Connect with us

പടം ഓടിയാല്‍ നിഖിലയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടും…. ഓടിയില്ലെങ്കില്‍ പിന്നെ ഒന്നും പറയാന്‍ പറ്റില്ലെന്ന് സംവിധായകൻ പറഞ്ഞു… പ്രീസ്റ്റിന്റെ ഷൂട്ട് തുടങ്ങുന്ന ദിവസമായിരുന്നു അഞ്ചാം പാതിരയുടെ റിലീസ്; അന്ന് നടന്നത്

Actress

ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ പ്രിയ താരമാവുകയായിരുന്നു നടി നിഖില വിമല്‍. മമ്മൂട്ടി, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം ദി പ്രീസ്റ്റിലാണ് നടി അവസാനമായി എത്തിയത്. ചിത്രത്തിലെ നിഖിലയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയില്‍ സ്ഥിരമായി നായിക വേഷങ്ങള്‍ മാത്രം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളല്ല താന്‍ എന്നും നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ഏറെ ആഗ്രഹമുണ്ടെന്നും തുറന്ന് പറയുകയാണ് നിഖില

തനിക്ക് വലിയ മൈലേജ് നല്‍കിയത് അഞ്ചാം പാതിരയിലെ ചെറിയ വേഷമാണെന്ന് തുറന്നു സമ്മതിക്കുകയാണ് താരം. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതുവരെയുള്ള തന്റെ കരിയറിലെ ഭാഗ്യ സിനിമയെക്കുറിച്ച് നിഖില വിമല്‍ പങ്കുവച്ചത്.

വില്ലത്തി റോളുകള്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. എപ്പോഴും ഒരേ തരം കഥാപാത്രം ചെയ്യുന്നതിന് പകരം പലതും മാറി പരീക്ഷിക്കണം. ഇതുവരെ ഏറ്റവും അഭിനന്ദനം ലഭിച്ചത് ‘അഞ്ചാം പാതിര’യിലെ കഥാപാത്രത്തിനാണ്.

അര ദിവസം മാത്രമായിരുന്നു എനിക്ക് അഞ്ചാംപാതിര യുടെ ഷൂട്ട് ഉണ്ടായിരുന്നത്. പടം ഓടിയാല്‍ നിഖിലയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടും.ഓടിയില്ലെങ്കില്‍ പിന്നെ ഒന്നും പറയാന്‍ പറ്റില്ല. ഇതായിരുന്നു സംവിധായകന്‍ പറഞ്ഞത്. പ്രീസ്റ്റിന്റെ ഷൂട്ട് തുടങ്ങുന്ന ദിവസമാണ് അഞ്ചാം പാതിര റിലീസ്. അന്ന് എന്റെ ഫോണിലേക്ക് നൂറുകണക്കിന് വിളിയാണ് വന്നത്. ഞാന്‍ ആകെ വണ്ടറടിച്ചു പോയെന്നും താരം പറയുന്നു

Continue Reading
You may also like...

More in Actress

Trending

Recent

To Top