Actress
ഇത് എന്തോ ചതിയാണ്, എന്റെ അറിവോടെയല്ല, ആരും ആ ലിങ്ക് ഓപ്പൺ ചെയ്യുകയോ അതില്‍ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങളിലേക്ക് പോകുകയോ ചെയ്യരുത്; ഗൗരി കൃഷ്ണ
ഇത് എന്തോ ചതിയാണ്, എന്റെ അറിവോടെയല്ല, ആരും ആ ലിങ്ക് ഓപ്പൺ ചെയ്യുകയോ അതില്‍ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങളിലേക്ക് പോകുകയോ ചെയ്യരുത്; ഗൗരി കൃഷ്ണ
പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നായികയാണ് ഗൗരി കൃഷ്ണ. പരമ്പരയുടെ സംവിധായകനായ മനോജിനെയാണ് ഗൗരി വിവാഹം ചെയ്തത്. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
വിവാഹ ദിവസം നടിയ്ക്ക് നേരെ സൈബർ ആക്രമണം നടന്നിരുന്നു. അതിന് ചുട്ട മരുവുപടിയും താരം നൽകിയിരുന്നു.
ഇപ്പോഴിതാ ഗൗരിയുടെ പേരില്‍ വ്യാജ ടെലഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാന്‍ ശ്രമം. മുന്നറിയിപ്പുമായി നടി തന്റെ സോഷ്യല്‍ മീഡിയിയല്‍ എത്തിയിരിക്കുകയാണ്. ഇത് തന്റെ അറിവോടെയല്ല, ആരും ചെന്ന് ചാടരുത് എന്ന് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും പങ്കുവച്ച വീഡിയോയിലൂടെ ഗൗരി പറഞ്ഞു.
ഇത് എന്തോ ചതിയാണ്, എന്റെ അറിവോടെയല്ല എന്ന തംപ്‌നെയിലോടുകൂടെയാണ് വീഡിയോ നടി യൂട്യൂബില്‍ പങ്കുവച്ചിരിയ്ക്കുന്നത്. വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാന്‍ വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ വന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാന്‍ ഇടുന്ന വീഡിയോയ്ക്ക് താഴെ എല്ലാം ഒരു ടെലഗ്രാം ലിങ്ക് വരുന്നുണ്ട്. ഗൗരികൃഷ്ണ ഒഫിഷ്യല്‍ ടെലഗ്രാം പേജ് എന്ന് പറഞ്ഞുകൊണ്ടാണ് ലിങ്ക്.
ഗിവ് എവേയുടെ ഭാഗമായി ലാപ് ടോപ് കൊടുക്കുന്നുണ്ട് എന്നൊക്കെയാണ് അതില്‍ പറയുന്നത്. സത്യസന്ധമായി പറയുകയാണ് എന്നുണ്ടെങ്കില്‍, അത് ഞാന്‍ അല്ല, ഞാനേ അല്ല. എന്റെ അറിവിലുള്ള കാര്യവും അല്ല. അത് ഒരു തട്ടിപ്പ് ആണ്. വ്യാജ അക്കൗണ്ട് ആണത്.
ഡി സ്റ്റാര്‍ എന്ന കമ്പനിയുമായി പാര്‍ട്ണര്‍ഷിപ്പില്‍ കൊണ്ടു പോകുന്ന ചാനലാണ് എന്റെ യൂട്യൂബ് ചാനല്‍. ഇക്കാര്യം അവരോട് ഞാന്‍ വിളിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്കും ഇതിനെ പറ്റി അറിവില്ല. അവര്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ദയവ് ചെയ്ത് ആരും ആ ലിങ്ക് ഓപണ്‍ ചെയ്യുകയോ അതില്‍ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങളിലേക്ക് പോകുകയോ ചെയ്യരുത്. പൂര്‍ണമായും അത് വ്യാജമാണ്. രണ്ട് മൂന്ന് പേരോട് അവര്‍ പണം ആവശ്യപ്പെട്ടു എന്ന് പറയപ്പെടുന്നുണ്ട്. അതൊന്നും ചെയ്യരുത്. ഇത് നിങ്ങളെ അറിയിക്കുക എന്നത് എന്റെ ഉത്തരവാദിത്വമാണ്. അത് ഞാന്‍ ചെയ്യുന്നു. ചതിക്കുഴിയില്‍ പോയി പെടാതിരിക്കുക- ഗൗരി കൃഷ്ണ പറഞ്ഞു