മലയാളികളുടെ സ്വന്തം യൂ ട്യൂബർ ആണ് ഉണ്ണിമായ. ഇപ്പോഴിതാ തന്റെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മായ. ആയൂർവേദ ഡോക്ടർ ആയ ലൈസ്ലി ജോസഫ് ആണ് ഉണ്ണിയുടെ വരൻ . ഇരുവരുടെയും പ്രണയ വിവാഹം ആണെന്ന കണ്ടെത്തലിൽ ആയിരുന്നു പ്രേക്ഷകർ.തങ്ങളുടേത് പ്രണയ വിവാഹം അല്ലെന്നും, ഇന്റർകാസ്റ്റ് മാര്യേജ് ആണെന്നും ഉണ്ണിയും ഭാവി വരനും സോഷ്യൽ മീഡിയ വഴി വ്യക്തമാക്കി.
മാത്രമല്ല ഉണ്ണിയെ തന്റെ മതത്തിലേക്ക് കൺവെർട്ട് ചെയ്യാൻ താത്പര്യം ഇല്ലെന്നും ലൈസ്ലി പറയുന്നു. ബ്യൂട്ടി ടിപ്സും രുചി കൂട്ടുകളും ഒക്കെയായി ബികോം രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. പഠിക്കുന്നതിനൊപ്പം എന്തെങ്കിലുമൊരു ജോലി കൂടി ചെയ്യണമെന്ന തോന്നൽ കൊണ്ടാണ് അങ്ങനെയൊരു ഐഡിയയിലേക്ക് താൻ എത്തിയത് എന്ന് അടുത്തിടെ ഉണ്ണി വ്യക്തമാക്കിയിരുന്നു.