Connect with us

നടിയെ ആക്രമിച്ച കേസ് ;വിചാരണക്കോടതി മാറ്റം അതിജീവിതയുടെ ഹർജി ഇന്ന് പരിഗണിക്കും!

News

നടിയെ ആക്രമിച്ച കേസ് ;വിചാരണക്കോടതി മാറ്റം അതിജീവിതയുടെ ഹർജി ഇന്ന് പരിഗണിക്കും!

നടിയെ ആക്രമിച്ച കേസ് ;വിചാരണക്കോടതി മാറ്റം അതിജീവിതയുടെ ഹർജി ഇന്ന് പരിഗണിക്കും!

നടിയെ ആക്രമിച്ച കേസിൽ ദിലീപിനും അതിജീവിതയ്ക്കും ഇന്ന് നിർണ്ണായകമാണ് . വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഇന്ന് പരിഗണിക്കും. കേസിൽ നടൻ ദിലീപ് സുപ്രീംകോടതിയിൽ തടസഹർജി ഫയൽ ചെയ്തു. അതിജീവിതയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്ന് ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടു. കേസിന്റെ വിചാരണയുടെ പുരോഗതി സംബന്ധിച്ച പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ഡിസംബർ 13ന് പുതിയ റിപ്പോർട്ട് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക

More in News

Trending

Recent

To Top