News
1,600 രേഖകൾ…, 261 സാക്ഷികൾ അതിജീവിതയെ വിസ്തരിച്ചത് ഏഴ് ദിവസം; നടിയെ ആക്രമിച്ച കേസ് അന്തമഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ…!
1,600 രേഖകൾ…, 261 സാക്ഷികൾ അതിജീവിതയെ വിസ്തരിച്ചത് ഏഴ് ദിവസം; നടിയെ ആക്രമിച്ച കേസ് അന്തമഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ…!
കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങളായ നടക്കുന്ന കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 2017 ഫെബ്രുവരി 17 നാണ് എറണാകുളത്ത് നടി ലൈംഗികാതിക്രമത്തിന് ഇരയായത്. കൃത്യം നിർവ്വഹിച്ച പൾസർ സുനി, സിനിമാ താരം ദിലീപ് ഉൾപ്പടെ പതിനഞ്ച് പേരാണ് കേസിലെ പ്രതികൾ.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കേസിലെ അന്തിമ വാദം ആരംഭിച്ചത്. ഒരു മാസത്തിനകം തന്നെ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷം കേസ് വിധി പറയാനായി മാറ്റും. വിധി എന്ത് ആണ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് അതിജീവിതയായ നടിയും ദിലീപും. കേസിലെ വഴികൾ പരിശോധിക്കുമ്പോൾ നിരവധി സംശയങ്ങളാണ് മലയാളികൾക്ക് മുന്നിലുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ വരെ ദിലീപും കൂട്ടരും പദ്ധതിയിട്ടെന്നാണ് പുറത്ത് വന്നിരുന്ന വിവരം. വധഗൂഢലോചന കേസിന്റെ അന്വേഷണത്തിൽ വഴിതിരിവിന് സാധ്യതയുള്ള വാട്സ്ആപ്പ് ചാറ്റുകളും ശബ്ദ സംഭാഷണങ്ങളും ഫോണുകളിൽ നിന്ന് ലഭിച്ചെന്നാണ് വിവരങ്ങൾ. കേസിൽ ഏറെ നിർണായകമാണ് ദിലീപിന്റേയും കൂട്ടുപ്രതികളുടേയും ഫോണുകൾ.
ഒന്നാം പ്രതി ദിലീപ്, സഹോദരനും രണ്ടാം പ്രതിയുമായ പി അനൂപ്, സഹോദരീ ഭർത്താവും മൂന്നാം പ്രതിയുമായ ടി എൻ സൂരജ് എന്നിവരുടെ ഫോണുകളാണ് അന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. തുടക്കത്തിൽ ഫോണുകൾ കൈമാറാൻ പ്രതികൾ തയ്യാറായിരുന്നില്ല. ഫോണിൽ തന്റെ ചില സ്വകാര്യ സംഭാഷണങ്ങളും മുൻ ഭാര്യയായ മഞ്ജു വാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകനുമായുമൊക്കെ നടത്തിയ ഫോൺ സംഭാഷണങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുമെന്നായിരുന്നു ദിലീപിന്റെ വാദം.
എന്നാൽ മൂന്ന് പ്രതികളുടേയും ഫോണുകളിലെ വിവരങ്ങൾ പരിശോധിക്കാതെ അന്വേഷണം പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിക്കുകയായിരുന്നു. തുടർന്നായിരുന്നു കോടതി ഇടപെടലിനെ തുടർന്ന് പ്രതികൾ ഫോണുകൾ കൈമാറിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേര് ഉഇയർന്നു വരുന്നതിനു മുമ്പ് തന്നെ ഇതിന് പിന്നിൽ കൃത്യമായ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് പരസ്യമായി തുറന്ന് പറഞ്ഞ് വ്യക്തിയായിരുന്നു മഞ്ജു വാര്യർ.
കേസിൽ ഫോൺ സമർപ്പിക്കണമെന്ന് പറഞ്ഞപ്പോഴും ദിലീപ് മഞ്ജുവിന്റെ പേര് വലിച്ചിഴയ്ക്കാൻ ശ്രമിച്ചിരുന്നു. കേസിന്റെ ആദ്യ ഭാഗം മുതൽ തന്നെ ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കുകയും ചെയ്തിരുന്നു. പിന്നാലെ പോലീസ് മഞ്ജു വാര്യരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയുമെല്ലാം ചെയ്തിരുന്നു.
2018 മാർച്ച് എട്ടിന് ആരംഭിച്ച കേസിന്റെ വിചാരണ നടപടികളാണ് ആറ് വർഷങ്ങൾക്കിപ്പുറം അന്തിമഘട്ടത്തിലേക്ക് എത്തി നിൽക്കുന്നത്. ആദ്യം പ്രോസിക്യൂഷന്റെ വാദങ്ങളാണ് തുടങ്ങുക. ജനുവരി അവസാനത്തോട് കൂടി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് കേസിൽ വിധി പറയും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റ പശ്ചാത്തലത്തിൽ നടത്തിയെ അന്വേഷണത്തിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്താൻ പ്രോസിക്യൂഷന് കണ്ടെത്താൻ കഴിഞ്ഞുവെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 261 സാക്ഷികളെയാണ് വിസ്തരിച്ചത്. 1,600 രേഖകൾ കേസിൽ കൈമാറി. അതിജീവിതയെ ഏഴ് ദിവസമാണ് വിസ്തരിച്ചത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 87 ദിവസവും സംവിധായകൻ ബാലചന്ദ്രകുമാറിനെ മുപ്പത്തി അഞ്ചര ദിവസവും വിസ്തരിച്ചു. സൈബർ ഫോറൻസിക് വിദഗ്ദ്ധനായ ഡോ സുനിൽ എസ്പിയെ 21 ദിവസം, സൈബർ ഫോറൻസിക് വിദഗ്ദ്ധ ദീപ എ എസിനെ 13 ദിവസം എന്നിങ്ങനെയേയും വിസ്തരിച്ചു.
2017 ഫെബ്രുവരി 2ന് ആയിരുന്നു രാജ്യം തന്നെ ശ്രദ്ധിച്ച നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത്. നടിയുടെ വാഹനത്തിൽ നിന്ന് ഇവരെ ഭീഷണിപ്പെടുത്തി പുറത്തിറക്കിയ ശേഷം മറ്റൊരു വാഹനത്തിൽ വച്ച് പീഡനത്തിനിരയാക്കുകയും ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നുമാണ് കേസ്. പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം ഘട്ടത്തിലാണ് ദിലീപിനെ ഗൂഡാലോചന കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഏകദേശം 80 ലേറെ ദിവസം ദിലീപിന് ആലുവ സബ് ജയിലിൽ റിമാൻഡ് തടവുകാരനായി കഴിയേണ്ടി വന്നിരുന്നു.
