Actress
ഞാൻ സിനിമയിൽ ഉണ്ടായിരുന്നത് വെറും രണ്ടുവർഷം മാത്രം… 37 വർഷങ്ങൾക്ക് ശേഷമാണ് സിനിമയുമായി ബന്ധപ്പെട്ടൊരു വേദിയിൽ; വൈറലായി കാർത്തികയുടം വാക്കുകൾ
ഞാൻ സിനിമയിൽ ഉണ്ടായിരുന്നത് വെറും രണ്ടുവർഷം മാത്രം… 37 വർഷങ്ങൾക്ക് ശേഷമാണ് സിനിമയുമായി ബന്ധപ്പെട്ടൊരു വേദിയിൽ; വൈറലായി കാർത്തികയുടം വാക്കുകൾ
മലായാളികൾ ഒരിക്കലും മറക്കാത്ത താരമാണ് കാർത്തിക. സൂപ്പർതാരങ്ങൾക്കൊപ്പം നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി ഇപ്പോൾ സിനിമാ ജീവിതമെല്ലാം ഉപേക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ മുപ്പത്തിയേഴ് വർഷമായി സിനിമയിലേക്കോ മറ്റ് പൊതുപരിപാടികൾക്കോ കാർത്തിക പ്രത്യക്ഷ്യപ്പെട്ടിട്ടില്ല. ഇപ്പോഴും ഇഷ്ടപ്പെട്ട നടിയാരാണെന്നുള്ള ചോദ്യത്തിന് ഉത്തരം പഴയ നടി കാർത്തിക ആണെന്നായിരിക്കും.
ബാലതാരമായി സിനിമയിൽ എത്തിയ കാർത്തിക മണിച്ചെപ്പ് തുറന്നപ്പോൾ എന്ന ചിത്രത്തിലാണ് നടിയായി അരങ്ങേറ്റം കുറിക്കുന്നത്. ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നത്. 1991ൽ പുറത്തിറങ്ങിയ ആവണികുന്നിലെ കിന്നിരിപൂക്കൾ എന്ന സിനിമയാണ് നടിയുടെതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
ഇപ്പോഴിതാ, ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയുടെ റീയൂണിയനിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ് നടി. മോഹൻലാലിനൊപ്പം കാർത്തിക തകർത്തഭിനയിട്ട ചിത്രമായിരുന്നു ഇത്. സിനിമയിൽ അഭിനേതാക്കളായി ഉണ്ടായിരുന്ന കുട്ടികൾക്കും നായകൻ മോഹൻലാലിനൊപ്പവുമാണ് കാർത്തിക എത്തിയത്.
ഊ വേളയിൽ നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒറ്റയ്ക്ക് സ്‌റ്റേജിൽ നിൽക്കുന്നതിന്റെ ടെൻഷൻ തനിക്കുണ്ടെന്ന് പറഞ്ഞാണ് കാർത്തിക സംസാരിച്ച് തുടങ്ങുന്നത്. എന്റെ ഭർത്താവ് ഡോ. സുനിൽ അപ്പുറത്തും ഞാൻ ഇപ്പുറത്തുമായി നിൽക്കുന്നത് ആദ്യമായിട്ടാണ്.
37 വർഷങ്ങൾക്ക് ശേഷമാണ് സിനിമയുമായി ബന്ധപ്പെട്ടൊരു വേദിയിൽ ഞാൻ നിൽക്കുന്നത്. 37 വർഷമെന്ന് പറയുന്നത് അത്ര ചെറിയ കാര്യമല്ല. ഇത്രയും ലൈറ്റും ക്യാമറയും ഒക്കെ കാണുമ്പോൾ അറിയാതെ ടെൻഷൻ ആയി പോവുകയാണ്. 37 വർഷങ്ങൾക്ക് മുൻപ് സിനിമ എന്താണെന്ന് അറിയാതെ അതിലേക്ക് വന്ന ആളാണ് ഞാൻ.
40 ദിവസത്തിൽ കൂടുതലുള്ള ഒരു സിനിമയും ഞാൻ ചെയ്തിട്ടില്ല. ചെയ്ത സിനിമകളെല്ലാം അത്രയും സന്തോഷത്തോടെയും സ്‌നേഹത്തോടെയുമാണ്. വെറും രണ്ടുവർഷം മാത്രമാണ് ഞാൻ സിനിമയിൽ ഉണ്ടായിരുന്നത്. വിജി തമ്പി സംവിധാനം ചെയ്ത ഡേവിഡ് ഡേവിഡ് മി. ഡേവിഡ് എന്ന സിനിമയിലാണ് ഞാൻ അവസാനമായി അഭിനയിച്ചത്. അതിനുശേഷമാണ് ഇനി സിനിമ ചെയ്യുന്നില്ലെന്ന തീരുമാനമെടുത്തത്.
അന്ന് ഇതുപോലെ മാധ്യമങ്ങളില്ല. അതുകൊണ്ട് ചിലരോട് ഒന്നും നന്ദി പറയാനും കഴിഞ്ഞില്ല. അതുകൊണ്ട് ഈ ഒരു വേദി ഞാൻ അതിനു ഉപയോഗിക്കുകയാണ്. മലയാളം ഇൻഡസ്ട്രിയോടും തമിഴ് ഇൻഡസ്ട്രിയോടും വലിയൊരു നന്ദി. എവിടെ ചെന്നാലും കുറച്ചു പേരൊക്കെ എന്നെ തിരിച്ചറിയുന്നതും ഫോട്ടോ എടുക്കുന്നതും കുശലം ചോദിക്കുന്നതും അന്നത്തെ സിനിമകൾ കൊണ്ടാണ്.
ആകെ 15 സംവിധായകർക്ക് ഒപ്പം മാത്രമേ ഞാൻ സിനിമകൾ ചെയ്തിട്ടുള്ളൂ. കാമ്പുള്ള കഥാപാത്രങ്ങൾ നൽകിയതിനും നല്ല കുടുംബചിത്രങ്ങൾ നൽകിയതിനും നന്ദി. ഗംഭീര അഭിനേതാക്കൾക്കൊപ്പം ആണ് ആ ചുരുങ്ങിയ കാലത്തിൽ ഞാൻ വർക്ക് ചെയ്തത്. അവരുമായും അവരുടെ കുടുംബമായും ഞാനിന്നും കണക്ടഡ് ആണ്. എന്റെ മരണം വരെയും അത് തുടരും.
മോഹൻലാൽ, താങ്കൾക്കൊപ്പം നിന്നതുകൊണ്ട് കൂടിയാണ് പ്രേക്ഷകരുടെ ഇഷ്ടം അത്രയും നേടാനായത്. പിന്നെ നന്ദി പറയേണ്ടത് എന്റെ ഭർത്താവ് ഡോക്ടർ സുനിൽ കുമാറിനോടാണ്. എല്ലാവരുമായും എന്നെക്കാൾ ബന്ധം സൂക്ഷിക്കുന്നത് അദ്ദേഹമാണ്. ഞാൻ പറഞ്ഞത് ബോറായി പോയെങ്കിൽ ക്ഷമിക്കണം. ഇത്രയും കാലം എന്റെ ഉള്ളിൽ ഒതുക്കിവെച്ച കാര്യങ്ങളാണ് ഇതെല്ലാം. ഇപ്പോൾ നന്ദി പറഞ്ഞില്ലെങ്കിൽ മഹാപാപമായി പോകുമെന്നും കാർത്തിക പറഞ്ഞു.
അതേസമയം, തലസ്ഥാന ജില്ലയിലെ അറിയപ്പെടുന്ന ബാഡ്മിൻഡൻ പ്ലെയർ ആയ കാർത്തികയുടെ യഥാർത്ഥ പേര് സുനന്ദ എന്നാണ്. നടൻ കമൽ ഹാസനിൽ നിന്നും നേരിട്ട മോശം പ്രവൃത്തികളാണ് കാർത്തിക സിനിമ ഉപേക്ഷിച്ച് പോകാൻ എന്ന തരത്തിലും സേഷ്യൽ മീഡിയയിൽ ചില പ്രചാരണങ്ങൾ ഉണ്ട്. എന്നാൽ നടി ഇതേ കുറിച്ചൊന്നും പറഞ്ഞിട്ടില്ല.