Connect with us

ചേട്ടന്‍ ആരെയെങ്കിലും ലൗവ് ചെയ്തിട്ടുണ്ടോ? ആ ഹിറ്റ് ഡയലോഗിനുടമ ആളൂർ എൽസിയ്ക്കിത് രണ്ടാം ജന്മം !

Malayalam Breaking News

ചേട്ടന്‍ ആരെയെങ്കിലും ലൗവ് ചെയ്തിട്ടുണ്ടോ? ആ ഹിറ്റ് ഡയലോഗിനുടമ ആളൂർ എൽസിയ്ക്കിത് രണ്ടാം ജന്മം !

ചേട്ടന്‍ ആരെയെങ്കിലും ലൗവ് ചെയ്തിട്ടുണ്ടോ? ആ ഹിറ്റ് ഡയലോഗിനുടമ ആളൂർ എൽസിയ്ക്കിത് രണ്ടാം ജന്മം !

28 വർഷം മുൻപ് സിനിമയിൽ അഭിനയിക്കാൻ തിരുവന്തപുരത്തെത്തി അന്ന് മുതൽ ലൊക്കേഷനിലൂടെ അവസരങ്ങൾ ചോദിച്ചു നടക്കുന്ന എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു നടിയുണ്ട്.പട്ടണപ്രവേശം എന്ന സിനിമയിൽ ചേട്ടനാരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന് ശ്രീനിവാസനോട് ചോദിക്കുന്ന ആളൂർ എൽസി. ആ സിനിമയും ആ സീനും ഒരു മലയാളികൾക്കും മറക്കാനാവില്ല. ട്രോളുകളിലൂടെ ഇന്നും ആ സീനുകൾ ആളുകൾ ഏറ്റെടുത്തുകൊണ്ടേയിരിക്കുന്നു. എന്നാൽ അതിലഭിനയിച്ച ആളൂർ എൽസിയെ എല്ലാവരും മറന്നു. ഇപ്പോഴിതാ ഒരു രണ്ടാം ജന്മം ലഭിച്ചിരിക്കുകയാണ് താരത്തിന്. നീരജ് മാധവിന്റെ പുതിയ ചിത്രം ക യിൽ അഭിനയിക്കാൻ അവസരം ചോദിച്ച് ലൊക്കേഷനിൽ എത്തിയപ്പോൾ മുതൽ ആളൂർ എൽസി എന്ന താരത്തിനെ വീണ്ടും ആളുകൾ ഏറ്റെടുത്ത് തുടങ്ങി.

താരത്തിനെ പരിചയപ്പെടുത്തിക്കൊണ്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകരും നീരജ് മാധവും പോസ്റ്റിട്ടതുമുതലാണ്
ആളൂർ എൽസിയെ ആളുകൾ വീണ്ടും തിരിച്ചറിഞ്ഞു തുടങ്ങിയത്.

ഒറ്റ ഡയലോഗ് കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടിയ നടിയാണ് എല്‍സി. ഒരു പക്ഷേ അവരുടെ പേര് പല പ്രേക്ഷകര്‍ക്കും പരിചിതമായിരിക്കില്ല. എന്നാല്‍ അവര്‍ പറഞ്ഞ ഒറ്റ ഡയലോഗ് മലയാളിയുടെ സംഭാഷണ ശൈലിയിലും ടോളുകളിലുമൊക്കെ നിറഞ്ഞുനില്‍ക്കുകയാണ്.

ചെറുതെങ്കിലും ഒറ്റ ഡയലോഗ് കൊണ്ട് മലയാളികള്‍ ശ്രദ്ധിക്കുന്ന വേഷം ചെയ്തുവെങ്കിലും ഇപ്പോഴും മികച്ച വേഷം തേടി അലയുകയാണ് എല്‍സി. പഴയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും അഭിനയിക്കാന്‍ ചാന്‍സ് തരണമെന്നും അഭ്യര്‍ത്ഥിച്ചാണ് അവര്‍ ക ലൊക്കേഷനില്‍ എത്തിയത്. പോസ്റ്റ് കാണുന്നവര്‍ അവര്‍ക്ക്ഒരു ചാന്‍സ് കൊടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയും ചെയ്തു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

താരത്തെ പരിചയപ്പെടുത്തി നീരജ് മാധവും പോസ്റ്റിട്ടു. എന്ത് വേഷവും ചെയ്യാൻ തയ്യാറായി വന്ന ആളൂർ എൽ സിയെ തിരിച്ചറിഞ്ഞപ്പോൾ പുതിയ ഒരു കഥാപാത്രത്തെ സൃഷ്ടിച്ച് അണിയറപ്രവർത്തകർ താരത്തിന് ചാൻസ് കൊടുത്തു. അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ അവരുടെ കണ്ണുകളിൽ കണ്ട സന്തോഷത്തെക്കുറിച്ചും പോസ്റ്റിൽ നീരജ് മാധവ് പറയുന്നു.

actress aloor l c

More in Malayalam Breaking News

Trending

Recent

To Top