Malayalam Breaking News
നടി ചാര്‍മിള ആശുപത്രിയിൽ; സഹായിക്കാന്‍ ആരുമില്ലെന്ന് റിപ്പോര്‍ട്ടുകള്‍
നടി ചാര്‍മിള ആശുപത്രിയിൽ; സഹായിക്കാന്‍ ആരുമില്ലെന്ന് റിപ്പോര്‍ട്ടുകള്‍
ഒരു കാലത്ത് മലയാള സിനിമയില് നിറഞ്ഞു നിന്ന നടി ചാർമിള ആശുപത്രിയിലാണെന്ന് റിപ്പോർട്ട്. അസ്ഥിരോഗത്തെ തുടർന്നാണ് ചികിത്സ നേടിയിരിക്കുന്നത്. എന്നാൽ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചാര്മിളയ്ക്ക് സഹായത്തിന് ആരുമില്ല. ആശുപത്രിയിലെ മറ്റ് രോഗികളും അവരുടെ സുഹൃത്തുക്കളുമാണ് ചാർമിളയെ ശുശ്രൂഷിക്കുന്നത്
ഭർത്താവുമായുള്ള വിവാഹത്തിന് ശേഷം ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്. പിന്നീട് മകനും രോഗബാധിതയായ അമ്മയ്ക്ക് ഒപ്പവുമാണ് ചാർമിള താമസിച്ചത്. മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുത്തത് തമിഴ് നടന്‍ വിശാലാണ്.
ഇതിന് ശേഷം ഇവന്‍ വേറെ മാതിരി, ജീനിയസ്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചാര്‍മിള അഭിനയിച്ചിരുന്നു. നടിഗര്‍ സംഘം ചാര്‍മിളയ്ക്ക് സഹായവുമായി എത്തിയിരുന്നു
ഇടവേളയ്ക്കു ശേഷം സിനിമയില് തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച നേട്ടം ചാർമിളയ്ക്ക് കൈവരിക്കാനായില്ല. പുതിയ സിനിമയില് ഒരു വേഷം ലഭിച്ചെങ്കിലും മോശമായ ഇടപെടല് മൂലം താന് അതില് നിന്ന് പിന്മാറിയെന്നും ചാര്മിള അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു .
actress charmila
