Connect with us

ആദ്യ സീൻ കഴിഞ്ഞപ്പോൾ തന്നെ സിനിമ എന്നെ കൊണ്ട് പൂർത്തിയാകുമെന്ന് വിചാരിച്ചതല്ല, കോടതി ഭാഷ പ്രശ്നമായിരുന്നു, താൻ നന്നായിട്ട് വെള്ളം കുടിച്ചു; തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്

Actress

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് കീര്‍ത്തി സുരേഷ്. മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഈ അടുത്ത കാലത്ത് കീർത്തിയുടേതായി തിയേറ്ററുകളിൽ എത്തിയ സിനിമയാണ് വാശി.

ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ സമയത്ത് താൻ നേരിട്ട പ്രശ്നങ്ങളെപ്പറ്റി ആദ്യമായി തുറന്ന് പറയുകയാണ് നടി ഇപ്പോൾ.

കുറെ നാളുകൾക്ക് ശേഷം മലയാളത്തിലേയ്ക്ക് തിരിച്ച് വരവ് നടത്തിയ ചിത്രമായിരുന്നു വാശി. താൻ വക്കീൽ വേഷത്തിലെത്തുന്ന ആദ്യ ചിത്രം കൂടിയാണ്. ഷൂട്ടിങ്ങിന്റെ ആദ്യം ദിവസം തന്നെ കോടതിയിൽ വെച്ചുളള സീൻ ഷൂട്ട് ചെയ്യാനായിരുന്നു തീരുമാനം.

അതുപോലെ തന്നെ ആദ്യ ദിവസം താൻ ചെന്നത് കോടതിയിലെയ്ക്കാണ്. ആദ്യ സീൻ കഴിഞ്ഞപ്പോൾ തന്നെ ആ സിനിമ എന്നെ കൊണ്ട് പൂർത്തിയാകുമെന്ന് വിചാരിച്ചതല്ല. അത്ര ബു​ദ്ധിമുട്ടായിരുന്നു ഓരോ സീനും. കോടതി ഭാഷയാണ് പ്രധാനമായും പ്രശ്നമായ ഒന്ന്. താൻ നന്നായിട്ട് വെള്ളം കുടിച്ചുവെന്നും കീർത്തി പറഞ്ഞു. എന്നാൽ കോടതി സീനുകൾ കഴിഞ്ഞതോടെയാണ് എല്ലാവരും കൂളായതെന്നും കീർത്തി കൂട്ടിച്ചേർത്തു.

ടോവിനോ തോമസ് കീർത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വാശി. അഡ്വക്കേറ്റുമരായ എബിൻ, മാധവി എന്നിവരുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രമാണ് വാശി. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സിരേഷ് കുമാറാണ് ചിത്രം നിർമിക്കുന്നത്. സഹനിർമ്മാതാക്കളായി മേനക സുരേഷും, രേവതി സുരേഷും ഒപ്പമുണ്ട്. കീര്‍ത്തി സുരേഷ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് വാശി.

More in Actress

Trending

Recent

To Top