങ്ങി.

ഫൂൽ ഔർ കാണ്ടേ, റോജ, അഴകൻ ഇവയൊക്കെ മധുബാലയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്‌.ഫൂൽ ഔർ കാണ്ടെയും ലംഹേയും ഒന്നിച്ചായിരുന്നു തിയറ്ററിൽ റിലീസിനെത്തിയത്. എന്നാൽ ശ്രീദേവിയുടെ ചിത്രമായിരുന്നിട്ട് പോലും ലംഹേ അന്ന് തിയറ്ററിൽ നിലം തൊട്ടു. മധുബാലയുടെ ഫൂൽ ഔർ കാണ്ടേ സൂപ്പർഹിറ്റാകുകയും ചെയ്തു.

More in Interviews

Trending

Recent

To Top