സിനിമ രംഗത്തെ നാലുപേർ ചേർന്ന് ദിലീപിനെ കുടുക്കാൻ കെട്ടി ചമച്ച കേസ് – വെളിപ്പെടുത്തലുമായി മാർട്ടിൻ
By
സിനിമ രംഗത്തെ നാലുപേർ ചേർന്ന് ദിലീപിനെ കുടുക്കാൻ കെട്ടി ചമച്ച കേസ് – വെളിപ്പെടുത്തലുമായി മാർട്ടിൻ
നടി ആക്രമിക്കപെട്ട കേസിൽ കൂടുതൽ വഴിത്തിരിവുകൾ. പ്രതി മാർട്ടിനാണ് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. സിനിമ രംഗത്തെ നാലുപേർ ഭീഷണിപ്പെടുത്തുന്നതായാണ് പ്രതി മാർട്ടിന്‍ പറഞ്ഞിരിക്കുന്നത്. നടന്‍ ദിലീപിനെ കുടുക്കാന്‍ കെട്ടിച്ചമച്ച കേസാണിതെന്നും തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടന്നും കേസില്‍ പ്രതിയായ മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ താന്‍ കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നതായും കോടതിയില്‍നിന്ന് പുറത്തിറക്കവേ മാര്‍ട്ടിന്‍ വിളിച്ചുപറഞ്ഞു.
ഇതിനിടയിൽ പ്രധാനപ്രതി പള്‍സര്‍ സുനിയുടെ വക്കാലത്ത് അഭിഭാഷകൻ ആളൂര്‍ വക്കീൽ സ്ഥാനത്തു നിന്നും ഒഴിഞ്ഞു . പള്‍സര്‍ സുനിയുടെ ആളുകള്‍ ദിലീപുമായി ബന്ധപ്പെട്ട് സ്വാധീനങ്ങള്‍ക്ക് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആളൂര്‍ സുനിയുടെ വക്കാലത്തൊഴിഞ്ഞത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ ആരാണ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നതെന്ന് പേര് പറയാതെയാണ് അഡ്വക്കേറ്റ് ആളൂര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി താന്‍ വക്കാലത്ത് ഒഴിയുകയാണന്ന് കോടതിയില്‍ അറിയിച്ചത്.
ദിലീപിനെ താറടിക്കാന്‍ മനഃപൂര്‍വം പ്രതിചേര്‍ത്തതാണന്ന് പ്രതികളായ മാര്‍ട്ടിനും വിജീഷും മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, ആളൂരിനെ തന്റെ വക്കീല്‍സ്ഥാനത്തുനിന്ന് മാറ്റുകയാണന്ന് പള്‍സര്‍ സുനിയും കോടതിയെ രേഖാമൂലം അറിയിച്ചു. ദീലിപിന്റെ പേര് പറഞ്ഞാല്‍ തന്നെ മാപ്പുസാക്ഷിയാക്കാമെന്ന് റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ് ഉറപ്പുനല്‍കിയിരുന്നതായാണെന്ന് മറ്റൊരു പ്രതിയായ വിജീഷ് ആരോപിച്ചു.
actress attack case – martin about dileep