‘ദ കേരള സ്‌റ്റോറി’ മുത്തശ്ശിയെ കാണിക്കാന്‍ തനിക്ക് പേടിയായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ചിത്രത്തിലെ നായിക അദാ ശര്‍മ്മ. സിനിമയിലെ റേപ്പ് രംഗങ്ങള്‍ മുത്തശ്ശി കാണുന്നതില്‍ താന്‍ അസ്വസ്ഥയായിരുന്നു എന്നാണ് അദ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
എന്റെ അമ്മയ്ക്കും മുത്തശ്ശിക്കും സിനിമയുടെ കഥ അറിയാം. പക്ഷെ റേപ്പ് സീനുകള്‍ ഒക്കെ കാണുമ്പോള്‍ മുത്തശ്ശി എങ്ങനെ പ്രതികരിക്കും എന്ന് ഞാന്‍ ഭയന്നിരുന്നു. ആ രംഗങ്ങള്‍ അവര്‍ കാണുന്നതില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു. എന്നാല്‍ സിനിമ കണ്ടതിന് ശേഷം സംഭവിച്ച കാര്യങ്ങളില്‍ അറിവ് ലഭിച്ചു എന്നാണ് മുത്തശ്ശി പറഞ്ഞത്.
90 വയസുള്ള മുത്തശ്ശിയാണ് എന്റെ കുടുംബത്തിലെ ഏറ്റവും ശക്തയായ അംഗം. സിനിമ കണ്ടതിന് ശേഷം അറിവ് കിട്ടി എന്നാണ് അവര്‍ പറഞ്ഞത്. എന്റെ വിദ്യാര്‍ത്ഥികള്‍ എല്ലാവരും ഈ സിനിമ കാണണം എന്നും പറഞ്ഞു. അപ്പോള്‍ ഇതൊരു അഡല്‍ട്ട് സിനിമയാണെന്ന് ഞാന്‍ പറഞ്ഞു. അല്ല യു/എ സിനിമയാണെന്നും എല്ലാ പെണ്‍കുട്ടികളും കാണണമെന്നും മുത്തശ്ശി പറഞ്ഞു. പെണ്‍കുട്ടികള്‍ ഈ സിനിമ കണ്ട് എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുത്തശ്ശി വ്യക്തമാക്കി എന്നാണ് അദ തുറന്നു പറഞ്ഞിരിക്കുന്നത്.
വിലക്കുകളും പ്രതിഷേധങ്ങളും കാറ്റില്‍ പറത്തിയാണ് ചിത്രം ബോക്‌സോഫീസില്‍ കുതിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 200 കോടിയിലേക്ക് കുതിക്കുകയാണ് വിവാദ ചിത്രം ‘ദ കേരള സ്‌റ്റോറി’. മെയ് 5ന് റിലീസ് ചെയ്ത ചിത്രം 175 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ദിഷ പഠാനി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് ആലിയ ഭട്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഇന്ത്യയില്‍...
ഇന്ത്യയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടന്നത്. പേര് മാറ്റുന്നതിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര് എത്തിയിരുന്നു...
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാമിലേയ്ക്ക് തിരിച്ചെത്തി നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രാജ് കുന്ദ്ര. ഗണേഷ് ചതുര്‍ത്ഥി ആഘോഷത്തിന്റെ...