Connect with us

അത്തരം കാര്യങ്ങള്‍ കാണാന്‍ ആളുകള്‍ ഉള്ളതുകൊണ്ടാണ് സിനിമയിലും അവ വരുന്നത്… അതു കാണാന്‍ ആളില്ലെങ്കില്‍ അധികം താമസിയാതെ അത് സിനിമയില്‍നിന്നു അപ്രത്യക്ഷമാകും; ഐശ്വര്യ ലക്ഷ്മി

Actress

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലെ മുൻനിര നായികമാരുടെ കൂട്ടത്തിലേക്ക് വളർന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ടൊവിനോയ്‌ക്കൊപ്പം മായാനദി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. അർച്ചന 31 നോട്ട് ഔട്ട് ആണ് നടിയുടേതായി പുറത്തിറങ്ങിയ പുതിയ ചിത്രം.

ഇപ്പോഴിതാ സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്‌നസിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി. സമൂഹത്തില്‍നിന്ന് സിനിമയിലേക്കും പലതും വരുന്നുണ്ടെന്നും സിനിമയാണ് തെറ്റെന്ന് ഒറ്റയടിക്ക് പറയാന്‍ കഴിയില്ലെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. മാറ്റങ്ങള്‍ തുടങ്ങേണ്ടത് സിനിമയില്‍ മാത്രമല്ല, സമൂഹത്തിലും ഉണ്ടാകണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഞാന്‍ പറയുന്നത്, സമൂഹത്തിലുള്ളതിന്റെ പ്രതിഫലനം സിനിമയിലും കാണാന്‍ കഴിയും എന്നാണ്. സിനിമ സമൂഹത്തിലേക്ക് പലതും കൊടുക്കുന്നുണ്ട്. സമൂഹത്തില്‍ നിന്ന് സിനിമയിലേക്ക് പലതും വരുന്നുമുണ്ട്. സിനിമയാണ് തെറ്റെന്ന് ഒറ്റയടിക്ക് പറയാന്‍ കഴിയില്ല. സമൂഹത്തില്‍ അത്തരം കാര്യങ്ങളുള്ളതുകൊണ്ടാണ് അത് സിനിമയില്‍ വരുന്നത്.

അല്ലെങ്കില്‍ അത്തരം കാര്യങ്ങള്‍ കാണാന്‍ ആളുകള്‍ ഉള്ളതുകൊണ്ടാണ് സിനിമയിലും അവ വരുന്നത്. അതു കാണാന്‍ ആളില്ലെങ്കില്‍ അധികം താമസിയാതെ അത് സിനിമയില്‍നിന്നു അപ്രത്യക്ഷമാകും’, ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.

More in Actress

Trending

Recent

To Top