Connect with us

മലയാളം ഇന്‍ഡസ്ട്രിയിലേക്ക് വരാന്‍ എനിക്ക് പേടി ആയിരുന്നു…. ഒടുക്കം കാരണം തുറന്ന് പറഞ്ഞ് കല്യാണി പ്രിയദർശൻ

Actress

മലയാളം ഇന്‍ഡസ്ട്രിയിലേക്ക് വരാന്‍ എനിക്ക് പേടി ആയിരുന്നു…. ഒടുക്കം കാരണം തുറന്ന് പറഞ്ഞ് കല്യാണി പ്രിയദർശൻ

മലയാളം ഇന്‍ഡസ്ട്രിയിലേക്ക് വരാന്‍ എനിക്ക് പേടി ആയിരുന്നു…. ഒടുക്കം കാരണം തുറന്ന് പറഞ്ഞ് കല്യാണി പ്രിയദർശൻ

സംവിധായകൻ പ്രിയദർശന്റെ മകൾ എന്ന ലേബലിൽ നിന്ന് മാറി നല്ല നടിയെന്ന നിലയിൽ കല്യാണി പ്രിയദർശൻ സിനിമ ഇൻഡസ്ട്രിയിൽ ചുവടുറപ്പിക്കുകയാണ്. നിലവിൽ കല്യാണിയുടെ തല്ലുമാല തീയേറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. ഇപ്പോഴിതാ മലയാള സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് തുറന്ന് പറയുകയാണ് നടി. മലയാളം നല്ല വശമില്ലാത്ത തനിക്ക് ഇതിലെപ്പോഴും ആശങ്കയുണ്ടെന്നും അതിനാല്‍ കുറച്ചധികം എഫര്‍ട്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ തനിക്കുണ്ടെന്നും കല്യാണി പറയുന്നു.

‘ഞാനൊരു അധിക എഫര്‍ട്ട് ഇടാറുണ്ട്. കാരണം എന്റെ വിശ്വാസം മലയാളി പ്രേക്ഷകര്‍ മറ്റു ഭാഷകളിലെ ഓഡിയന്‍സിനേക്കാല്‍ കൂടുതല്‍ ക്രിറ്റിക്കലാണെന്നാണ്. പ്രിയദര്‍ശന്റെ മോള്‍ക്ക് മലയാളം വരില്ല എന്ന് അവര്‍ക്ക് തോന്നുന്നത് തന്നെ സംബന്ധിച്ച് വലിയ ഡീല്‍ ആണ്. എന്റെ ആദ്യ സിനിമ തമിഴിലും തെലുങ്കിലുമാണ് ചെയ്തത്. മലയാളം ഇന്‍ഡസ്ട്രിയിലേക്ക് വരാന്‍ എനിക്ക് പേടി ആയിരുന്നു. ഒരു എക്‌സ്ട്രാ പെര്‍ഫോമന്‍സ് മലയാളത്തില്‍ കാണിക്കണം എന്നുണ്ട്,’ കല്യാണി പറഞ്ഞു.

കല്യാണി പ്രിയദര്‍ശന്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, എന്നിവരാണ് തല്ലുമാലയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഓഗസ്റ്റ് 12 നാണ് ചിത്രം റിലീസ് ചെയ്തത്. ഖാലിദ് റഹ്‌മാനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചെമ്പന്‍ വിനോദ്, ലുക്മാന്‍, ബിനു പാപ്പന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

More in Actress

Trending

Recent

To Top