ശല്യം സഹിക്കാന്‍ വയ്യാതായപ്പോഴാണ് പിഷാരടി തന്നെ സിനിമയിലേക്ക് വിളിച്ചത്- ആര്യ
By
കുഞ്ഞിരാമായണത്തില്‍ ബിജു മേനോനൊപ്പമുളള ക്ലൈമാക്‌സില്‍ അഭിനയിച്ച നടി ആര്യയുടെ കഥാപാത്രം പ്രേക്ഷകരെ എപ്പോഴും പൊട്ടിച്ചിരിപ്പിക്കാറുണ്ട്. എന്നാൽ ആ രംഗത്തിലേയ്ക്ക് തനിക്ക് ക്ഷണം കിട്ടിയതെങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ആര്യ. സ്വകാര്യ എഫ്‌എം ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ബഡായി ബംഗ്ലാവില്‍ തിളങ്ങിക്കൊണ്ടിരുന്ന സമയത്തായിരുന്നു ആര്യ കുഞ്ഞിരാമായണത്തിലേക്കും എത്തിയിരുന്നത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സിനിമയില്‍ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് തുടങ്ങിയവരും ഉണ്ടായിരുന്നു. ചെറിയ വേഷമായിരുന്നെങ്കിലും ക്ലൈമാക്‌സ് സീനുകളില്‍ തന്നെയാണ് ആര്യ തകര്‍ത്തത്. കുഞ്ഞിരാമായണത്തില്‍ മല്ലിക എന്ന കഥാപാത്രത്തെ ആര്യ അവതരിപ്പിച്ചപ്പോള്‍ മനോഹരന്‍ എന്ന അതിഥി വേഷത്തിലായിരുന്നു ബിജു മേനോന്‍ എത്തിയിരുന്നത്.
സിനിമയിലേക്ക് വിളിച്ച സമയത്ത് ബേസില്‍ ജോസഫ് പറഞ്ഞ കാര്യമായിരുന്നു ആര്യ വെളിപ്പെടുത്തിയത്. കുഞ്ഞിരാമായണത്തിലേക്ക് ബേസില്‍ വിളിച്ചപ്പോള്‍ തന്നെ പറഞ്ഞിരുന്നു. ആര്യ, ഈ സിനിമയുടെ തുടക്കത്തില്‍ നിനക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്ന്. എന്നാല്‍ ടെയില്‍ എന്റില്‍ ഒരു രംഗമുണ്ട്. അത് വളരെ പ്രധാനപ്പെട്ടതാണ്. ഒരു പക്ഷേ പ്രേക്ഷകര്‍ ഈ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്ബോള്‍ ആദ്യം മനസിലേക്ക് വരുന്നത് ഈ രംഗമായിരിക്കും. ആര്യ പറയുന്നു.
കുഞ്ഞിരാമായണത്തിലേക്ക് തന്നെ നിര്‍ദ്ദേശിച്ചവരെക്കുറിച്ചും അഭിമുഖത്തില്‍ ആര്യ തുറന്നുപറഞ്ഞിരുന്നു. അജു വര്‍ഗീസും വിനീത് ശ്രീനിവാസനുമാണ് തന്നെ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചതെന്ന് നടി പറയുന്നു. ബഡായി ബംഗ്ലാവിലെ ആ കുട്ടി ചെയ്താല്‍ നന്നായിരിക്കുമെന്ന് അവര്‍ ബേസിലിനോട് പറഞ്ഞു. തുടക്കത്തിലൊന്നും എന്നോട് എന്താണ് ആ സീന്‍ എന്നൊന്നും പറഞ്ഞിരുന്നില്ല. പിന്നീടാണ് ബിജു ചേട്ടന്റെ (ബിജു മേനോന്‍) കൂടെയാണ് അഭിനയിക്കേണ്ടതെന്ന് എനിക്ക് മനസിലായത്. എനിക്ക് അതിന്റെതായ ഒരു വെപ്രാളം ഉണ്ടായിരുന്നുവെന്ന് ആര്യ പറയുന്നു. എന്നാല്‍ അദ്ദേഹം വളരെ കൂളായിരുന്നുവെന്നും നടി പറയുന്നു.
ബഡായി ബംഗ്ലാവിലെ സഹതാരം രമേഷ് പിഷാരടിക്കെുറിച്ചും ആര്യ വാചാലയാകുന്നുണ്ട്. പിഷാരടിയുടെ ആദ്യ സംവിധാന സംരംഭമായ പഞ്ചവര്‍ണ്ണ തത്തയില്‍ താനില്ലെങ്കിലും രണ്ടാമത്ത ചിത്രം ഗാനഗന്ധര്‍വ്വനില്‍ ഞാന്‍ എത്തുന്നുണ്ടെന്നാണ് ആര്യ പറഞ്ഞത്. പഞ്ചവര്‍ണ്ണ തത്തയില്‍ പിഷുവിന്റെ എല്ലാ സുഹൃത്തുക്കളും ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ മാത്രം ഇല്ല. സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ഇതേക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു. എന്തുക്കൊണ്ട് ആര്യയെ കാസ്റ്റ് ചെയ്തില്ല എന്ന്. ആ ശല്ല്യം സഹിക്കാന്‍ വയ്യാതായപ്പോളാണ് പിഷാരടി തന്നെ രണ്ടാമത്തെ സിനിമയിലേക്ക് വിളിച്ചത്. അഭിമുഖത്തില്‍ ആര്യ വെളിപ്പെടുത്തി.
ബഡായി ബംഗ്ലാവിൽ രമേഷ് പിഷാരടിക്കൊപ്പം മുഖ്യ ആകര്‍ഷണമായിരുന്നത് ആര്യ തന്നെയായിരുന്നു. ഭാര്യയും ഭര്‍ത്താവുമായിട്ടുളള ഇരുവരുടെയും പ്രകടനത്തിന് മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചത്. ബഡായി ബംഗ്ലാവിന് ശേഷമാണ് സിനിമകളിലും നടി സജീവമായി മാറിയിരുന്നത്. 2015ല്‍ ലൈല ഒ ലൈല എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയായിരുന്നു ആര്യയുടെ അരങ്ങേറ്റം. തുടര്‍ന്ന് ചെറിയ വേഷങ്ങളിലൂടെ നിരവധി സിനിമകളില്‍ താരം അഭിനയിച്ചു.
ACTRESS ARYA
