Connect with us

കുറച്ചു കാലം ഭാഗ്യ നായിക എന്ന് വിളിച്ചു ; ഇനി അതു വേണ്ട; മനസ്സ്ഐ തുറന്ന് ഐശ്വര്യ ലക്ഷ്മി

Movies

കുറച്ചു കാലം ഭാഗ്യ നായിക എന്ന് വിളിച്ചു ; ഇനി അതു വേണ്ട; മനസ്സ്ഐ തുറന്ന് ഐശ്വര്യ ലക്ഷ്മി

കുറച്ചു കാലം ഭാഗ്യ നായിക എന്ന് വിളിച്ചു ; ഇനി അതു വേണ്ട; മനസ്സ്ഐ തുറന്ന് ഐശ്വര്യ ലക്ഷ്മി

നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിലൂടെ ഐശ്വര്യ ലക്ഷ്മി ചലച്ചിത്രലോകത്തേയ്ക്ക് ചുവടു വെച്ച താരമാണ് ഐശ്വര്യ ലക്ഷ്മി . ആ വർഷം തന്നെ റിലീസ് ചെയ്ത മായാനദി എന്ന സിനിമയിൽ ടൊവിനോയുടെ നായികയായി അഭിനയിച്ചു. മായാനദിയിലെ ഐശ്വര്യയുടെ വേഷം പ്രേക്ഷക പ്രീതി നേടി. തുടർന്ന് വരത്തൻ, വിജയ് സൂപ്പറും പൗർണമിയും നിരവധി ചിത്രങ്ങൾ. ഇന്ന് തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മി കുമാരിയുമായി മലയാളത്തിലേക്കു വീണ്ടുമെത്തുമ്പോൾ തനിക്കു ഭാഗ്യ നായിക എന്ന ഇമേജ് വെണ്ടെന്നു തുറന്നു പറയുന്നു. കുറച്ചു കാലം ഭാഗ്യ നായികയെന്നു പ്രേക്ഷകർ പറഞ്ഞെങ്കിലും ഇനി അതു വേണ്ട. വിജയ പരാജയങ്ങൾ തന്റെ കരിയറിലുമുണ്ടായി. നമ്മൾ ചെയ്യുന്ന സിനിമകൾ പ്രേക്ഷകർ സ്വീകരിക്കുമ്പോഴാണ് നമ്മുടെ തീരുമാനങ്ങൾ ശരിയാകുന്നത്. ഇപ്പോൾ പുതിയ പ്രോജക്ടുകൾ തെരഞ്ഞെടുക്കാൻ അത് ആത്മവിശ്വാസം നൽകുന്നതായും യുവ നായിക നയം വ്യക്തമാക്കുന്നു. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളാണ് ഐശ്വര്യയ്ക്കായി ഒരുങ്ങുന്നത്.

അർബൻ നായിക എന്നുള്ള പേര് ഐശ്വര്യ ലക്ഷ്മിക്കുണ്ടായിരുന്നു. ഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം അത്തരത്തിലുള്ളതായതോടെയാണ് അതു പൊളിച്ചെഴുതാനുള്ള ശ്രമം ഐശ്വര്യ തന്നെ അവലംബിച്ചത്. അർച്ചന 31 നോട്ട് ഔട്ടായിരുന്നു അത്തരത്തിൽ തനി നാടൻ പെണ്ണായി ഐശ്വര്യ എത്തിയ ആദ്യ ചിത്രം. പിന്നീട് പൊന്നിയിൻ സെൽവനിലെ പൂങ്കുഴലിയായി സൗന്ദര്യംകൊണ്ടു വിസ്മയിപ്പിച്ചു. ഇപ്പോൾ കുമാരി എന്ന ചിത്രത്തിൽ ഒരു തറവാട്ടു പെണ്ണായി ഐശ്വര്യ എത്തുകയാണ്.

മിത്തും യാഥാർത്ഥ്യവും ഇടകലർ‍ത്തി ഉദ്വേഗത്തിന്റെ ഉൾക്കിടലങ്ങൾ സൃഷ്ടിക്കുന്ന കഥാ പശ്ചാത്തലമാണ് കുമാരിയിൽ ഒരുക്കിയിരിക്കുന്നത്. ദേവന്മാരുടെയും അസുരന്മാരുടെയും മന്ത്രങ്ങളുടെയു തന്ത്രങ്ങളുടെയും സാന്നിധ്യം ഇടം പിടിക്കുന്ന അപസർപ്പക കഥാ പശ്ചാത്തലം കുമാരിയിൽ പുതിയ കാഴ്ചാനുഭവം സൃഷ്ടിക്കും.

നൂറ്റാണ്ടുകളായി ഇല്ലമലക്കാടും പുഴയും കാഞ്ഞിരങ്ങാട് ദേശത്തെ മണ്ണും കുമാരിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു. അവിടെത്തുന്ന കുമാരി പിന്നീട് സാക്ഷ്യം വഹിക്കുന്ന സംഭ്രമാത്മകമായ കഥ പറയുകയാണ് സിനിമ. ഐശ്വര്യ ലക്ഷ്മിയുടെ കരിയറിലെ ഏറെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും കുമാരി.

സ്ത്രീകളുടെ ശക്തിയിലും പ്രതിരോധശേഷിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാനപ്പെട്ടതും പ്രസക്തവുമായ സന്ദർഭങ്ങളിലൂടെ കഥ പറുകയാണ് ഒടിടി പ്ലാറ്റ്ഫോമിലെത്തിയ അമ്മു എന്ന തെലുങ്കു ചിത്രം. മലയാളം അടക്കം വിവിധ ഭാഷകളിൽ മൊഴിമാറ്റം ചെയ്തു റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിൽ അമ്മുവായി ഐശ്വര്യ എത്തിയിരിക്കുന്നു.

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ടായ പൊന്നിയിവൻ സെൽവനിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ചത്. പൂങ്കുഴലിയെ സെക്സി കാരക്ടറായി പോട്രെയ്റ്റ് ചെയ്യുകയായിരുന്നു ഐശ്വര്യ ലക്ഷ്മി. തഞ്ചാവൂരിൽ നിന്നും ലങ്കയിലേക്ക് ഒറ്റ രാത്രികൊണ്ട് തോണി തുഴഞ്ഞ ശക്തമായ കഥാപാത്രത്തെ താരം അവിസ്മരണീയമാക്കി.
സിനിമ സ്വപ്നം കണ്ടിരുന്നില്ല ഐശ്വര്യ ലക്ഷ്മി. എംബിബിഎസ് പഠനത്തിനു ശേഷം മോഡലിംഗിലും ഒരു കൈ നോക്കിയപ്പോഴാണ് നിവിൻ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കൈനിറയെ ഹിറ്റുകളുമായി തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നായികയായി മാറി.

More in Movies

Trending