Connect with us

അനുഷ്‌ക ഷെട്ടി മലയാളത്തിലേയ്‌ക്ക്…. ഒറ്റക്കൊമ്പനിലെ പാലാക്കാരൻ അച്ചായന്റെ നായികയായി തെന്നിന്ത്യൻ താരം… റിപ്പോർട്ടുകൾ ഇങ്ങനെ.. ആഘോഷമാക്കി ആരാധകർ

Actress

സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലൂടെ അനുഷ്‌ക ഷെട്ടി മലയാളത്തിലേക്ക് എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപി പാലാക്കാരൻ അച്ചായന്റെ വേഷത്തിൽ എത്തുന്നു. സുരേഷ് ഗോപിക്ക് ഒപ്പം തുല്യപ്രാധാന്യമുള്ള വേഷമാണ് ഒറ്റക്കൊമ്പനില്‍ അനുഷ്‌ക അവതരിപ്പിക്കുന്നത്. ബിജു മേനോന്‍, ജോണി ആന്റണി ഉള്‍പ്പെടെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമാണ് ‘ഒറ്റക്കൊമ്പന്‍’. വിദേശത്ത് ഉള്‍പ്പെടെ നിരവധി ലൊക്കേഷനുകളില്‍ വന്‍ ബഡ്ജറ്റില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. മലേഷ്യ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ഒക്ടോബറിനുശേഷം ചിത്രീകരണം ആരംഭിക്കാനാണ് ആലോചന.

പാവാട, കോമ്രേഡ് ഇന്‍ അമേരിക്ക, അണ്ടര്‍ വേള്‍ഡ് എന്നീ ചിത്രങ്ങളുടെ രചയിതാവായ ഷിബിന്‍ ഫ്രാന്‍സിസ് ആണ് തിരക്കഥ ഒരുക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മാണം.

തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ സജീവ സാന്നിദ്ധ്യമായ അനുഷ്‌ക ഷെട്ടി ബാഹുബലിയിലെ ‘ദേവസേന’ എന്ന അതിശക്തമായ കഥാപാത്രത്തിലൂടെ മലയാളത്തിനും ഏറെ പരിചിതയാണ്. ബാഹുബലി 2 നുശേഷം എത്തിയ ദ്വിഭാഷ ചിത്രം ‘ബാഗമതി’ എന്ന ചിത്രവും ഏറെ ആരാധകരെ നേടിക്കൊടുത്തു. പുരി ജഗന്നാഥ് സംവിധാനം ചെയ്ത സൂപ്പർ എന്ന തെലുങ്ക് ചിത്രത്തിലൂടെ ആണ് അനുഷ്‌ക ഷെട്ടി വെള്ളിത്തിരയിൽ എത്തുന്നത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top