Actress
അവർക്ക് എന്നെ നന്നായിട്ടറിയാമായിരുന്നു, ഞാന്‍ ചെയ്ത തെറ്റുകളില്‍ ഒന്നുമാത്രമാണത്; റിമി ടോമിയുടെ വെളിപ്പെടുത്തൽ
അവർക്ക് എന്നെ നന്നായിട്ടറിയാമായിരുന്നു, ഞാന്‍ ചെയ്ത തെറ്റുകളില്‍ ഒന്നുമാത്രമാണത്; റിമി ടോമിയുടെ വെളിപ്പെടുത്തൽ
തലമുറ വ്യത്യാസമില്ലാതെ യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഗായികയാണ് റിമി ടോമി. ഗായിക, അവതാരിക, യുട്യൂബര്‍, നടി തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ച റിമി കഴിഞ്ഞ ലോക്ക് ഡൗണ്‍ മുതലാണ് സോഷ്യല്‍മീഡിയയില്‍ കൂടുതലും ശ്രദ്ധ ചെലുത്തി തുടങ്ങിയത്. ആദ്യം ഇൻസ്റ്റഗ്രാമിൽ സജീവമായ റിമി പിന്നീട് ഒരു യുട്യൂബ് ചാനൽ ആരംഭിക്കുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് റിമിയുടെ യുട്യൂബ് ചാനൽ പ്രേക്ഷകരുടെ ഇടയിൽ വൈറലാവുകയായിരുന്നു. തന്റെ ജീവിതത്തിലെ രസകരമായ വിശേഷങ്ങളും സന്തോഷങ്ങളും പാട്ടും പാചക വിശേഷങ്ങളുമെല്ലാം റിമി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
തന്റെ കുട്ടിക്കാലത്തെക്കുറിച്ചും സ്‌കൂള്‍ ജീവിതത്തെക്കുറിച്ചും വാചാലയാവുകയാണ് റിമി ടോമി ഇപ്പോള്‍. മുന്‍പ് ഒരു ചാനൽ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു റിമി തന്റെ പഴയകാല അനുഭവങ്ങളെ ഓര്‍ത്തെടുത്തത്.
പത്രം, ന്യൂസ്, സ്‌പോര്‍ട്‌സ്, പുസ്തകവായന ഇതൊന്നും ഇഷ്ടമല്ല. പക്ഷ, ഞാന്‍ കുട്ടികള്‍ക്ക് ദുര്‍മാതൃകയാവുകയല്ല ചെയ്യുന്നത്. എനിക്ക് അതൊന്നും താത്പര്യമില്ലാത്ത കാര്യങ്ങളാണ്.
ഇനിയെങ്ങാനും ഞാന്‍ വായിച്ച് സീരിയസാവുകയോ എന്റെ സംസാരം മാറിപ്പോവുകയോ ചെയ്താലോ എന്ന പേടി കൊണ്ടല്ല, എനിക്ക് വായിക്കാന്‍ തോന്നാത്തതു കൊണ്ടാണ്.
ഒരുപക്ഷെ, ഞാന്‍ പഠിച്ച പാലാ അല്‍ഫോന്‍സ കോളെജില്‍, ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ ഇരുന്ന് ഉറങ്ങിയിരിക്കുന്നത് ഞാനായിരിക്കും. കാരണം തലേദിവസം രാത്രിയില്‍ പ്രോഗ്രാം കഴിഞ്ഞിട്ടായിരിക്കും ക്ലാസ്സില്‍ പോവുക. പക്ഷെ, എന്നിട്ടും പ്രീഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ്സുണ്ടായിരുന്നു.
അപ്പോള്‍ ടീച്ചര്‍മാര്‍ വിചാരിച്ചുകാണും ഞാന്‍ ക്ലാസ്സില്‍ വന്നില്ലെങ്കിലും പഠിക്കുമായിരുന്നുവെന്ന്. എസ്.എസ്.എല്‍.സിയ്ക്കും മാര്‍ക്കുണ്ടായിരുന്നു. മാത്രമല്ല സ്‌കൂളിലും കോളെജിലും എന്ത് പരിപാടിയിലും ഞാന്‍ പങ്കെടുക്കുമായിരുന്നു.
എന്റെ ഈ സംസാരവും ഈ കുസൃതിയുമൊക്കെ പണ്ടു മുതലേ ഉള്ളതാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു സിപ്പ് അപ്പും കഴിച്ച് വീട്ടിലേക്ക് പോകാന്‍. അതാണ് ഇന്നേറ്റവും മിസ് ചെയ്യുന്നത്.
ഒരിക്കല്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കൂട്ടുകാരിയോടൊപ്പം സ്റ്റുഡിയോയില്‍ പോയി തനിയെ ഫോട്ടോയെടുക്കാന്‍ പോയത് വലിയ വിഷയമായിരുന്നു. സ്‌കൂള്‍ സമയത്ത് ടീച്ചര്‍മാരുടെ അനുവാദമില്ലാതെ അങ്ങനെ പോകാന്‍ പാടില്ലല്ലോ. അതിന്റെ പേരില്‍ അന്ന് കുറേ വഴക്ക് കിട്ടി.
അത് ഞാന്‍ ചെയ്ത തെറ്റുകളില്‍ ഒന്നുമാത്രമാണത്. എന്നെ പഠിപ്പിച്ച ടീച്ചര്‍മാര്‍ക്കെല്ലാം എന്നെ നന്നായിട്ടറിയാമായിരുന്നു. അന്നുമുതലേ ഞാന്‍ വായാടിയും കുസൃതിയുമൊക്കെ ആയിരുന്നു.’റിമി ടോമി പറയുന്നു.
