Connect with us

പിങ്ക് നിറത്തിലുള്ള ടോപ്പും ബ്ലാക് ജീൻസും, നിറവയറില്‍ അതീവ സുന്ദരിയായി ആലിയ; ബ്രഹ്മാസ്ത്ര യുടെ പ്രമോഷന് എത്തിയത് കണ്ടോ? വൈറൽ ചിത്രങ്ങൾ കാണാം

Bollywood

പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡിലെ താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും. ഗർഭാവസ്ഥയിലുള്ള ആലിയയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്.

നിറവയറില്‍ അതീവ സുന്ദരിയായി ആലിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇരുവരും. പിങ്ക് നിറത്തിലുള്ള ടോപ്പും ബ്ലാക് ജീൻസുമാണ് ആലിയയുടെ വേഷം. ബ്ലൂ ടി ഷർട്ടും ജീൻസുമാണ് രൺബീറിന്റെ വേഷം. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തുന്നത്. ‘ക്യൂട്ട് മമ്മ’ എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.

ആലിയയും രൺബീറും ഒരുമിച്ചഭിനയിക്കുന്ന ‘ബ്രഹ്‍മാസ്‍ത്ര’ റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ‘ഇഷ’ എന്ന നായിക കഥാപാത്രമായിട്ടാണ് ചിത്രത്തിൽ ആലിയ എത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്‍മാസ്‍ത്ര’ എത്തുക. ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ഏപ്രില്‍ 14നായിരുന്നു ആലിയ- രണ്‍ബീര്‍ കപൂര്‍ വിവാഹം. മുംബൈ, ബാന്ദ്രയില്‍ രണ്‍ബീറിന്‍റെ വസതിയില്‍ വച്ചായിരുന്നു ചടങ്ങുകൾ. ജൂണിലാണ് താൻ അമ്മയാകാൻ പോകുന്ന വിവരം ആലിയ ഏവരെയും അറിയിച്ചത്.

More in Bollywood

Trending

Recent

To Top