Connect with us

വിവാഹമോചനം ദുരന്തമല്ല, സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം..വിവാഹമോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ല, അനുശ്രീയുടെ പോസ്റ്റ് ചർച്ചയാകുന്നു, കമന്റ് ബോക്‌സ് ഓഫാക്കി താരം, നടി വിവാഹമോചിതയായോ? കമന്റ് ബോക്സ് നിറയുന്നു, സത്യം ഇതോ?

serial

വിവാഹമോചനം ദുരന്തമല്ല, സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം..വിവാഹമോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ല, അനുശ്രീയുടെ പോസ്റ്റ് ചർച്ചയാകുന്നു, കമന്റ് ബോക്‌സ് ഓഫാക്കി താരം, നടി വിവാഹമോചിതയായോ? കമന്റ് ബോക്സ് നിറയുന്നു, സത്യം ഇതോ?

വിവാഹമോചനം ദുരന്തമല്ല, സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം..വിവാഹമോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ല, അനുശ്രീയുടെ പോസ്റ്റ് ചർച്ചയാകുന്നു, കമന്റ് ബോക്‌സ് ഓഫാക്കി താരം, നടി വിവാഹമോചിതയായോ? കമന്റ് ബോക്സ് നിറയുന്നു, സത്യം ഇതോ?

മിനിസ്ക്രീൻ പ്രേക്ഷകർക്ക് അനുശ്രീയെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ബാലതാരമായി തുടക്കം കുറിച്ച് നായികയായി മാറിയ താരമാണ് അനുശ്രീ. കോവിഡ് കാലത്തായിരുന്നു ക്യാമറാമാന്‍ വിഷ്ണു സന്തോഷുമായുള്ള അനുശ്രീയുടെ വിവാഹം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. അടുത്തുടെയായിരുന്നു ഇരുവർക്കും ഒരു കുഞ്ഞ് പിറന്നത്. എന്നാൽ ഇപ്പോൾ ഇതാ അനുശ്രീയുടെ പോസ്റ്റ് ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ഡിവോഴ്‌സിനെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റാണ് അനുശ്രീ പങ്കുവെച്ചത്. കമന്റ് ബോക്‌സ് ഓഫാക്കിയായിരുന്നു അനുശ്രീ ഡിവോഴ്‌സിനെക്കുറിച്ചുള്ള പോസ്റ്റുമായെത്തിയത്.

വിവാഹമോചനം ദുരന്തമല്ല. സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം. സ്‌നേഹത്തെക്കുറിച്ച് കുട്ടികള്‍ക്ക് മോശമായി പറഞ്ഞ് കൊടുക്കുന്നതും തെറ്റാണ്. വിവാഹമോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ലെന്നുമുള്ള ക്വാട്‌സായിരുന്നു അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അതൊരു മിഥ്യയായിരുന്നു എന്ന് വിശ്വസിക്കുന്നതിന്റെ വേദനയേക്കാളും ചെറുതാണ് സത്യം അംഗീകരിക്കുന്നതിന്റെ വേദനയെന്നും അനുശ്രീ ക്യാപ്ഷനായി കുറിച്ചിരുന്നു.

അടുത്തിടെയായിരുന്നു അമ്മയായ സന്തോഷം താരം പങ്കുവെച്ചത്്. മകന്റെ നൂലുകെട്ട് വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെയായും അനുശ്രീ പങ്കിട്ടിരുന്നു. ചാനലിലെ വീഡിയോയ്ക്ക് താഴെയായാണ് വിവാഹമോചനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അരങ്ങേറിയത്.

മകന്റെ നൂലുകെട്ട് വീഡിയോയില്‍ അച്ഛനോ അച്ഛന്റെ വീട്ടുകാരെയോ കാണാനില്ലായിരുന്നു. അച്ഛന്‍ വന്നില്ലേയെന്നായിരുന്നു പലരും ചോദിച്ചത്. അനുശ്രീ ഡിവോഴ്‌സായി, ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഡിവോഴ്‌സായവര്‍ സിന്ദൂരം തൊടുമോയെന്നായിരുന്നു ചിലരുടെ ചോദ്യം. ചിലര്‍ തൊടാറുണ്ട്. അങ്ങനെ തൊട്ടതായിരിക്കും. അനുശ്രീ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെയായി വിവാഹമോചനത്തെക്കുറിച്ച് അറിയിച്ചതെന്നുള്ള കമന്റുകളുമുണ്ടായിരുന്നു.

വിവാഹമോചനത്തിന് കാരണം അമ്മയാണോ എന്ന് ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു മറുപടി. വിവാഹം സ്വന്തം തീരുമാനപ്രകാരമായിരുന്നു ഇതും അങ്ങനെയാണ്. വീട്ടുകാരെ ഇതില്‍ ഉള്‍പ്പെടുത്തരുതെന്ന് അനുശ്രീ പറഞ്ഞതായും ഒരാള്‍ വ്യക്തമാക്കിയിരുന്നു. സ്വന്തം വീട്ടുകാരെ കിട്ടിയപ്പോള്‍ ഭര്‍ത്താവിനെ മറന്നോ, കുഞ്ഞിന്റെ അച്ഛനെ പങ്കെടുപ്പിക്കാതെ നൂലുകെട്ട് ചടങ്ങ് നടത്തിയത് ശരിയായില്ലെന്ന കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.

വിഷ്ണുവുമായുള്ള പ്രണയത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പുകളായിരുന്നു. അമ്മയ്ക്കായിരുന്നു കൂടുതല്‍ പ്രശ്‌നം. പ്രണയത്തിലായ സമയത്ത് തന്നെ അമ്മയോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. അതോടെയാണ് അമ്മ ഫോണ്‍ വാങ്ങിവെച്ചത്. ഒരുവര്‍ഷത്തോളം കോണ്ടാക്റ്റില്ലാതെ കഴിഞ്ഞിരുന്നു. വിവാഹം നടത്തിത്തരില്ലെന്ന് മനസിലാക്കിയതിന് ശേഷമായാണ് താന്‍ വീടുവിട്ടിറങ്ങിയതെന്നും നേരത്തെ അനുശ്രീ പറഞ്ഞിരുന്നു.

More in serial

Trending

Recent

To Top