ഒരു സ്ലീവ്‌ലെസ് ഇടാനോ, ലിപ്സ്റ്റിക് ഇടാനോ വീട്ടില്‍ നിന്ന് സമ്മതിക്കില്ലായിരുന്നു, ഫാഷൻ ഭ്രാന്ത് ആയിരുന്നു, അത് തിരിച്ചറിഞ്ഞത് ഇങ്ങനെയാണ്; തുറന്ന് പറഞ്ഞ് നേഹ റോസ്
മമ്മൂട്ടി ചിത്രം വണ്‍ എന്ന സിനിമയിലൂടെയാണ് നേഹ റോസിന്റെ അരങ്ങേറ്റം. നിരവധി പരസ്യചിത്രങ്ങളിലൂടെ കലാരംഗത്ത് എത്തിയതാണ് നേഹ.
സോഷ്യല്‍ മീഡിയയിലും സജീവമായ നേഹ ഫിറ്റ്നസിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ്. ഇപ്പോഴിതാ തന്റെ യാത്രയെക്കറിച്ചുള്ള നേഹയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ഫാഷന്റെ പിന്നാലെ പോകണം എന്നത് ചെറുപ്പം മുതലേ മനസ്സില്‍ ആഗ്രഹിച്ച ഒന്നായിരുന്നുവെന്നാണ് നേഹ പറയുന്നത്. അതിനാല്‍ നേഹ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഇന്റര്‍നാഷ്നല്‍ ഫാഷന്‍ ഷോകളും ആഡ് ഫിലിംസുമൊക്കെ ശ്രദ്ധിച്ചിരുന്നു. ഫാഷന്‍ മാഗസിനുകളും വാങ്ങി വായിച്ചിരുന്നു. എന്നാല്‍ തന്റെ ഈ മോഹത്തിന് വീട്ടുകാര്‍ അത്ര അനുകൂലമല്ലായിരുന്നുവെന്നാണ് നേഹ പറയുന്നത്.
അന്നേ ഫാഷന്‍ എന്നാല്‍ എനിക്ക് ഭ്രാന്ത് ആയിരുന്നു. അങ്ങനെയാണ് തന്റെ പാഷന്‍ തിരിച്ചറിഞ്ഞതും അതിലേക്ക് നടക്കാന്‍ തുടങ്ങിയതുമെന്നും നേഹ പറയുന്നത്. ജോലി രാജിവച്ച ശേഷമാണ് നേഹ തന്റെ പാഷന് പിന്നാലെ പോകുന്നത്.
ഒരു സ്ലീവ്‌ലെസ് ഇടാനോ, ലിപ്സ്റ്റിക് ഇടാനോ ഒന്നും വീട്ടില്‍ ആദ്യമൊന്നും സമ്മതിക്കില്ലായിരുന്നു എന്നും നേഹ ഓര്‍ക്കുന്നുണ്ട്. ചെറുപ്പത്തില്‍ കുറച്ച് ഡാര്‍ക്ക് ആയിട്ട് ലിപ്സ്റ്റിക് ഇട്ടുകഴിഞ്ഞാല്‍ എന്നെ വീട്ടില്‍ വഴക്കു പറയുമായിരുന്നു. എങ്കിലും ഞാന്‍ ലൈറ്റ് ആയിട്ട് ലിപ്സ്റ്റിക് ഇടുമായിരുന്നു എന്നും താരം പറയുന്നുണ്ട്. സപ്പോര്‍ട്ട് ആണെങ്കിലും ഇത്തരം കാര്യങ്ങളില്‍ അവര്‍ക്ക് താല്പര്യമില്ലായിരുന്നു എന്ന് നേഹ കൂട്ടിച്ചേര്‍ത്തു.
