രണ്ടാം വരവിൽ തരംഗമായ താരങ്ങൾ !!!
By
രണ്ടാം വരവിൽ തരംഗമായ താരങ്ങൾ !!!
സിനിമ ലോകം ഒരിയ്ക്കലും ആരെയും കാത്തു നിൽക്കില്ല. കാലത്തിനനുസരിച്ച് പുതിയ ആളുകളെ ഉൾക്കൊള്ളിച്ച് അത് മുൻപോട്ട് പോകും. ഗംഭീര വരവുകൾ നടത്തിയിട്ട് പെട്ടെന്ന് അസ്തമിച്ച ഒരുപാട് താരങ്ങളുണ്ട്. സ്ത്രീകളെ സംബന്ധിച്ച് വിവാഹത്തോടെ അവരുടെ കരിയർ അവസാനിച്ച അവസ്ഥയാണ്. ചില നടീനടന്മാരാകട്ടെ പരിഹാസമേറ്റു വാങ്ങിയാണ് മടങ്ങാറുള്ളത്. എന്നാൽ മലയാള സിനിമയിൽ രണ്ടാം വരവിൽ ഞെട്ടിച്ച ഒട്ടേറെ താരങ്ങളുണ്ട്. ഫഹദ് ഫാസിൽ ,ശാലിനി, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ.
ഫഹദ് ഫാസിൽ
2002 ൽ ഫാസിലിന്റെ കയ്യെത്തും ദൂരത്തിൽ നായകനായാണ് ഫഹദ് അരങ്ങേറിയത്. എന്നാൽ അഭിനയം വഴങ്ങുന്നില്ലന്ന പഴി കേട്ട് വിദേശത്തേക്ക് പോയ ഫഹദ് തിരിച്ചെത്തിയത് മലയാളത്തിലെ മികച്ച നടനായി ദേശിയ – അന്തർദേശിയ പുരസ്‌കാര വേദികളിൽ താരമായാണ്. കേരള കഫേയിലൂടെ രണ്ടാം വരവ് നടത്തിയ ഫഹദ് ഫാസിൽ ചാപ്പ കുരിശിലൂടെയാണ് ശ്രധേയനായത്.
മഞ്ജു വാര്യർ
പതിനാറാം വയസിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ മഞ്ജു വാര്യർ നായികയായി തിളങ്ങിയത് സല്ലാപത്തിലാണ്. പിന്നീടങ്ങോട്ട് മഞ്ജു വസന്തമായിരുന്നു. ചുരുക്കം വർഷങ്ങൾ മാത്രം ചുരുക്കം വേഷങ്ങൾ മാത്രം ചെയത മഞ്ജു വാര്യർ പക്ഷെ അതിനോടകം തന്നെ ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്കുയർന്നിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും നീണ്ട പതിനാലു വര്ഷങ്ങളാണ് മഞ്ജു വാര്യർ മാറി നിന്നത്.
കുഞ്ചാക്കോ ബോബൻ
അനിയത്തിപ്രാവിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ . പിന്നീട് ക്യാംപ്സ് ചിത്രങ്ങളിലൂടെ നായകനായി ആരാധക ഹൃദയം കവർന്ന കുഞ്ചാക്കോ ബോബൻ 2001 വരെ സജീവമായിരുന്നു.അതിനു ശേഷം 2 വര്ഷം സിനിമയിൽ നിന്നും മാറി നിന്ന കുഞ്ചാക്കോ 2003 ൽ സ്വപ്നക്കൂടിലൂടെ തിരിച്ചെത്തി. എന്നാൽ 2009 ലെ ഗുലുമാലിലൂടെയാണ് ശക്തമായ തിരിച്ചു വരവ് നടത്തിയത്.
ശാലിനി
ബാല താരമായി മാമ്മറ്റിക്കുട്ടിഅമ്മയിലൂടെ വന്ന ശാലിനി മിന്നുന്ന പ്രകടനങ്ങളിലൂടെ ആരാധക ഹൃദയം കവർന്നു സിനിമയിൽ സജീവമായത്. എന്നാൽ രണ്ടാം വരവിൽ ശാലിനി ആദ്യം നിരാശപ്പെടുത്തി. അനിയത്തിപ്രാവിൽ മുഖത്ത് ഭാവമൊന്നുമില്ലാത്ത പഴയ ചുണക്കുട്ടിയെ പാട്ടി സംവിധായകൻ പലയിടത്തും പറഞ്ഞിട്ടുണ്ട്. എന്നാൽ അതിനു ശേഷം ശാലിനി തരംഗമായി . അജിത്തിനെ വിവാഹം കഴിച്ച് ഇപ്പോൾ കുടുംബ ജീവിതം നയിക്കുകയാണ് ശാലിനി.
സുരേഷ് ഗോപി
ആക്ഷൻ താരമായി സിനിമാലോകത്ത് നിറഞ്ഞു നിന്നിരുന്ന നടനായിരുന്നു സുരേഷ് ഗോപി. പോലീസ് വേഷങ്ങളിൽ തകർത്താടിയ സുരേഷ് ഗോപി പക്ഷെ ജീവിതത്തിൽ വലിയ പരാജയങ്ങൾ നേരിട്ടു. വര്ഷങ്ങളോളം സിനിമയില്ലാതിരുന്ന സുരേഷ് ഗോപി 2005 ലെ ഭാരത് ചന്ദ്രൻ ഐ പി എസ്സിലൂടെയാണ് ശക്തമായ തിരിച്ചു വരവ് നടത്തിയത്. ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിക്കുന്ന സുരേഷ് ഗോപി രാഷ്ട്രീയത്തിൽ സജീവമാണ്
actors who made a strong comeback in malayalam