മമ്മുക്കക്ക് ലവ് ലെറ്റര്‍ കൊടുക്കാന്‍ കൈ വിറക്കും പക്ഷേ ‘ലാലേട്ടനാകുമ്പോൾ ‘ .; മനസ് തുറന്ന് അനുമോൾ
മലയാള സിനിമാലോകത്ത് പകരം വെക്കാനാവാത്ത 2 അതുല്യ പ്രതിഭകളാണ് മോഹൻലാലും മമ്മുട്ടിയും.ഇരുവർക്കും നിരവധി ആരാധകരുണ്ട് . ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി അനു മോള്‍ നടന്‍ മോഹന്‍ലാലിനെ കുറിച്ചുള്ള ആ സത്യം തുറന്ന് പറഞ്ഞത്. വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനുമോള്‍.പുതിയ ചിത്രം പ്രേമസൂത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുമോള്‍ തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത് .പ്രണയിക്കുന്ന കാര്യത്തില്‍ ഏത് നടനാണ് മുന്നിലെന്നുള്ള ചോദ്യത്തിനാണ് അനു മോള്‍ ആ സത്യം തുറന്നടിച്ചത്.
മോഹന്‍ലാലിന്റെ എല്ലാ കഥാപാത്രങ്ങളോടും താല്‍പര്യമില്ലെന്ന് നടി അനുമോള്‍. നമുക്ക് ലാലേട്ടനെ ഇഷ്ടമാണ്, പക്ഷേ ലാലേട്ടന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണടച്ച് പറയാനാകില്ല. ലാലേട്ടന്‍ എന്തുചെയ്താലും നല്ലതാണ്, പക്ഷേ എല്ലാ ക്യാരക്ടേഴ്സിനോടും ഇഷ്ടം വരില്ല. എല്ലാ ആക്ടേഴ്സിനെയും എനിക്കിഷ്ടമാണ്. എല്ലാവരും ടാലന്റ് ഉള്ളവരാണ്. അല്ലാതെ ആര്‍ക്കും ക്യാമറയുടെ മുന്നില്‍ നിന്ന് പെര്‍ഫോം ചെയ്യാന്‍ പറ്റില്ല’. സിനിമയിലെ ഒരു ടോപ്പ് സ്റ്റാറിന് ലവ് ലെറ്റര്‍ കൊടുക്കാന്‍ അവസരം കിട്ടിയാല്‍ അത് മോഹന്‍ലാലിനായിരിക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു.
മമ്മൂക്കയെയും എനിക്കിഷ്ടാണ്. പക്ഷെ റൊമാന്‍സിന്റെ കാര്യത്തില്‍ ലാലേട്ടനാണ് ഒരു പോയിന്റ് കൂടുതല്‍. മമ്മൂക്ക കുറച്ച് സീരിയസ് ആയിട്ടല്ലേ നമുക്ക് ഫീല്‍ ചെയ്യുക. അപ്പോള്‍ ലവ് ലെറ്റര്‍ കൊടുക്കാന്‍ കൈ വിറക്കും .ലാലേട്ടനാകുമ്ബോള്‍ കുറച്ച് റൊമാന്‍സിലൊക്കെ കൊടുക്കാന്‍ പറ്റും. ഒരുമിച്ചഭിനയിക്കാന്‍ ചാന്‍സ് കിട്ടിയാല്‍ ഞാന്‍ ചിലപ്പോള്‍ എന്റെ കഥാപാത്രത്തെയും മറ്റും നോക്കിയേക്കും. പക്ഷെ ലവ് ലെറ്റര്‍ കൊടുക്കുന്നെങ്കില്‍ അത് ലാലേട്ടന് തന്നെയായിരിക്കും’
ജീവിതത്തില്‍ പ്രേമത്തിന്റെ കാര്യത്തില്‍ ഞാന്‍ മോശമാണ്. ലവ് ലെറ്ററൊന്നും എനിക്ക് കിട്ടിയിട്ടേ ഉണ്ടായിരുന്നില്ല.എന്റെ പ്രണയം ഒരു പരാജയമാണ്.എന്റെ തോന്നലാവാം എനിക്ക് പ്രേമം വര്‍ക്കൗട്ട് ആവില്ല .ചിലപ്പോൾ കോളേജ് കാലത്തു ആയതുകൊണ്ടാണോ എന്നുമറിയില്ല .ഇപ്പോൾ അത്യാവശ്യം പക്വത വന്നിട്ടുണ്ട് ഇനി നല്ല പ്രേമമൊക്കെ വരുമെന്ന് പ്രതീക്ഷിക്കാം .എന്നും അനുമോൾ പറഞ്ഞു.
actress anumol – lalettan-mammotty- reveals a secret