Malayalam Breaking News
ആരും വിളിക്കുന്നില്ല ! വിളിച്ചാൽ അഭിനയിക്കാൻ ഞാൻ റെഡി .
ആരും വിളിക്കുന്നില്ല ! വിളിച്ചാൽ അഭിനയിക്കാൻ ഞാൻ റെഡി .
By
ആരും വിളിക്കുന്നില്ല, അതുകൊണ്ടാണ് മലയാള സിനിമയിൽനിന്ന് അകന്നുനിൽക്കുന്നതെന്ന് നടി അംബിക. ‘വിളിച്ചാൽ അഭിനയിക്കും. വിളിക്കുന്നില്ല, അഭിനയിക്കുന്നില്ല. ഞാൻ വിദേശത്തു താമസമാണ് എന്ന സംശയത്തിലാണ് വിളിക്കാതിരിക്കുന്നതെങ്കിൽ ആ സംശയം ഇവിടെ തീരുമെന്ന് വിശ്വസിക്കുന്നു.’– അംബിക പറഞ്ഞു. വനിത ഫിലിം അവാര്‍ഡിൽ അതിഥിയായി എത്തിയപ്പോഴാണ് അംബിക ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാനും മകനും മദ്രാസിലാണ് താമസം. കേരളത്തിൽ അവാർഡ് ചടങ്ങുകൾക്ക് പോകുന്നതു തന്നെ സന്തോഷമുള്ള കാര്യമാണ്. മലയാളം സംസാരിക്കുന്ന, മലയാളികള്‍ മാത്രമുള്ള അവാർഡ് നൈറ്റ്സ് രസമുള്ള കാര്യമാണ്. പഴയ കാല ആളുകളെ ഇവിടെ കാണാന്‍ കഴിയും. ഇവിടെത്തന്നെ കുടുംബപുരാണം സിനിമയിലെ ടീം ഉണ്ടായിരുന്നു. അവരെയൊക്കെ കാണാന്‍ സാധിച്ചു. ഇതൊക്കെ സന്തോഷമുള്ള കാര്യങ്ങളാണ്. ഞാൻ അമേരിക്കയിലോ മറ്റോ അല്ല, മദ്രാസിൽ തന്നെയാണു താമസിക്കുന്നത്. അത് ഒരിക്കൽക്കൂടി പറയുകയാണ്.’ – അംബിക പറഞ്ഞു.
ഒരു കാലത്ത് മലയാളം, തമിഴ് സിനിമകളിലെ താരറാണിയായിരുന്നു അംബിക. 2015 ൽ റിലീസ് െചയ്ത ഷി ടാക്സിയാണ് അവസാനം അഭിനയിച്ച മലയാളചിത്രം. തമിഴ് സീരിയൽ രംഗത്തു സജീവമാണ് അംബിക.
actress ambika complains about not getting new films