ആ രംഗം ഷൂട്ട് ചെയ്തു തീര്‍ക്കണം എന്നതായിരുന്നു എന്റെ ദൗത്യം, ഏഴ് ടേക്കുകള്‍ വരെപ്പോയി, ഒടുവില്‍ ഞാന്‍ നിലത്തു വീണു… എഴുന്നേല്‍ക്കാന്‍ പറ്റാതെയായി; വെളിപ്പെടുത്തി നടി
ആ രംഗം ഷൂട്ട് ചെയ്തു തീര്‍ക്കണം എന്നതായിരുന്നു എന്റെ ദൗത്യം, ഏഴ് ടേക്കുകള്‍ വരെപ്പോയി, ഒടുവില്‍ ഞാന്‍ നിലത്തു വീണു… എഴുന്നേല്‍ക്കാന്‍ പറ്റാതെയായി; വെളിപ്പെടുത്തി നടി
ആ രംഗം ഷൂട്ട് ചെയ്തു തീര്‍ക്കണം എന്നതായിരുന്നു എന്റെ ദൗത്യം, ഏഴ് ടേക്കുകള്‍ വരെപ്പോയി, ഒടുവില്‍ ഞാന്‍ നിലത്തു വീണു… എഴുന്നേല്‍ക്കാന്‍ പറ്റാതെയായി; വെളിപ്പെടുത്തി നടി
സിനിമയിലെ ഇന്റിമേറ്റ് സീനുകളുടെ ചിത്രീകരണം തനിക്ക് എളുപ്പമല്ലെന്ന് നടി കുബ്ര സെയ്ട്ട്. ശാരീരികബന്ധം ചിത്രീകരിച്ചതിന് ശേഷം താന്‍ ക്ഷീണിതയായി നിലത്ത് വീഴുകയായിരുന്നു എന്നാണ് കുബ്ര പറയുന്നത്. നെറ്റ്ഫ്‌ളിക്‌സ് സീരിസായ സേക്രഡ് ഗെയിംസിന്റെ ആദ്യ സീസണില്‍ അഭിനയിച്ചതിനെ കുറിച്ചാണ് കുബ്ര സെയ്ട്ട് പറയുന്നത്.
സേക്രഡ് ഗെയിംസില്‍ ട്രാന്‍സ് വുമണ്‍ ആയാണ് കുബ്ര വേഷമിട്ടത്. നവാസുദ്ദീന്‍ സിദ്ദിഖിക്കൊപ്പമായിരുന്നു സെക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കേണ്ടിയിരുന്നത്. രംഗം ആദ്യ ദിനം തന്നെ ഷൂട്ട് ചെയ്തു. ആ ദിവസത്തെ ഏറ്റവും ഒടുവിലത്തെ ഷോട്ട് അതായിരുന്നു.
ആ രംഗം ഷൂട്ട് ചെയ്തു തീര്‍ക്കണം എന്നതായിരുന്നു എന്റെ ദൗത്യം. ഏഴ് ടേക്കുകള്‍ വരെപ്പോയി. എന്നാല്‍ മണിക്കൂറുകള്‍ എത്ര ചിലവിട്ടു എന്ന കാര്യം എനിക്ക് ഓര്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയായി. ഒടുവില്‍ ഞാന്‍ നിലത്തു വീണു. എഴുന്നേല്‍ക്കാന്‍ പറ്റാതെയായി.
ഞാന്‍ ക്ഷീണിച്ച് അവശയായി. പിടിച്ചു നില്‍ക്കാന്‍ കഴിയാത്തവിധം ഞാന്‍ പൊട്ടിക്കരഞ്ഞു. നവാസും, അനുരാഗ് കശ്യപും ചേര്‍ന്ന് എന്നെ എഴുന്നേല്‍പ്പിച്ചു. കരഞ്ഞു തളര്‍ന്ന എന്നെ അവര്‍ കെട്ടിപ്പിടിച്ചു. എവിടെയോ കട്ട് പറഞ്ഞത് ഞാന്‍ പതിഞ്ഞ സ്വരം പോലെ കേട്ടു എന്നാണ് കുബ്ര ബോളിവുഡ് ഹംഗാമയക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ഒന്നിച്ച് അഭിനയിച്ച നവാസുദ്ദീന്‍ സിദ്ദിഖിയെ കുറിച്ചും കുബ്ര സംസാരിക്കുന്നുണ്ട്. അദ്ദേഹത്തെ എനിക്കിഷ്ടമാണ്. നല്ലൊരു മനുഷ്യന്‍ കൂടിയാണ്. ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നല്ലൊരു സഹപ്രവര്‍ത്തകനും. ലജ്ജയോടെയാണ് ആ രംഗങ്ങളെല്ലാം ഞങ്ങള്‍ ഒന്നിച്ച് ചെയ്തത് എന്നാണ് കുബ്ര പറയുന്നത്.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ദിഷ പഠാനി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് ആലിയ ഭട്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഇന്ത്യയില്‍...
ഇന്ത്യയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടന്നത്. പേര് മാറ്റുന്നതിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര് എത്തിയിരുന്നു...
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാമിലേയ്ക്ക് തിരിച്ചെത്തി നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രാജ് കുന്ദ്ര. ഗണേഷ് ചതുര്‍ത്ഥി ആഘോഷത്തിന്റെ...