Malayalam
ഇത്രയും ദ്രോഹം രണ്ട് പെണ്മക്കളുള്ള ഒരു അമ്മയോട് കാണിക്കരുത്, നിങ്ങളിത് രണ്ടാമത്തെ തവണയാണ് എന്റെ ഉറക്കം കളയുന്നത്; നാദിര്‍ഷയോട് ആ നടി
ഇത്രയും ദ്രോഹം രണ്ട് പെണ്മക്കളുള്ള ഒരു അമ്മയോട് കാണിക്കരുത്, നിങ്ങളിത് രണ്ടാമത്തെ തവണയാണ് എന്റെ ഉറക്കം കളയുന്നത്; നാദിര്‍ഷയോട് ആ നടി
നിരവധി ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികളുടെ മനസിലിടം നേടിയ താരമാണ് നാദിര്‍ഷ. മിമിക്രി ആര്‍ട്ടിസ്റ്റായി തുടങ്ങി നടനായും സംവിധായകനായും ഗായകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയ്ക്ക് ശേഷം നാദിര്‍ഷായുടെ സംവിധാനത്തില്‍ വീണ്ടും നടനായി ജയസൂര്യ എത്തുന്ന ചിത്രമാണ് ഈശോ. വന്‍ വിവാദങ്ങളിലൂടെയാണ് സിനിമ കടന്നു വന്നത്. ചിത്രത്തിന്റെ പേര് ആയിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്.
സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ പൊതു താല്‍പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. ഈശോ എന്ന പേര് മാറ്റണം എന്ന് അവകാശപ്പെട്ട കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. െ്രെകസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത് കൊണ്ട് തന്നെ ആ പേര് സിനിമ ഇറക്കുന്നത് അംഗീകരിക്കാനാവില്ല എന്നാണ് കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ സിനിമയ്ക്ക് ദൈവത്തിന്റെ പേര് ഇട്ടു എന്നു കരുതി കോടതിക്ക് ഇടപെടാനാവില്ല എന്നാണ് കോടതി വ്യക്തമാക്കിയത്. എല്ലാത്തിനും ഒടുവില്‍ ചിത്രം ഒടിടി റിലീസിന് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് സീരിയല്‍ താരം അശ്വതി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. സോഷ്യല്‍ മീഡയിയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോള്‍ അശ്വതി തന്റെ ഫേസ്ബുക്കില്‍ കുറച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
അശ്വതിയുടെ വാക്കുകള്‍ ഇങ്ങനെ;
ഈശോ..,ഡിയര്‍ നാദിര്‍ഷാക്കാ, നിങ്ങളിത് രണ്ടാമത്തെ തവണയാണ് എന്റെ ഉറക്കം കളയുന്നത്. ഇത്രയും ദ്രോഹം രണ്ട് പെണ്മക്കളുള്ള ഒരു അമ്മയോട് കാണിക്കരുത്. ആദ്യത്തെ തവണ ‘അമര്‍ അക്ബര്‍ അന്തോണി’ ഞങ്ങള്‍ക്ക് തന്നുകൊണ്ട് എന്റെ ഉറക്കം കളഞ്ഞു. എത്ര ആഴ്ചകള്‍ എടുത്തു അതില്‍ നിന്ന് മോചിതയാകാന്‍ എന്ന് എനിക്കറിയില്ല. ഇപ്പോള്‍ ധാ ‘ഈശോ’ എന്താ പറയാ?? ഇതിനി എത്ര നാള്‍ എടുക്കും ആ പേടി മനസ്സില്‍ നിന്നു ഒന്ന് നീങ്ങാന്‍ എന്നറിയില്ല.
പക്ഷേ ഓരോ അച്ഛന്മാരും അമ്മമാരും ആ പേടി മനസ്സില്‍ നിന്നു നീക്കരുത്.. കാരണം കാലം അതാണ്. ആകെ മൊത്തത്തില്‍ പറഞ്ഞാല്‍ നല്ല സിനിമ നല്ല മെസ്സേജ്. ഇങ്ങനെയുള്ള അച്ഛന്മാര്‍ ആണ് ഈ കാലത്തിനു വേണ്ടത്. ‘ഇക്കയുടെ കേശു കണ്ടപ്പോള്‍ എനിക്ക്(എനിക്ക് മാത്രം)തോന്നിയൊരു ക്ഷീണം ഈശോയിലൂടെ എടുത്തു മാറ്റിയതില്‍ ഒരുപാട് സന്തോഷം എന്നായിരുന്നു അശ്വതിയുടെ പോസ്റ്റ്.
അതേസമയം, ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയത് ജയസൂര്യയും നമിതപ്രമോദും ആണ്. കഴിഞ്ഞദിവസം പിസി ജോര്‍ജ് സിനിമ കണ്ടു നല്ല അഭിപ്രായമായിരുന്നു പറഞ്ഞത് .നാദിര്‍ഷയെ താന്‍ നിരവധി തവണ തെറി വിളിച്ചിട്ടുണ്ട് എന്നും എന്നാല്‍ നല്ല ചിത്രവുമാണ് ഇത് എന്ന് പിസി ജോര്‍ജ് പറഞ്ഞിരുന്നു.
കൂടാതെ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ നാദിര്‍ഷ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ തമാശകള്‍ കൊണ്ടു വരാന്‍ പേടിയാണെന്നും എല്ലാത്തിനെയും വര്‍ഗീയമായി ആളുകള്‍ കാണുകയാണെന്നും നാദിര്‍ഷ പറഞ്ഞു. പണ്ടത്തെ പോലെ പെട്ടെന്ന് കഥാപാത്രങ്ങളെ സൃഷ്ടിക്കാനോ പാട്ടുകള്‍ എഴുതാനോ ഇന്ന് കഴിയില്ല. എല്ലാത്തിലും കുറ്റം കണ്ടുപിടിക്കാന്‍ കണ്ണുകള്‍ തുറന്നിരിക്കുകയാണ്. ഇപ്പോള്‍ വര്‍ഗീയത പ്രകടമാണ്. അതിന് ഉദാഹരണമാണ് ഈശോ എന്ന എന്റെ സിനിമയ്ക്ക് നേരെ ഉയര്‍ന്ന വിവാദങ്ങള്‍. പണ്ട് നമ്മള്‍ സ്‌കിറ്റ് കളിക്കാന്‍ പോകുമ്പോള്‍ അതില്‍ പള്ളീലച്ചന്‍ ഉണ്ടാകും.
പൂജാരിയുണ്ടാകും മൊല്ലാക്കയുണ്ടാകും. ഇവരെയോക്കെ നമുക്ക് കളിയാക്കാം. ഇന്ന് ഇവരെയാരെയെങ്കിലും കളിയാക്കി സ്‌ക്രിപ്റ്റ് ചെയ്യാന്‍ പേടിയാണ്. ആരെയും വേദനിപ്പിക്കുന്ന തരത്തില്‍ തമാശ പറയാന്‍ പാടില്ല. ടിനി ടോം നിവര്‍ന്ന് നില്‍ക്കുമ്പോള്‍ പക്രു കാലിന്റെ വിടവിലൂടെ ഓടിപ്പോകുന്നത് അവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ പുറത്താണ്. ആളുകളെ ചിരിപ്പിക്കാന്‍ ഉണ്ടാക്കിയതാണ്. അത് കണ്ടിട്ട് അതിനെ ക്രിട്ടിസൈസ് ചെയ്ത് ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല.
അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും ഒരു തമാശയും ചെയ്യാന്‍ പറ്റില്ലായിരുന്നു. പേടിയാണ് ഇപ്പോള്‍ തമാശ ഉണ്ടാക്കാന്‍. എന്നിട്ട് പലരും പറയും തമാശ സിനിമകള്‍ ഉണ്ടാകുന്നില്ലെന്ന്. എങ്ങനെയുണ്ടാകാനാണ് കണ്ടന്റ് ചെയ്ത് കഴിയുമ്പോള്‍ എവിടെയെങ്കിലും ടച്ച് ചെയ്യില്ലെ. സത്യമായിട്ടും സ്വാതന്ത്യം പോയി. ക്രിയേറ്റിവിറ്റിയെ പേടിക്കുകയാണ് നമ്മള്‍ ഇപ്പോള്‍. ഒരു സാധനം വരയ്ക്കാനോ എഴുതാനോ പേടിയാണ് എന്നും അദ്ദേഹം പറഞ്ഞു.