Connect with us

ഒരുപാട് പേര്‍ തന്നോട് ഇക്കാര്യങ്ങള്‍ ചോദിച്ചത് കൊണ്ട് ഒരു മറുപടി പറയുന്നു, എന്റെ മനസ്സിലെ വിഷമം പുറത്ത് ആരെയും കാണിക്കേണ്ട ആവശ്യമില്ല, എന്റെ വിഷമം എന്റേതാണെന്ന് അനുശ്രീ

Malayalam

ഒരുപാട് പേര്‍ തന്നോട് ഇക്കാര്യങ്ങള്‍ ചോദിച്ചത് കൊണ്ട് ഒരു മറുപടി പറയുന്നു, എന്റെ മനസ്സിലെ വിഷമം പുറത്ത് ആരെയും കാണിക്കേണ്ട ആവശ്യമില്ല, എന്റെ വിഷമം എന്റേതാണെന്ന് അനുശ്രീ

ഒരുപാട് പേര്‍ തന്നോട് ഇക്കാര്യങ്ങള്‍ ചോദിച്ചത് കൊണ്ട് ഒരു മറുപടി പറയുന്നു, എന്റെ മനസ്സിലെ വിഷമം പുറത്ത് ആരെയും കാണിക്കേണ്ട ആവശ്യമില്ല, എന്റെ വിഷമം എന്റേതാണെന്ന് അനുശ്രീ

ഡിവോഴ്‌സിനെക്കുറിച്ച് പറഞ്ഞുള്ള ഒരു പോസ്റ്റ് പങ്കുവെച്ചതോട് കൂടിയാണ് സീരിയൽ നടി അനുശ്രീയുടെ വിവാഹ മോചനത്തെ സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കാന്‍ തുടങ്ങിയത്. വിവാഹമോചനം ദുരന്തമല്ല, സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം. സ്‌നേഹത്തെക്കുറിച്ച് കുട്ടികള്‍ക്ക് മോശമായി പറഞ്ഞ് കൊടുക്കുന്നതും തെറ്റാണ്. വിവാഹമോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ലെന്നുമുള്ള’ ക്വാട്‌സായിരുന്നു അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഈ പോസ്റ്റായിരുന്നു വിവാഹമോചന വാർത്തയ്ക്ക് ആക്കം കൂട്ടിയത്.

ഇതിനിടയില്‍ ഭര്‍ത്താവ് വിഷ്ണുവുമായി ചെറിയ പിണക്കത്തിലാണെന്നും രണ്ടാളും താമസം വേറെയാണെന്നുമൊക്കെ നടി വെളിപ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. കുഞ്ഞ് പിറന്നതോടെ സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ യൂട്യൂബിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിൽ നടി മനസ് തുറക്കുകയാണ്

അമ്മയായതിന് ശേഷമുള്ള തന്റെ മറ്റൊരു ഡേ ഇന്‍ മൈ ലൈഫ് വീഡിയോ ആണിതെന്ന് പറഞ്ഞാണ് അനുശ്രീ എത്തിയത്. കുഞ്ഞിനെ അമ്മൂമ്മയുടെ കൈയ്യില്‍ കുളിപ്പിക്കാന്‍ കൊടുക്കുകും ശേഷം നടി തന്നെ കുഞ്ഞിനെ ഒരുക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

മുന്‍പ് തന്റെ കാര്യം നോക്കിയിരുന്ന അമ്മയും വല്ല്യമ്മയുമൊക്കെ ഇപ്പോള്‍ മകന്റെ പിറകേയാണെന്നും എന്റെ കാര്യം ഞാന്‍ തന്നെ നോക്കേണ്ട അവസ്ഥയിലാണെന്നുമൊക്കെ അനുശ്രീ വീഡിയോയില്‍ പറയുന്നു.

കൊച്ചിനെ കുളിപ്പിക്കുന്നതൊക്കെ മാത്രം വീഡിയോയില്‍ കാണിക്കുന്നത് കൊണ്ട് അവന് പാല് കൊടുക്കുന്നില്ലെന്ന് വിചാരിക്കരുത്. നിങ്ങള്‍ കാണാതെ ഞാന്‍ ഇടയ്ക്കിടെ അവന് പാല് കൊടുത്തിരുന്നു. എല്ലാ രണ്ട് മണിക്കൂര്‍ ഇടവേളകളിലും കുഞ്ഞിന് താന്‍ പാല് കൊടുക്കുമെന്നാണ് അനുശ്രീ പറയുന്നത്. അതേ സമയം തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ പറ്റി അനുശ്രീ പറഞ്ഞിരുന്നു.

‘ നീ കൊഞ്ചല്ലേ, കൊഞ്ചി സംസാരിക്കല്ലേ, കുറച്ച് പക്വത കാണിച്ചൂടേ എന്നൊക്കെ എന്നൊക്കെ ചോദിച്ച് മുന്‍പത്തെ വീഡിയോയുടെ താഴെ കമന്റുകള്‍ വന്നിരുന്നു. ശരിക്കും ഞാന്‍ കൊഞ്ചി സംസാരിക്കുന്നതല്ല. എന്റെ ക്യാരക്ടര്‍ ഇങ്ങനെയാണ്. ഇതുപോലെ സംസാരിച്ചാണ് ശീലം. എവിടെ പോയാലും ഞാനിങ്ങനെയാണ് സംസാരിക്കുക. ഞാന്‍ ഇതൊന്നും അഭിനയിക്കുന്നതല്ല. അങ്ങനെയാണങ്കില്‍ എല്ലായിപ്പോഴും അഭിനയിച്ചോണ്ടിരിക്കാന്‍ സാധിക്കില്ലല്ലോ എന്ന് അനുശ്രീ ചോദിക്കുന്നു.

പിന്നെ വന്നൊരു കമന്റ്, ഫ്ളവേഴ്സിന്റെ പരിപാടിയ്ക്ക് പോയപ്പോള്‍ ഞാനെന്റ കുടുംബകാര്യങ്ങള്‍ പറഞ്ഞിരുന്നു. അന്ന് പറഞ്ഞതൊക്കെ ഭയങ്കര ഹാപ്പിയായി ചിരിച്ചു കൊണ്ട് സസാരിച്ചു എന്നാണ് ചിലരുടെ വിമര്‍ശനം. സത്യത്തില്‍ എന്റെ മനസ്സിലെ വിഷമം പുറത്ത് ആരെയും കാണിക്കേണ്ട ആവശ്യമില്ല. എന്റെ വിഷമം എന്റേതാണ്. അത് പുറത്ത് കാണിച്ച് വെറുതേ അവര്‍ക്ക് പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ. എന്താണ് അതിന്റെ ആവശ്യമെന്ന്- അനുശ്രീ ചോദിക്കുന്നു.

ഒരുപാട് പേര്‍ തന്നോട് ഇക്കാര്യങ്ങള്‍ ചോദിച്ചത് കൊണ്ടാണ് ഈ വിഷയത്തില്‍ ഇപ്പോഴിങ്ങനെ മറുപടി പറഞ്ഞതെന്നും നടി പറയുകയാണ്. 2021 ലാണ് സീരിയലില്‍ ക്യാമറമാനായി വര്‍ക്ക് ചെയ്യുന്ന വിഷ്ണുവുമായി അനുശ്രീ വിവാഹം കഴിക്കുന്നത്. പ്രണയവിവാഹമായതിനാല്‍ നടിയുടെ വീട്ടുകാരില്‍ നിന്നും ശക്തമായ എതിര്‍പ്പായിരുന്നു. ശേഷം രഹസ്യമായി വിവാഹം കഴിച്ചു. കുറച്ച് മാസത്തിനുള്ളില്‍ അനുശ്രീ ഗര്‍ഭിണിയാവുകയും ഈ വര്‍ഷം തന്നെ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. മകന്‍ ജനിച്ചതിന് ശേഷമാണ് ഭര്‍ത്താവുമായി ചെറിയൊരു അകലമുണ്ടെന്ന് അനുശ്രീ പറയുന്നത്.

More in Malayalam

Trending