ജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടം ഇതാണ്, എന്തൊക്കെ ജീവിതത്തിലുണ്ടായാലും ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം എന്നും അങ്ങനെ തന്നെ ഉണ്ടാവും…മറച്ചുവെച്ചതെല്ലാം ഒടുക്കം പുറത്ത്, പരസ്യമായി വേദിയിൽ വെച്ച് മഞ്ജു പറഞ്ഞു
മലയാളികൾക്ക് നടി മഞ്ജു വാര്യരെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. രണ്ടാം വരവിൽ താരറാണിയായി തിളങ്ങുകയാണ് ഇന്ന് മഞ്ജു വാര്യർ. പതിനാല് വര്‍ഷത്തോളം സിനിമയില്‍ നിന്നും മാറി നിന്ന നടി ശക്തമായ തിരിച്ച് വരവ് നടത്തിയ താരം കേരളത്തിൽ ഏറ്റവും താരമൂല്യമുള്ള നായിക കൂടിയാണ്. ജീവിതത്തില്‍ പല പ്രതിസന്ധികളും മറികടന്ന് വിജയകരമായൊരു ജീവിതം പടുത്തുയര്‍ത്താന്‍ മഞ്ജു വാര്യര്‍ക്ക് സാധിച്ചിരുന്നു.
മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മഞ്ജുവിന് ലഭിച്ചത്. ഇന്നും അത് തുടരുകയാണ്
ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിലെയും പ്രൊഫഷണല്‍ ജീവിതത്തിലെയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് മഞ്ജുവിപ്പോള്‍. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു നടി. അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് മഞ്ജു വിശേഷങ്ങള്‍ പങ്കുവെച്ചത്.
സിനിമാ നടിയാവുമെന്ന് ഞങ്ങളുടെ വീട്ടിലൊന്നും ചര്‍ച്ച നടന്നിട്ടില്ല. യുവജനേത്സവത്തില്‍ പങ്കെടുക്കുമ്പോള്‍ കലാതിലകം ആവുന്നവര്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്ന പ്രവണത അക്കാലത്ത് ഉണ്ടായിരുന്നു. അങ്ങനെ പ്രതീക്ഷിച്ചിട്ടല്ല, ഡാന്‍സിനോടുള്ള ഇഷ്ടം കൊണ്ടാണ് കലോത്സവത്തിലൊക്കെ പങ്കെടുത്തതെന്ന് മഞ്ജു പറയുന്നു.
സിനിമ നിര്‍ത്തിയാലും ഡാന്‍സ് നിര്‍ത്തരുതെന്ന് അച്ഛന്‍ പറയുമായിരുന്നു. സിനിമയുടെ പരിപാടികള്‍ക്ക് വിടുന്നതിനെക്കാളും നൃത്തം സംബന്ധിച്ചുള്ള പരിപാടികള്‍ക്കാണ് അച്ഛന് എന്നെ വിടാന്‍ ഇഷ്ടമുണ്ടായിരുന്നത്. ജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ വേര്‍പാട് തന്നെയാണ്. എന്തൊക്കെ ജീവിതത്തിലുണ്ടായാലും ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം എന്നും അങ്ങനെ തന്നെ ഉണ്ടാവുമെന്നാണ് എനിക്ക് തോന്നുന്നത്. അച്ഛനെ ഓര്‍മ്മ വരുന്നതിന് പ്രത്യേക സമയം ഒന്നുമില്ല. ചിലപ്പോള്‍ വലിയ ആള്‍ക്കുട്ടത്തില്‍ നില്‍ക്കുമ്പോഴായിരിക്കും അച്ഛന്‍ ഇല്ലല്ലോ എന്ന ഓര്‍മ്മ വരിക. ചിലപ്പോള്‍ ഒറ്റയ്ക്കുള്ളപ്പോഴും ആ തോന്നല്‍ വരുമെന്നും മഞ്ജു പറയുന്നു. ലൂസിഫര്‍ സിനിമയിലെ അച്ഛനെ ചിത കത്തിക്കുന്ന സീനില്‍ ഞാന്‍ അച്ഛനെ ഓര്‍ത്തിരുന്നു. ഉള്ളില്‍ ആ വിഷമത്തോടെയാണ് ആ സീന്‍ ചെയ്തത്.
ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ ഇതൊരു ദുര്‍ഘട ഘട്ടമാണ്, ഇതിനെ അതിജീവിക്കണം എന്നൊന്നും പറയാറില്ല. എങ്ങനെയൊക്കെയോ അതിനെ അങ്ങ് മറികടന്ന് പോവും. അതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. അത് അതിൻ്റെ ഒഴുക്കിന് അനുസരിച്ച് പോവുന്പോൾ താനും അതിനൊപ്പം പോവുകയാണ് ചെയ്യുന്നതെന്നാണ് മഞ്ജു വാര്യർ പറയുന്നത്.
പതിനാല് കൊല്ലം സിനിമയില്‍ നിന്നും മാറി നിന്നു. ഇത്രയും കാലത്തിനിടയ്ക്ക് ഒരിക്കല്‍ പോലും ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. 14 വര്‍ഷത്തിന് ശേഷമാണ് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ഡാന്‍സ് കൡച്ചത്. ഒരു വഴിപ്പാട് പോലെയാണ് അത് ചെയ്തത്. അവിടെ വരുന്ന ആരെങ്കിലും അത് കാണുമെന്ന് മാത്രമേ അന്ന് കരുതിയുള്ളു. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതിലും ആയിരക്കണക്കിന് ആളുകള്‍ വന്നു. അതോടെ പേടിയായി. എങ്കിലും ഒരുവിധം ചെയ്തുവെന്ന് നടി വ്യക്തമാക്കുന്നു.
ക്യാമറയ്ക്ക് മുന്നില്‍ ചിരിച്ചും ചിരിപ്പിച്ചും അഭിനയിക്കുന്ന മിക്ക നായികാ – നായകന്മാര്‍ക്ക് പിന്നിലും, ആരോടും ഇതുവരെ പറയാത്ത കുറേ ഏറെ പൊള്ളുന്ന അനുഭവങ്ങള്‍ ഉണ്ടായിരിയ്ക്കും. അവര്‍ അഭിനയിക്കുന്ന കഥാപാത്രങ്ങളെക്കാള്‍ ഭീകരമായിരിയ്ക്കും ചിലരുടെ ജീവിതം. മഞ്ജുവിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. 1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം മഞ്ജു മലയാള സിനിമയിൽ നിന്ന് വലിയ ഒരു ഇടവേളയെടുക്കുകയായിരുന്നു. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. മഞ്ജു തിരികെ എത്തണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം. പിന്നീട് ദിലീപുമായുള്ള വേർപിരിയലും വിവാഹമോചനവും അതിനെ തുടർന്നുണ്ടായ പ്രതിസന്ധികളും എല്ലാം തരണം ചെയ്ത് മഞ്ജു വീണ്ടും സിനിമയിലേക്ക് വരുകയായിരുന്നു
ആദ്യമുണ്ടായിരുന്ന മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ മഞ്ജു സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു. അതിനിടെ സോഷ്യൽ മീഡിയയിൽ സജീവമാവുകയും ചെയ്തു. മഞ്ജുവിന്റെ മേക്കോവറുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ ഇപ്പോൾ നിരന്തരം ആഘോഷമാക്കുകയാണ്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ഇപ്പോൾ ആരാധകർ വിശേഷിപ്പിക്കുന്നത്.
അതേസമയം, അജിത് നായകനാകുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിക്കുന്നത്. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഇത്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം ആണ് മഞ്ജുവിന്റെ റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു ചിത്രം.