Actress
ദുഃഖകരമായ സാഹചര്യങ്ങളും പ്രതിസന്ധികളും വരുമ്പോൾ കരുത്തോടെ നേരിടണം എന്ന് മഞ്ജു മനസ്സിനെ പഠിപ്പിയ്ക്കുകയാണോ? ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് ആ നഷ്ടം മായ്ച്ചു കളയാനാവില്ലെന്ന് മഞ്ജു, വർഷങ്ങളായി പറയാൻ ബാക്കിവെച്ചത് ഇതാ
ദുഃഖകരമായ സാഹചര്യങ്ങളും പ്രതിസന്ധികളും വരുമ്പോൾ കരുത്തോടെ നേരിടണം എന്ന് മഞ്ജു മനസ്സിനെ പഠിപ്പിയ്ക്കുകയാണോ? ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് ആ നഷ്ടം മായ്ച്ചു കളയാനാവില്ലെന്ന് മഞ്ജു, വർഷങ്ങളായി പറയാൻ ബാക്കിവെച്ചത് ഇതാ
രണ്ടാം വരവിൽ താരറാണിയായി തിളങ്ങുകയാണ് ഇന്ന് നടി മഞ്ജു വാര്യർ. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആയി അറിയപ്പെടുന്ന മഞ്ജു കേരളത്തിൽ ഏറ്റവും താരമൂല്യമുള്ള നായികയാണ്. സിനിമാ ലോകത്തെ ഏറെ നിരാശപ്പെടുത്തിയ സംഭവമായിരുന്നു നടി വിവാഹത്തോടെ അഭിനയം നിർത്തിയത്. എന്നാൽ അത്യുഗ്രൻ തിരിച്ചു വരവ് നടത്തിയ മഞ്ജുവിനെ തേടി നിരവധി അവസരങ്ങളാണ് ഇപ്പോൾ വരുന്നത്.
14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മഞ്ജുവിന് ലഭിച്ചത്. ഇന്നും അത് തുടരുകയാണ്
ക്യാമറയ്ക്ക് മുന്നില്‍ ചിരിച്ചും ചിരിപ്പിച്ചും അഭിനയിക്കുന്ന മിക്ക നായികാ – നായകന്മാര്‍ക്ക് പിന്നിലും, ആരോടും ഇതുവരെ പറയാത്ത കുറേ ഏറെ പൊള്ളുന്ന അനുഭവങ്ങള്‍ ഉണ്ടായിരിയ്ക്കും. അവര്‍ അഭിനയിക്കുന്ന കഥാപാത്രങ്ങളെക്കാള്‍ ഭീകരമായിരിയ്ക്കും ചിലരുടെ ജീവിതം. മഞ്ജുവിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ഷോയില്‍ അങ്ങനെ പലരും തങ്ങളുടെ പൊള്ളുന്ന ജീവിത അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ആ നിരയിലേക്ക് അടുത്തതായി വരുന്നത് മഞ്ജു വാര്യരാണ്.
ജീവിതത്തില്‍ കിട്ടിയ തിരിച്ചടികളില്‍ നിന്ന് വിജയത്തിലേക്ക് നടന്ന് കയറിയ പെണ്‍ കരുത്താണ് മഞ്ജു വാര്യര്‍. പൊള്ളുന്ന പല അനുഭവങ്ങളും മഞ്ജുവിന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട് എങ്കിലും, അതിനെ കുറിച്ച് സോഷ്യല്‍ മീഡയ പല തരത്തില്‍ സംസാരിച്ചിട്ടുണ്ട് എങ്കിലും മഞ്ജു വാര്യര്‍ ഇതുവരെ ഒന്നിനോടും പ്രതികരിച്ചിട്ടില്ല. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ മഞ്ജു അത് പറയുമോ.
ഉത്രാട ദിനത്തില്‍ മഞ്ജു വാര്യരാണ് ഷോയില്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് ഒപ്പം മത്സരിക്കാനായി എത്തുന്നത്. ഷോയുടെ പ്രമോ വീഡിയോ പുറത്ത് വിട്ടു. ചില വേദനിയ്ക്കുന്ന അനുഭവങ്ങള്‍ മഞ്ജു പങ്കുവയ്ക്കുന്നുണ്ട് എന്ന് പ്രമോ വീഡിയോയില്‍ നിന്ന് തന്നെ വ്യക്തമാണ്.
‘ദുഃകരമായ സാഹചര്യങ്ങള്‍ വരുമ്പോള്‍, പ്രതിസന്ധികള്‍ വരുമ്പോള്‍ കരുത്തോടെ നേരിടണം എന്ന് മഞ്ജു മനസ്സിനെ പഠിപ്പിയ്ക്കുകയാണോ’ എന്ന് ശ്രീകണ്ഠന്‍ നായര്‍ ചോദിയ്ക്കുന്നത് കാണാം. അപ്പോള്‍ മഞ്ജു പറയുന്ന മറുപടി, ‘എന്തൊക്കെ വാക്കുകള്‍ കേട്ടാലും, മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് കടന്ന് വന്നാലും ആ ഒരു നഷ്ടത്തെ മായ്ച്ചു കളയാന്‍ പറ്റില്ല എന്നാണ് ഇപ്പോഴും എനിക്ക് തോന്നുന്നത്. എങ്ങിനെയൊക്കെയോ അങ്ങ് അഭിമുഖീകരിച്ചു പോവുകയാണ്. അത്രയേ ഉള്ളൂ’ എന്നാണ്. ഉത്രാടത്തിന് രാത്രി 9 മണിയ്ക്ക് മഞ്ജു എത്തുന്ന എപ്പിസോഡ് പുറത്ത് വിടുകയാണ്. അതിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ
1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം മഞ്ജു മലയാള സിനിമയിൽ നിന്ന് വലിയ ഒരു ഇടവേളയെടുക്കുകയായിരുന്നു. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. മഞ്ജു തിരികെ എത്തണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം. പിന്നീട് ദിലീപുമായുള്ള വേർപിരിയലും വിവാഹമോചനവും അതിനെ തുടർന്നുണ്ടായ പ്രതിസന്ധികളും എല്ലാം തരണം ചെയ്ത് മഞ്ജു വീണ്ടും സിനിമയിലേക്ക് വരുകയായിരുന്നു
ആദ്യമുണ്ടായിരുന്ന മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ മഞ്ജു സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു. അതിനിടെ സോഷ്യൽ മീഡിയയിൽ സജീവമാവുകയും ചെയ്തു. മഞ്ജുവിന്റെ മേക്കോവറുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ ഇപ്പോൾ നിരന്തരം ആഘോഷമാക്കുകയാണ്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ഇപ്പോൾ ആരാധകർ വിശേഷിപ്പിക്കുന്നത്.
അതേസമയം, അജിത് നായകനാകുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിക്കുന്നത്. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഇത്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം ആണ് മഞ്ജുവിന്റെ റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു ചിത്രം.