Connect with us

ഈ കേസിന് കാരണമായി ‘അത്’ മറഞ്ഞിരിക്കുന്നു, ആർക്കും അറിയാത്ത നടുക്കുന്ന ആ സത്യം, ദിലീപ് ഇങ്ങനെ ഒരു പ്രവര്‍ത്തി ചെയ്യാന്‍ പ്രേരിപ്പിക്കും എന്ന് എനിക്ക് വിശ്വാസമില്ലെന്ന് കൊല്ലം തുളസി

News

ഈ കേസിന് കാരണമായി ‘അത്’ മറഞ്ഞിരിക്കുന്നു, ആർക്കും അറിയാത്ത നടുക്കുന്ന ആ സത്യം, ദിലീപ് ഇങ്ങനെ ഒരു പ്രവര്‍ത്തി ചെയ്യാന്‍ പ്രേരിപ്പിക്കും എന്ന് എനിക്ക് വിശ്വാസമില്ലെന്ന് കൊല്ലം തുളസി

ഈ കേസിന് കാരണമായി ‘അത്’ മറഞ്ഞിരിക്കുന്നു, ആർക്കും അറിയാത്ത നടുക്കുന്ന ആ സത്യം, ദിലീപ് ഇങ്ങനെ ഒരു പ്രവര്‍ത്തി ചെയ്യാന്‍ പ്രേരിപ്പിക്കും എന്ന് എനിക്ക് വിശ്വാസമില്ലെന്ന് കൊല്ലം തുളസി

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെയാണ് കേസിന് വന്‍ വഴിത്തിരിവുണ്ടായത്. നടന് സിനിമയില്‍ നിന്നും വലിയ പിന്തുണ ഒരു ഘട്ടത്തില്‍ ലഭിച്ചിരുന്നു. ഇപ്പോഴും ദിലീപിനെ പരസ്യമായി പിന്തുണയ്ക്കുന്ന താരങ്ങളുണ്ട്. നടി ഗീത വിജയൻ, നടൻ ശങ്കർ, മധു, കൊച്ചുപ്രേമൻ, തുടങ്ങി നിരവധി താരങ്ങളാണ് ദിലീപിന് അനുകൂലവുമായി എത്തിയത്. ദിലീപ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു ഇവർ നൽകിയിരുന്ന മറുപടി.

ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനുള്ള പിന്തുണ ആവര്‍ത്തിച്ച് നടന്‍ കൊല്ലം തുളസി.ഒരു അഭിമുഖത്തിനിടെയാണ് തന്റെ നിലപാട് കൊല്ലം തുളസി ആവര്‍ത്തിച്ചത്. ദിലീപ് ഇത്തരം മനോവികാരങ്ങള്‍ ഉള്ള ആളല്ല എന്നും ദിലീപിനെ വഷളാക്കാന്‍ മനപൂര്‍വം ചെയ്യുന്ന വഷളത്തരങ്ങളാണ് ഇത് എന്നും കൊല്ലം തുളസി പറഞ്ഞു. ദിലീപ് അങ്ങനെ ചെയ്തില്ല എന്നല്ല ചെയ്യാന്‍ സാധ്യതയില്ല എന്നാണ് താന്‍ പറഞ്ഞത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലം തുളസിയുടെ വാക്കുകള്‍ ഇങ്ങനെയാണ്…

കോടതിയുടെ മുമ്പാകെ വിചാരണയിലിരിക്കുന്ന ഒരു കേസിനെ കുറിച്ച് ഒരു വ്യക്തമായ അഭിപ്രായം സ്പഷ്ടമായി പറയാന്‍ എന്നെക്കൊണ്ടാവില്ല.

എങ്കിലും ഞാന്‍ അറിഞ്ഞിടത്തോളം മനസിലാക്കിയിടത്തോളം കേട്ടറിവും നാട്ടറിവും പത്രദ്വാരായുള്ള വകുപ്പുകളും കോടതിയില്‍ നിന്നുള്ള പരാമര്‍ശങ്ങളും എല്ലാം വെച്ച് നോക്കുമ്പോള്‍ ഈ കേസിനാസ്പദമായ എന്തോ ഒരു ചെറിയ തരി ഉള്ളതുപോലെ എനിക്ക് തോന്നിയിട്ടുണ്ട്. അതിജീവിതയെ ഇത്തരത്തില്‍ പീഡിപ്പിക്കുവാന്‍ പള്‍സര്‍ സുനിയെ നമ്മുടെ പ്രിയങ്കരനായ നടന്‍, ഞാന്‍ പ്രിയങ്കരനായ നടന്‍ എന്ന് തന്നെയാണ് ഉപയോഗിക്കുന്നത് കൂട്ടുനിന്നു അല്ലെങ്കില്‍ പ്രേരിപ്പിച്ചു എന്നുള്ളതാണല്ലോ കേസ്.

അതൊരു കോണ്‍സ്പിറസി ആണ്. കോണ്‍സ്പിറസി എങ്ങനെയാണ് തെളിയിക്കാന്‍ പറ്റുക എന്ന് എനിക്കറിയില്ല. കോണ്‍സ്പിറസി അങ്ങനെ വ്യക്തമായി തെളിയിക്കാന്‍ പറ്റിയിട്ടുണ്ട് എന്നും എനിക്ക് ബോധ്യപ്പെട്ടില്ല. കാര്യം അത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള രഹസ്യ സംഭാഷണം വേറെയെങ്ങും റിക്കോര്‍ഡ് ചെയ്യാത്തിടത്തോളം കാലം സാക്ഷി മൊഴി വെച്ചോ ഒരു ഇത് വെച്ചോ ഒന്നും പറയാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.

എന്റെ ചെറിയ നിയമബോധം വച്ചുകൊണ്ട് എനിക്ക് അത് തോന്നുന്നില്ല. പക്ഷെ എങ്കില്‍ പോലും ഈ ദിലീപ് എന്ന് പറയുന്ന ഒരു മനുഷ്യനെ നമ്മള്‍ പരിചയപ്പെട്ടിടത്തോളം അദ്ദേഹത്തിന്റെ കള്‍ച്ചര്‍, അദ്ദേഹത്തിന്റെ പശ്ചാത്തലങ്ങള്‍, അദ്ദേഹത്തിന്റെ സ്വഭാവം അദ്ദേഹം മറ്റുള്ള സഹജീവികളോട് കാണിക്കുന്ന ഒരു കരുതലും കാരുണ്യവും ദയയും സഹായം ഒക്കെ വെച്ച് നോക്കുമ്പോള്‍ അദ്ദേഹം ഇങ്ങനെ ഒരു പ്രവര്‍ത്തി ചെയ്യാന്‍ പ്രേരിപ്പിക്കും എന്ന് എനിക്ക് വിശ്വാസമില്ല.

ആ വിശ്വാസമില്ലാത്തത് കൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ ഇടക്കാലത്ത് വെച്ചൊക്കെ അനുകൂലമായിട്ട്, അനുകൂലം എന്ന് പറഞ്ഞാല്‍ അങ്ങനെ ചെയ്തിരിക്കാന്‍ സാധ്യത ഇല്ല എന്നാണ് ഞാന്‍ പറഞ്ഞത്. ചെയ്തില്ല എന്നല്ല, സാധ്യത ഇല്ല എന്നാണ്. അങ്ങനെ ഒരു മനോവികാരം ഉള്ള ആളല്ല ദിലീപ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്റെ അഭിപ്രായം, ശരിയായിരിക്കണോ തെറ്റായിരിക്കണോ എന്നില്ല.

അത് ശരിയാണ് എന്ന് മറ്റുള്ളവര്‍ സ്ഥാപിച്ചെടുക്കട്ടെ. അതിനുള്ള വാദങ്ങളാണല്ലോ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. കോടതിയില്‍ വരുമ്പോള്‍ അതിന് പരിപൂര്‍ണ്ണമായൊരു അവസാനം ഒരു പരിണാമഗുപ്തി കൈവരും എന്നുള്ള കാര്യം ഞാന്‍ വിശ്വസിക്കുന്നു. ഏതായാലും എന്റെ വിശ്വാസം ഇപ്പോഴുള്ള വിശ്വാസം ദിലീപ് ഈ കേസില്‍ നിന്ന് നിരുപാധികം കുറ്റക്കാരന്‍ അല്ലാതെ പുറത്തുവരും എന്ന് തന്നെയാണ്.

കഴിഞ്ഞ കാലങ്ങളില്‍ പലരും തെളിവിന്റേയും ഊഹാപോഹങ്ങളുടേയും അടിസ്ഥാനത്തില്‍ പലതും പറഞ്ഞ് കാണും. അവരോട് ക്ഷമിക്കുക, അതാണ് യഥാര്‍ത്ഥ മനുഷ്യന്‍, വിവേകിയായ മനുഷ്യന്‍ അതാണ്. തെറ്റുകളോട് ക്ഷമിക്കുക, തെറ്റുകള്‍ തിരിച്ചറിഞ്ഞ അവര്‍ക്ക് മാപ്പുകൊടുക്കുകയും ചെയ്യുക. അതൊക്കെയായിരിക്കാം ചെയ്യേണ്ടിയിരിക്കുന്നത്. അദ്ദേഹം എങ്ങനെ ചെയ്യും എന്നുള്ള കാര്യം എനിക്കറിയില്ല.

എന്നെ കുറിച്ച് ഏതോ പരാമര്‍ശം ഉള്ളത് ഞാന്‍ ഏതോ ബിസിനസ് കാര്യം സംസാരിക്കാന്‍ വേണ്ടി ദിലീപിനെ ജയിലില്‍ പോയി കണ്ടു എന്നുള്ളതായിരുന്നു. ഞാന്‍ ആ മനുഷ്യനെ കണ്ടിട്ടില്ല, ആരാണ് എന്ന് എനിത്ത് അറിയത്ത് പോലുമില്ല.

ഇത് വെറും ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയോ അല്ലെങ്കില്‍ എന്തെങ്കിലും നേട്ടത്തിന് വേണ്ടിയോ ദിലീപ് എന്ന ചെറുപ്പക്കാരനെ വഷളാക്കാന്‍ ആരുടേയോ പ്രേരണ കൊണ്ട് ചെയ്യുന്ന ഒരു തെറ്റായ പ്രവണതയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിനെ കുറിച്ചെല്ലാം കോടതിയില്‍ ഇരിക്കുന്ന വിഷയമായത് കൊണ്ട് ഞാന്‍ അതിനെ കുറിച്ച് ഒന്നും പറയണം എന്ന് ഉദ്ദേശിക്കുന്നില്ല.

More in News

Trending

Recent

To Top