Connect with us

വയനാടിന് കൈത്താങ്ങായി ചിയാൻ വിക്രം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 20 ലക്ഷം രൂപ നൽകി നടൻ

Actor

വയനാടിന് കൈത്താങ്ങായി ചിയാൻ വിക്രം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 20 ലക്ഷം രൂപ നൽകി നടൻ

വയനാടിന് കൈത്താങ്ങായി ചിയാൻ വിക്രം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 20 ലക്ഷം രൂപ നൽകി നടൻ

കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ വിങ്ങലിലാണ് കേരളക്കര. വയനാടിനായി കൈകോർത്ത് നിരവധി പേരാണ് ഇതിനോടകം രം​ഗത്തെത്തിയിരിക്കുന്നത്. ഈ വേളയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നൽകിയിരിക്കുകയാണ് നടൻ ചിയാൻ വിക്രം.

ഈ ദുരന്തത്തിൽ തനിക്കേറെ വേദനയുണ്ടെന്നും നടൻ പറഞ്ഞിരുന്നു. നേരത്തെയും കേരളത്തിന് കൈത്താങ്ങായി വിക്രം എത്തിയിട്ടുണ്ട്. 2018 ലെ പ്രളയബാധിത സമയത്തും വിക്രമിന്റെ സഹായഹസ്തം കേരളത്തിന് കിട്ടിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേരളത്തിന് വേണ്ട സഹായസഹകരണങ്ങൾ വാ​ഗ്ദാനം ചെയ്തിട്ടുണ്ട്.

അതേസമയം, 177 പേരുടെ മരണമാണ് ബുധനാഴ്ച വൈകിട്ടുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. മരണപ്പെട്ടവരിൽ 96 പുരുഷന്മാരും 80 സ്ത്രീകളും 23 കുട്ടികളും ഉൾപ്പെടുന്നു. മരണസംഖ്യ 250 കഴിഞ്ഞെന്നാണ് അനൗദ്യോഗിക കണക്ക്. 112 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. കൂടാതെ 1592 പേരെ വൈകുന്നേരംവരെ രക്ഷിച്ചു.

219 പേരെയാണ് ആശുപത്രികളിലെത്തിച്ചത്. 142 പേരെ ചികിത്സയ്ക്കുശേഷം ക്യാമ്പുകളിലേക്കു മാറ്റി. വയനാട്ടിൽ 73 പേരും മലപ്പുറത്ത് അഞ്ചുപേരുമാണ് ചികിത്സയിലുള്ളത്. മേപ്പാടി ഗ്രാമപ്പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത കണക്കനുസരിച്ച് 540 വീടുകളാണ് മുണ്ടക്കൈയിൽ മാത്രമുണ്ടായിരുന്നത്. അതിൽ ഇരുപത്തഞ്ചോളം വീടുകൾ മാത്രമാണ് ശേഷിക്കുന്നത്.

More in Actor

Trending