Connect with us

സനൽകുമാർ ശശിധരനെതിരെ കോടതിയിൽ രഹസ്യമൊഴി നൽകി നടി; ഇയാളെ നാട്ടിലേക്കെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു!

Malayalam

സനൽകുമാർ ശശിധരനെതിരെ കോടതിയിൽ രഹസ്യമൊഴി നൽകി നടി; ഇയാളെ നാട്ടിലേക്കെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു!

സനൽകുമാർ ശശിധരനെതിരെ കോടതിയിൽ രഹസ്യമൊഴി നൽകി നടി; ഇയാളെ നാട്ടിലേക്കെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും വാദിക്കുന്ന സനൽകുമാർ, മഞ്ജുവിന്റേതെന്ന പേരിൽ ശബ്ദരേഖയും പുറത്ത് വിട്ടിരുന്നു. പിന്നാലെ ഇയാൾക്കെതിരെ മഞ്ജു വാര്യർ കേസും നൽകിയിരുന്നു.

ഇപ്പോഴിതാ സനൽകുമാർ ശശിധരനെതിരെ കോടതിയിൽ രഹസ്യമൊഴി നൽകിയിരിക്കുകയാണ് നടി. ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. സനൽകുമാർ നിലവിൽ അമേരിക്കയിലാണെന്നാണ് വിവരം. ഇയാൾക്കായി ലുക്ക് ഔട്ട് നേട്ടീസും സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.

ഇയാളെ വിദേശത്തുനിന്ന് നാട്ടിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നാണ് വിവരം. ഇതിനായി അമേരിക്കൻ എംബസിയുമായി പോലീസ് ബന്ധപ്പെടുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. സാമൂഹിക മാധ്യമത്തിലൂടെ തന്നെ അപമാനിച്ചെന്നും സ്ത്രീത്വത്തെ ആക്ഷേപിച്ചെന്നും കാണിച്ച് നടി നേരത്തേ പരാതി നൽകിയിരുന്നു.

നടിയുടെ പരാതിയിൽ ഭാരതീയ ന്യായ സംഹിത പ്രകാരം78, ഐടി ആക്ട് 67 എന്നിവ ചുമത്തിയാണ് സംവിധായകനെതിരെ എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, താൻ പുറത്ത് വിട്ട ശബ്ദരേഖ നടിയുടേതാണ് എന്നതിന് തെളിവുണ്ടെന്നും ഒരു മാധ്യമത്തോട് പ്രതികരിക്കവെ സംവിധായകൻ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി നടിയും താനും തമ്മിൽ സംസാരിക്കുന്നുണ്ട്.

അവർ തന്നോട് പറഞ്ഞത് അവരുടെ ജീവന് ഭീഷണിയുണ്ട്. താനുമായി ബന്ധപ്പെട്ടു എന്ന് അറിഞ്ഞാൽ തന്നെ അവരുടേയും മകളുടേയും ജീവന് ഭീഷണിയുണ്ട് എന്നാണ് തന്നോട് പറഞ്ഞത്. അതുകൊണ്ടാണ് ശബ്ദരേഖ പബ്ലിഷ് ചെയ്യുകയും പുറം ലോകത്തോട് പറയുകയും ചെയ്തത്. അതിനകത്ത് സത്രീത്വത്തെ അപമാനിക്കുന്ന ഒന്നും ഇല്ല. അത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. പരാതി കളളമാണ്.

ശബ്ദരേഖ പുറത്ത് വിട്ടപ്പോൾ അവർ പരസ്യമായി പ്രതികരിക്കുകയോ തന്നെ വിളിച്ച് സംസാരിക്കുകയോ ആയിരുന്നു വേണ്ടിയിരുന്നത്. അവരുടേതല്ലെങ്കിൽ അത് പറയുകയാണ് വേണ്ടത്. 3 വർഷം മുൻപ് തനിക്കെതിരെ കളളക്കേസ് കൊടുത്തിട്ടുണ്ട്. ശബ്ദരേഖയിൽ അവർ പറയുന്നുണ്ട് ഈ കേസിൽ എനിക്കൊന്നും ചെയ്യാനില്ലെന്ന്.

അത് തന്റെ ശബ്ദരേഖ അല്ലെന്ന് അവർ പറഞ്ഞിട്ടില്ല. രണ്ട് വർഷം മുൻപ് ഒരു ഫേക്ക് ഐഡിയിൽ അവർ തന്നെ ബന്ധപ്പെട്ടു. രണ്ട് വർഷം മുൻപ് അവർ പറഞ്ഞു, സനൽ നിങ്ങൾ പോയ്‌ക്കോളൂ, എന്റെ ജീവിതം തീർന്നു. എനിക്ക് വേറെ എന്നും ചെയ്യാൻ പറ്റില്ല എന്ന്. അതറിയുമ്പോൾ താൻ അത് പൊതുസമൂഹത്തിനോട് പറയാതിരിക്കാനാകുമോ എന്നും സംവിധായകൻ ചോദിച്ചിരുന്നു.

ആ ശബ്ദരേഖ പൊതു സമൂഹം ചർച്ചചെയ്യാതിരിക്കാൻ കഴിയുന്നത്ര ശ്രമിച്ചിട്ടും സാധിക്കാതെ വന്നതുകൊണ്ടാണ് ഇപ്പോൾ എന്നെയും ഇതെക്കുറിച്ച് ചർച്ചചെയ്യാൻ സാധ്യതയുള്ള മറ്റുള്ളവരെയും ഭയപ്പെടുത്തി മാറ്റി നിർത്തുന്നതിനായി ഇപ്പോൾ എളമക്കര പൊലീസ് സ്റ്റേഷനിൽ തന്നെ കഴിഞ്ഞ തവണത്തെ പോലെ തന്നെ അർദ്ധരാത്രിയിൽ ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇത്തവണയും ഇത് നിന്റെ അറിവോടുകൂടി അല്ല എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നുവെന്നാണ് സനൽകുമാർ പ്രതികരിച്ചത്. കഴിഞ്ഞതവണ എന്നെ എളമക്കര പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്നതിനായി എന്റെ വിലാസം ”അൺനോൺ എറണാകുളം” എന്നായിരുന്നു എഴുതിയിരുന്നത്. ഇത്തവണ അത് എന്താണെന്ന് എനിക്കറിയില്ല.

എന്തായാലും ഒരു കാര്യം ഇതോടെ ഉറപ്പായി കാര്യങ്ങളുടെ സത്യാവസ്ഥ പൊതുസമൂഹത്തോട് വെളിവാക്കുന്ന തരത്തിൽ നീ ഒരു പരസ്യ പ്രസ്താവനയോ പത്രസമ്മേളനമോ നടത്താൻ ഉള്ള സാഹചര്യം ഉണ്ടാകരുത് എന്നത് ഉറപ്പിക്കുന്നതിനാണ് ഇപ്പോൾ ഈ പൊലീസ് കേസ്. കേസിന്റെ കാര്യത്തിൽ എനിക്ക് തെല്ലും ഭയമില്ല.

ഞാൻ പറഞ്ഞതെല്ലാം സത്യമായതുകൊണ്ടും സ്വതന്ത്രമായി പൊതുസമക്ഷം നിന്നെ സംസാരിക്കാൻ അനുവദിക്കാതിരിക്കാനാണ് ഇപ്പോൾ ഈ കേസ് എന്നുള്ളതുകൊണ്ടും എനിക്ക് ഇപ്പോഴും ഭയം നിന്റെ കാര്യത്തിൽ മാത്രം. പൊതുസമൂഹം നിനക്ക് കാവൽ നിൽക്കട്ടെ എന്ന് മാത്രമേ എനിക്ക് ഇപ്പോൾ ഇക്കാര്യത്തിൽ പറയാനുള്ളൂ. ഇനിയെങ്കിലും ഈ കേസിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ മാധ്യമങ്ങൾ തയാറാവണം എന്നാണ് എന്റെ അഭ്യർഥന എന്നും സനൽ കുമാർ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top