Actress
പതിനഞ്ചോളം പ്രാവശ്യമെങ്കിലും അച്ഛന്‍ മക്കളെ കുറിച്ച് പറഞ്ഞ ഭാഗം കണ്ടു. ഓരോ തവണ കാണുമ്പോഴും ദേഷ്യമാണ് തോന്നിയത്, അച്ഛന്‍ തന്ന തെറ്റായ ഉപദേശം കാരണമാണ് ജീവിതം താറുമാറായത്; തുറന്ന് പറഞ്ഞ് വനിത വിജയകുമാർ
പതിനഞ്ചോളം പ്രാവശ്യമെങ്കിലും അച്ഛന്‍ മക്കളെ കുറിച്ച് പറഞ്ഞ ഭാഗം കണ്ടു. ഓരോ തവണ കാണുമ്പോഴും ദേഷ്യമാണ് തോന്നിയത്, അച്ഛന്‍ തന്ന തെറ്റായ ഉപദേശം കാരണമാണ് ജീവിതം താറുമാറായത്; തുറന്ന് പറഞ്ഞ് വനിത വിജയകുമാർ
വിവാദങ്ങളിലൂടെ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ഇടം നേടാറുള്ള താരമാണ് വനിത വിജയകുമാര്‍. ബിഗ്‌ബോസ് തമിഴ് ഷോയില്‍ പങ്കെടുത്തിരുന്നപ്പോള്‍ മുതലാണ് വനിതയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയാന്‍ തുടങ്ങിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അഭിപ്രായങ്ങള്‍ മുഖം നോക്കാതെ തുറന്ന് പറയുന്നതു കൊണ്ടു തന്നെ സൈബര്‍ അറ്റാക്കിനും വനിത ഇരയാകാറുണ്ട്. ഇടയ്ക്ക് വെച്ച്
തമിഴിലെ ശ്രദ്ധേയനായ താരമായ വിജയകുമാറിന്റെ മറ്റ് മക്കളെല്ലാവരും കുടുംബവുമായി ഏറ്റവും അടുപ്പത്തില്‍ കഴിയുകയുമ്പോള്‍ താന്‍ ഇങ്ങനെ ഒറ്റയ്ക്കാവാന്‍ കാരണം അച്ഛന്‍ തന്നെയാണെന്ന് വനിത പറഞ്ഞിരുന്നു.
തന്റെ അച്ഛന്‍ തന്ന തെറ്റായ ഉപദേശം കാരണമാണ് തന്റെ ജീവിതം താറുമാറായത് എന്നാണ് വനിത പറഞ്ഞത്. തന്റെ അച്ഛന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖം കണ്ടിരുന്നു. അതില്‍ തന്റെ മക്കള്‍ എല്ലാവരും താന്‍ പറയുന്നത് പോലെ അനുസരിക്കുന്നവരാണെന്ന് ഓരോരുത്തരുടെയും പേര് എടുത്ത് പറഞ്ഞു.
കവിത, അനിത, അരുണ്‍, പ്രീത ശ്രീദേവി.. എന്നിങ്ങനെ മക്കളെ എല്ലാവരെയും പറഞ്ഞെങ്കിലും നടുവിലുള്ള തന്റെ പേര് മാത്രം വിട്ടു കളഞ്ഞു.പതിനഞ്ചോളം പ്രാവശ്യമെങ്കിലും അച്ഛന്‍ മക്കളെ കുറിച്ച് പറഞ്ഞ ആ ഭാഗം മാത്രം താന്‍ കണ്ടു. ഓരോ തവണ കാണുമ്പോഴും ദേഷ്യമാണ് തോന്നിയത്. ദേഷ്യത്തില്‍ താന്‍ കരഞ്ഞു പോയി.
അച്ഛന്റെ വാക്ക് കേട്ടത് കൊണ്ട് മാത്രമാണ് തന്റെ ജീവിതം ഇങ്ങനെ താറുമാറായത്. ‘എന്റെ മക്കളില്‍ വനിത മാത്രം ഞാന്‍ പറയുന്നത് കേട്ടില്ല’ എന്ന് പറഞ്ഞിരുന്നുവെങ്കില്‍ ആ വാക്കുകള്‍ക്ക് താന്‍ കൈ കൊട്ടുമായിരുന്നു. കാരണം ഒരു സമയം കഴിഞ്ഞപ്പോള്‍ മുതല്‍ താന്‍ അവരെ അനുസരിക്കാതെ നടന്നിട്ടുണ്ട്.
അച്ഛന്‍ ജീവിതത്തില്‍ തനിക്ക് തെറ്റായ ഉപദേശമാണ് തന്നത്. അത് തിരിച്ചറിഞ്ഞപ്പോള്‍ മുതലാണ് താന്‍ അച്ഛനെ അനുസരിക്കാതെ നടന്നത്. അതിന് മുമ്പ് വരെ അച്ഛന്‍ പറഞ്ഞത് മാത്രം അനുസരിച്ചത് കൊണ്ട് തന്റെ ജീവിതം താറുമാറായി. നമ്മളെ മാറ്റി നിര്‍ത്തുമ്പോള്‍ വരുന്ന ആത്മവിശ്വാസമാണ് ഇപ്പോള്‍ തന്റെ കരുത്ത്.
അച്ഛന്റെ പേര് കൂടെ ചേര്‍ത്തത് മധുരപ്രതികാരമാണ്. വിജയ്കുമാര്‍ തന്റെ അച്ഛനല്ലെന്ന് അവര്‍ക്ക് പറയാന്‍ പറ്റില്ലല്ലോ. തന്റെ പേരിനൊപ്പം അച്ഛന്റെ പേരും ആവര്‍ത്തിച്ച് വിളിക്കുന്നുവോ, അത് അവര്‍ക്ക് നല്‍കുന്ന എന്റെ മധുരപ്രതികാരമാണ്. അതുകൊണ്ട് താന്‍ ഒരിക്കലും ഈ പേര് മാറ്റില്ല എന്നാണ് വനിത പറഞ്ഞത്.
