Connect with us

താൻ ഒരിക്കലും ആരെയും താഴേക്ക് വലിക്കില്ല. താൻ ദീപികയ്ക്ക് നേരെ മാലിന്യം എറിയാത്തതിനാൽ തന്റെ നേരെ മാലിന്യം എറിയുന്നത് ദീപിക നിർത്തുക; പൊട്ടി തെറിച്ച് അനുഷ്ക

Bollywood

താൻ ഒരിക്കലും ആരെയും താഴേക്ക് വലിക്കില്ല. താൻ ദീപികയ്ക്ക് നേരെ മാലിന്യം എറിയാത്തതിനാൽ തന്റെ നേരെ മാലിന്യം എറിയുന്നത് ദീപിക നിർത്തുക; പൊട്ടി തെറിച്ച് അനുഷ്ക

താൻ ഒരിക്കലും ആരെയും താഴേക്ക് വലിക്കില്ല. താൻ ദീപികയ്ക്ക് നേരെ മാലിന്യം എറിയാത്തതിനാൽ തന്റെ നേരെ മാലിന്യം എറിയുന്നത് ദീപിക നിർത്തുക; പൊട്ടി തെറിച്ച് അനുഷ്ക

ഒരു കാലത്ത് ദീപിക പദുകോണും അനുഷ്ക ശർമയും കടുത്ത ശത്രുതയിലായിരുന്നു. അനുഷ്കയുടെ മുൻ കാമുകനായിരുന്നു രൺവീർ സിങുമായി ദീപിക പദുകോൺ രാമലീല എന്ന ചിത്രത്തിന് ശേഷമാണ് പ്രണയത്തിലായത്. അതിന്റെ പേരിലുള്ള ചെറിയ ഈ​ഗോകൾ നടിമാർക്കിടയിൽ വർഷങ്ങൾക്ക് മുമ്പ് നില നിന്നിരുന്നു.

ഒരിക്കൽ ദീപികയ്ക്ക് ഓഫർ ചെയ്തിരുന്ന ബ്രാൻഡിങ് ഓഫർ നേടിയെടുക്കാൻ അനുഷ്ക ചില കളികൾ നടത്തിയിരുന്നുവെന്നും. അതിന്റെ പേരിൽ പരസ്യമായി നടിമാർ തർക്കിക്കുന്ന സ്ഥിതിയിലേക്കും കാര്യങ്ങൾ എത്തിയിരുന്നതും വാർത്തയായിരുന്നു. തന്നെ ദീപികയുമായി താരതമ്യപ്പെടുത്താൻ മാധ്യമങ്ങൾ ശ്രമിച്ചപ്പോൾ അതിനെതിരെ അനുഷ്ക തുറന്നടിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദീപികയ്ക്ക് അനുഷ്ക നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ അടക്കം വെെറലായി മാറുന്നത്.

‘താനും ദീപികയും തമ്മിൽ ഒരു സാമ്യതയുമില്ല. ഒന്നും ഞങ്ങളെ ബന്ധിപ്പിക്കുന്നുമില്ല. ഞങ്ങൾ വ്യത്യസ്ത തരം സിനിമകൾ ചെയ്യുന്നുവെന്നും’ ‘അവൾ തന്നെക്കാൾ കൂടുതൽ സിനിമകൾ ചെയ്തിട്ടുണ്ട്. താൻ വളരെ സെലക്ടീവായി സിനിമകൾ ചെയ്യുന്ന വ്യക്തിയാണ്. തനിക്ക് ആവശ്യത്തിന് ബ്രാൻഡുകൾ അസവരങ്ങൾ നൽകിയിട്ടുണ്ട്. ഓരോ ബ്രാൻഡും നിരവധി തവണ തന്നിൽ തൃപ്തരായതുകൊണ്ട് കരാർ പുതുക്കിയിട്ടുണ്ടെന്നും അനുഷ്ക പറഞ്ഞിരുന്നു.

‘പല നായികമാരുമായും അങ്ങനെ സംഭവിക്കുമെന്ന് താൻ കരുതുന്നില്ല. താൻ ഏതെങ്കിലും രീതിയിൽ ശരിയാതുകൊണ്ടാവണം അവർ എന്നെ തിരഞ്ഞെടുത്തതെന്നും അനുഷ്ക കൂട്ടിച്ചേർത്തിരുന്നു അനുഷ്കയുടെ പരിഹാസത്തെ കുറിച്ച് കേട്ടറിവുള്ള ദീപിക പിന്നീട് ഒരു അവസരത്തിൽ അനുഷ്കയെ പരിഹസിച്ച് കമന്റ് പറഞ്ഞപ്പോൾ അതിനും നടി മറുപടി നൽകിയിരുന്നു.

ദീപിക യെ ജവാനി ഹേ ദീവാനി ചെയ്യുന്നുവെന്നും അനുഷ്‌കയല്ല ആ സിനിമയിൽ അഭിനയിക്കാൻ പോകുന്നതെന്നും പറഞ്ഞ് ദീപികയുടെ ഒരു സുഹൃത്ത് എന്നെ വിളിച്ചിരുന്നു.’എന്റെ സുഹൃത്തുക്കൾ അത്തരത്തിൽ മറ്റുള്ള താരങ്ങളെ വിളിക്കാറില്ല. താൻ കശ്യപിന്റെയും ഹിരാനിയുടെയും നായികയാണ്. അവൾ അയാന്റേയും മറ്റ് ചിലരുടേയുമാണെന്നാണ് മറുപടി നൽകിയത്.’

‘താൻ ഒരിക്കലും ആരെയും താഴേക്ക് വലിക്കില്ല. താൻ ദീപികയ്ക്ക് നേരെ മാലിന്യം എറിയാത്തതിനാൽ തന്റെ നേരെ മാലിന്യം എറിയുന്നത് ദീപിക നിർത്തുക. തനിക്കൊരു സ്ഥാനമുണ്ട്. ആർക്കും അത് തന്നിൽ നിന്ന് എടുക്കാൻ കഴിയില്ലന്നും’ അനുഷ്ക പറഞ്ഞു.

More in Bollywood

Trending

Recent

To Top