Connect with us

‘അമ്മ’ കൊടുക്കുന്ന കൈനീട്ടം കൊണ്ടാണ് മരുന്ന് വാങ്ങുന്നതെന്ന് പറഞ്ഞ് കരയുന്ന ഒരുപാട് സീനിയര്‍ ആര്‍ട്ടിസ്റ്റുകളുണ്ട്…. ഉറപ്പായും വോട്ട് ചെയ്യും വിളിച്ചല്ലോയെന്ന് പറഞ്ഞവരുണ്ട്; സുരഭി പറയുന്നു

Actress

താര സംഘടനയായ അമ്മയിലെ ഇലക്ഷന്‍ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടി സുരഭി ലക്ഷ്മി. ഇതുവരെ കാണാത്ത തരത്തിലുള്ള വാശിയേറിയ തിരഞ്ഞെടുപ്പ് ആയിരുന്നു ഇത്തവണ ‘അമ്മ’യില്‍ നടന്നതെന്ന് ഒരു ചാനൽ ചർച്ചയിൽ സുരഭി പറഞ്ഞു. താര സംഘടനയുടെ തെരഞ്ഞെടുപ്പില്‍ സ്ത്രീകളില്‍ ഏറ്റവും ഉയര്‍ന്ന വോട്ട് കിട്ടിയ താരം കൂടിയാണ് സുരഭി.

ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായി അഞ്ഞൂറിലധികം അഭിനേതാക്കളുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. പല സീനിയര്‍ ആര്‍ട്ടിസ്റ്റുകളോടും സംസാരിച്ചു. അവരുടെ അനുഭവങ്ങളിലൂടെ പല തിരിച്ചറിവും ഉണ്ടായിട്ടുണ്ടെന്നും സുരഭി ലക്ഷ്മി പറഞ്ഞു.

സുരഭിയുടെ വാക്കുകള്‍ ഇങ്ങനെ

‘മത്സരിക്കുമ്പോള്‍ ജയിക്കുമോ തോല്‍ക്കുമോ എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല.അഞ്ഞൂറിലധികം അഭിനേതാക്കളുമായി സംസരിക്കാനും അവരുമായി ഒരു കോണ്‍ഡാക്ട് ഉണ്ടാക്കാനും അതിലൂടെ കഴിഞ്ഞിട്ടുണ്ട്. ഒരു എക്‌സിക്യൂട്ടീവ് അംഗം എന്ന നിലയില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമോ പറയാന്‍ പറ്റുമോ അതൊക്കെ ചെയ്യണം. സ്ത്രീകളില്‍ ഏറ്റവും ഉയര്‍ന്ന വോട്ട് കിട്ടിയ ആളാണ് ഞാന്‍. അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അമ്മ കൊടുക്കുന്ന കൈനീട്ടം കൊണ്ടാണ് മരുന്ന് വാങ്ങുന്നതെന്ന് പറഞ്ഞ് കരയുന്ന ഒരുപാട് സീനിയര്‍ ആര്‍ട്ടിസ്റ്റുകളുണ്ട്. ഉറപ്പായും വോട്ട് ചെയ്യും വിളിച്ചല്ലോയെന്ന് പറഞ്ഞവരുണ്ട്. അങ്ങനെയുള്ള അനുഭവങ്ങളിലൂടെ പല തിരിച്ചറിവുകളും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഡബ്യൂസിസി അംഗങ്ങള്‍ വനിത കമ്മീഷനെ കാണുകയും ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നിലവില്‍ അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റിയുണ്ട്. ഇന്റേണല്‍ കമ്മിറ്റി വേണം. അതുണ്ട്. വളരെ ശക്തവുമായിരിക്കുമെന്നും സുരഭി പറഞ്ഞു

അതേസമയം, അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ടെങ്കില്‍ അത് ഡബ്ല്യൂസിസിയുടെ വിജയമാണെന്ന് നടി റിമ കല്ലിങ്കല്‍ പ്രതികരിച്ചിരുന്നു.

Continue Reading
You may also like...

More in Actress

Trending