Connect with us

എന്നോട് സ്‌നേഹത്തോടെ പെരുമാറിയിട്ടേയില്ല… ഒരു തവണ പോലുമില്ല, പക്ഷെ എന്റെയടുത്ത് കിടന്നാണ് മരിച്ചത്; കവിയൂർ പൊന്നമ്മ

Actress

എന്നോട് സ്‌നേഹത്തോടെ പെരുമാറിയിട്ടേയില്ല… ഒരു തവണ പോലുമില്ല, പക്ഷെ എന്റെയടുത്ത് കിടന്നാണ് മരിച്ചത്; കവിയൂർ പൊന്നമ്മ

എന്നോട് സ്‌നേഹത്തോടെ പെരുമാറിയിട്ടേയില്ല… ഒരു തവണ പോലുമില്ല, പക്ഷെ എന്റെയടുത്ത് കിടന്നാണ് മരിച്ചത്; കവിയൂർ പൊന്നമ്മ

വളരെ ചെറുപ്രായത്തിലേ സിനിമയിലെത്തിയ കവിയൂർ പൊന്നമ്മ ‘അമ്മ വേഷങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. മോഹൻലാലിൻറെ അമ്മയായി മലയാളികളുടെ മനസ്സിൽ തറഞ്ഞു പോയ മുഖമാണ് പൊന്നമ്മയുടേത്. വളരെ ചെറുപ്രായത്തിൽ തന്നെ അമ്മയായി അഭിനയിച്ചു. 19 വയസ്സുള്ളപ്പോഴാണ് കുടുംബിനി എന്ന ചിത്രത്തിൽ നസീറിന്റെയും മധുവിന്റെയും അമ്മയായിട്ടാണ് ആദ്യം അഭിനയിക്കുന്നത്.

എന്നാല്‍ കവിയൂര്‍ പൊന്നമ്മയുടെ വ്യക്തിജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു.
ഒരിക്കല്‍ ഒരു ചാനൽ പരിപാടിയിൽ അതിഥിയായി എത്തിയപ്പോള്‍ തന്റെ ഭര്‍ത്താവ് മണിസ്വാമിയെക്കുറിച്ചും തങ്ങള്‍ക്കിടയിലുണ്ടായിരുന്ന പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ അവര്‍ മനസ് തുറന്നു

തന്നെ ഉപേക്ഷിച്ചു പോയിട്ടും ഭര്‍ത്താവിനെ അവസാന നാളുകളില്‍ നോക്കിയതിനെക്കുറിച്ചും അവര്‍ സംസാരിച്ചിരുന്നു.

ഞങ്ങള്‍ രണ്ടു പേരും രണ്ട് ധ്രുവങ്ങളിലുള്ളവരാണ്. ഞാന്‍ എത്രത്തോളം സോഫ്റ്റ് ആണോ അത്രത്തോളം ദേഷ്യക്കാരനായിരുന്നു. എന്നോട് സ്‌നേഹത്തോടെ പെരുമാറിയിട്ടേയില്ല. ഒരു തവണ പോലുമില്ല. പക്ഷെ എന്റെയടുത്ത് കിടന്നാണ് മരിച്ചത്. ഗുരുവായൂരില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. അവസാനമൊക്കെയായപ്പോള്‍ പത്ത് പന്ത്രണ്ട് ദിവസമൊക്കെ സംസാരിക്കാന്‍ പറ്റാതെയായിരുന്നു. എന്റെ സഹോദരന്റെ ഭാര്യയൊക്കെ എപ്പോഴും വന്ന് നോക്കുമായിരുന്നു. ചിലപ്പോള്‍ എനിക്ക് ആലോചിക്കുമ്പോള്‍ ദേഷ്യമല്ല, വെറുപ്പ് തോന്നുമായിരുന്നു.

അമൃതയില്‍ പോയി ചെക്ക് ചെയ്ത് വരുമ്പോള്‍ പുള്ളി എത്തുന്നതിന് മുമ്പേ ഡോക്ടര്‍ എന്നെ വിളിച്ചിരുന്നു. ഏറി വന്നാല്‍ രണ്ടോ മൂന്നോ മാസമേ ഉണ്ടാകൂ, പുള്ളി എന്ത് ആഗ്രഹം പറഞ്ഞാലും അത് സാധിച്ചു കൊടുക്കണമെന്ന് പറഞ്ഞു. അപ്പോള്‍ പിന്നെ, ഇനിയെത്രകാലമാണ് ജീവിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചുവെന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നു. ഒരു ഭര്‍ത്താവ് എന്ത് ആകരുത് എന്നതായിരുന്നു മണിസ്വാമി എന്ന് അവതാരകനായ ജോണ്‍ ബ്രിട്ടാസ് പറഞ്ഞപ്പോള്‍ അതെ അതുതന്നെയാണ് അതിന്റെ ആകെത്തുക എന്ന് കവിയൂര്‍ പൊന്നമ്മ മറുപടി നല്‍കുന്നുണ്ട്. കഷ്ടപ്പെട്ടു. എന്തിനായിരുന്നുവെന്ന് എനിക്ക് ഒരു പിടിയും കിട്ടിയിട്ടില്ല. ഇന്നും കിട്ടിയിട്ടില്ല. ശബ്ദം പോയ ശേഷം എന്റെ കൈ പിടിച്ച് കരയുമായിരുന്നുവെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു. ആ കരച്ചിലില്‍ ഒരുപാട്

വാചകങ്ങളുണ്ടാകുമായിരിക്കുമെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ അതെയെന്നാണ് അവര്‍ നല്‍കുന്ന മറുപടി. അവസാന കാലത്ത് ഭര്‍ത്താവ് ഒരുപാട് ദുഖിച്ചിരുന്നുവെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു. എന്തൊക്കയോ എന്നോട് പറയണമെന്നും, മാപ്പ് ചോദിക്കണമെന്നുമൊക്കെ ഉണ്ടായിരുന്നു. വാക്കുകളാല്‍ പറഞ്ഞില്ലെങ്കിലും ആ ഭാവം മനസിലാകുമായിരുന്നുവെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു. തനിക്കുണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ചും അവര്‍ സംസാരിക്കുന്നുണ്ട്. എനിക്ക് ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു. യാതൊരു തരത്തിലുള്ള തെറ്റായ അര്‍ത്ഥവും വിചാരിക്കരുത്. വളരെ പരിശുദ്ധമായൊരു ഇഷ്ടം. കല്യാണം കഴിച്ചേനെ. പക്ഷെ എന്നോട് മതം മാറണം എന്ന് പറഞ്ഞു. എനിക്ക് താഴെ പെണ്‍കുട്ടികളൊക്കെയുണ്ട്. അവിടെ ആണ്‍കുട്ടികള്‍ മാത്രമേയുള്ളൂ. അച്ഛനോട് പോയി സംസാരിച്ച ശേഷം വന്നു. മതം മാറണം എന്നാണ് അച്ഛന്‍ പറഞ്ഞതെന്ന് പറഞ്ഞു. അത് നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു.

മതവും ജാതിയും അന്വേഷിച്ചിട്ടല്ലല്ലോ ഇഷ്ടപ്പെട്ടത്, അതിനാല്‍ മതം മാറില്ലെന്ന് പറഞ്ഞു. എനിക്ക് സഹോരിമാരുണ്ട്. എന്റെ കുടുംബം നോക്കിയിരുന്നത് ഞാനാണ്. എനിക്ക് കുടുംബം നോക്കണം എന്ന് പറഞ്ഞു. അങ്ങനെ അത് ഒഴിവായ സമയത്താണ് മണിസ്വാമി തന്നോട് നേരിട്ട് വന്ന് വിവാഹ കാര്യം ചോദിക്കുന്നതെന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. റോസി എന്ന സിനിമയുടെ നിര്‍മ്മാതാവായിരുന്നു മണിസ്വാമി. പഠിച്ചവനാണ്, സ്വാതികനായിരിക്കും, എന്റെ കുടുംബം രക്ഷിപ്പെടുമെന്ന് കരുതി. എന്നാല്‍ എല്ലാം തകിടം മറിഞ്ഞ് നേരെ വിപരീതമായെന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. പ്രണയവിവാഹമായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. താന്‍ ഒട്ടും മൈന്റ് ചെയ്തിരുന്നില്ലെന്നും തന്നോട് മറ്റുള്ളവര്‍ നിര്‍മ്മാതാവല്ലേ രാവിലെ വന്നാല്‍ ഒരു ഗുഡ് മോണിംഗ് എങ്കിലും പറഞ്ഞു കൂടേ എന്ന് പോലും ചോദിച്ചിട്ടുണ്ടെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു.

More in Actress

Trending

Recent

To Top