Social Media
ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്..ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും; മുണ്ടും മടക്കിക്കുത്തി സൺ ഗ്ലാസ് വച്ച് മാസായി അനശ്വര
ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്..ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും; മുണ്ടും മടക്കിക്കുത്തി സൺ ഗ്ലാസ് വച്ച് മാസായി അനശ്വര
സ്ഫടികം റി റിലീസിനോട് അനുബന്ധിച്ച് വച്ചിരുന്ന ഹോർഡിങ്ങിന് അരികിൽ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് അനശ്വര. മുണ്ടും മടക്കിക്കുത്തി സൺ ഗ്ലാസും വച്ച് മാസായി നിൽക്കുന്ന അനശ്വരയെ ഫോട്ടോയിൽ കാണാം. “ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്..ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും… മണിയാ…പോ….”, എന്നാണ് അനശ്വര ചത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
കഴിഞ്ഞ ദിവസം ആയിരുന്നു മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ സ്ഫടികത്തിന്റെ റീ റിലീസ്. 4കെ ദൃശ്യമികവില്‍ ആടുതോമ വീണ്ടും സ്‌ക്രീനില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തിരുന്നു. 28 വര്‍ഷത്തിന് ശേഷമാണ് സ്ഫടികം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയത്. 1995ല്‍ ആണ് ചിത്രം ആദ്യം പുറത്തിറങ്ങിയത്. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി സ്ഫടികം മാറിയിരുന്നു.
‘ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്…”, ”ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്…”, ”സകലകലാവല്ലഭന്‍.. പക്ഷേ വകതിരിവ് വട്ടപ്പൂജ്യം..”, ”ബബ്ബബ്ബായാല്ല…”, ” ഒലക്ക…” ” മാഷേ, മാഷിന്റെ ചുവപ്പിന് ചോരയെന്നുകൂടി അര്‍ഥമുണ്ട്…” തുടങ്ങിയ ഹിറ്റ് ഡയലോഗുകള്‍ എല്ലാം തിയേറ്ററില്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
അതേസമയം, ‘പ്രണയ വിലാസം’ എന്ന ചിത്രമാണ് അനശ്വരയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. വൻ വിജയമായ ‘സൂപ്പര്‍ ശരണ്യ’ക്ക് ശേഷം അര്‍ജുൻ അശോകും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ‘സൂപ്പര്‍ ശരണ്യ’യിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച മമിതയും ചിത്രത്തിലുണ്ട്.
