Connect with us

ആളുകള്‍ വിചാരിക്കുന്ന സുഖമുള്ള ഫീല്‍ ഒന്നുമല്ല ലിപ് ലോക്ക് സീന്‍ അഭിനയിക്കുമ്പോള്‍ നമുക്ക് കിട്ടുക; സ്വാസിക പറയുന്നു !

Movies

ആളുകള്‍ വിചാരിക്കുന്ന സുഖമുള്ള ഫീല്‍ ഒന്നുമല്ല ലിപ് ലോക്ക് സീന്‍ അഭിനയിക്കുമ്പോള്‍ നമുക്ക് കിട്ടുക; സ്വാസിക പറയുന്നു !

ആളുകള്‍ വിചാരിക്കുന്ന സുഖമുള്ള ഫീല്‍ ഒന്നുമല്ല ലിപ് ലോക്ക് സീന്‍ അഭിനയിക്കുമ്പോള്‍ നമുക്ക് കിട്ടുക; സ്വാസിക പറയുന്നു !

സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമായ താരമാണ് സ്വാസിക. സിനിമയിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രദ്ധ നേടുന്നത് . സൂപ്പര്‍ ഹിറ്റായി മാറിയ പരമ്പരയിലെ നായികയായിരുന്നു സ്വാസിക. പിന്നീട് താരത്തെ തേടി മികച്ച അവസരങ്ങള്‍ സിനിമയില്‍ നിന്നും എത്തുകയായിരുന്നു. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വാസികയെ തേടിയെത്തിയിട്ടുണ്ട്. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സ്വാസികയെ തേടി പുരസ്‌കാരമെത്തിയത്. ഇപ്പോഴിതാ സ്വാസികയുടേതായി നിരവധി സിനിമകള്‍ തീയേറ്ററുകളിലേക്ക് എത്തുകയാണ്. കുമാരിയാണ് സ്വാസികയുടെ പുതിയ സിനിമ. ഐശ്വര്യ ലക്ഷ്മി ടൈറ്റില്‍ റോളിലെത്തുന്ന സിനിമയില്‍ ശക്തമായൊരു കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിക്കുന്നത്.

ഇതിനിടെ ഇപ്പോഴിതാ സിനിമയിലെ ചുംബനരംഗത്തെക്കുറിച്ചുള്ള സ്വാസികയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സ്വാസികയും റോഷന്‍ മാത്യുവും പ്രധാന വേഷങ്ങളിലെത്തുന്ന സിനിയായ ചതുരത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അതേക്കുറിച്ചും സ്വാസിക സംസാരിക്കുന്നുണ്ട്. സിനിമയിലെ ലിപ് ലോക്ക് രംഗം പലരും വിചാരിക്കുന്നത് പോലെ എളുപ്പമല്ലെന്നാണ് സ്വാസിക പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

‘ഓണ്‍ സ്‌ക്രീന്‍ ലിപ് ലോക്ക് സീന്‍ അത്ര എളുപ്പമുള്ള കാര്യമല്ല. ആളുകള്‍ വിചാരിക്കുന്ന സുഖമുള്ള ഫീല്‍ ഒന്നുമല്ല ലിപ് ലോക്ക് സീന്‍ അഭിനയിക്കുമ്പോള്‍ നമുക്ക് കിട്ടുക. കാരണം ഒരുപാട് ആളുകളുടെ മുന്നില്‍ വെച്ചാണ് നമ്മള്‍ അങ്ങനെ ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ നല്ല ചമ്മലുണ്ടാകും. അത്രക്ക് തൊലിക്കട്ടിയുള്ള ആളുകള്‍ അല്ലല്ലോ നമ്മള്‍. പത്തിരുപത് ആളുകളെ മുന്നില്‍ വെച്ച് അത് ചെയ്യുകയും വേണം അതിന്റെ കൂടെ 5, 8 പേജ് ഡയലോഗും പഠിച്ച് പറയണം. ലൈറ്റ് ക്യാച്ച് ചെയ്യണം, ക്യാമറയുടെ ആങ്കിള്‍ നോക്കി പറയണം തുടങ്ങി നിരവധി കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടാണ് ആ സീന്‍ ചെയ്യേണ്ടി വരുന്നത്. അതുകൊണ്ട് ഒരിക്കലും ഈസിയായിട്ടുള്ള കാര്യമല്ല.

ആളുകള്‍ വിചാരിക്കും നമ്മള്‍ ആസ്വാദിക്കുകയാണെന്നാണ്” എന്നാണ് സ്വാസിക പറയുന്നത്.പുതിയ സിനിമയായ ചതുരത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ സിനിമകള്‍ മലയാളത്തിലേക്ക് വരുമ്പോള്‍ പലര്‍ക്കും പെട്ടെന്ന് അംഗീകരിക്കാന്‍ ബു്ദ്ധിമുട്ടായിരിക്കുമെന്നാണ് സ്വാസിക പറുന്നത്. അതേസമയം, മലയാള സിനിമയില്‍ മാറ്റം വരുന്നതിന്റെ സൂചനയാണ് ചതുരം പോലെയുള്ള സിനിമകള്‍. ആളുകള്‍ മാറിയതുകൊണ്ടാണ് ഇത്തരം സിനിമകള്‍ ചെയ്യാന്‍ ഡയറക്ടേര്‍സും പ്രൊഡ്യൂസേര്‍സും തയ്യാറാകുന്നതെന്നും സ്വാസിക പറയുന്നു.

എന്നാല്‍ എ സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്ന് വെച്ചിട്ട് അതിന് അര്‍ത്ഥം ബ്ലൂ ഫിലിം എന്നല്ലെന്നും സ്വാസിക വ്യക്തമാക്കുന്നു. അഡല്‍റ്റ് മൂവിയാണെന്നാണ് അതിനര്‍ത്ഥം മുതിര്‍ന്നവര്‍ കാണേണ്ട സിനിമയെന്നുമാത്രമാണെന്ന് സ്വാസിക പറയുന്നു. കുഞ്ഞുങ്ങളെയും കൂട്ടി കാണാന്‍ പോയാല്‍ അവര്‍ക്ക് മനസിലാകില്ലെന്നും വിഷ്വല്‍സ് മാത്രമാണ് അവര്‍ക്ക് മനസിലാവുകയെന്നും സിനിമയുടെ കഥയെന്താണെന്ന് മനസിലാവില്ലെന്നും സ്വാസിക അഭിപ്രായപ്പെടുന്നുണ്ട്.

പ്രായപാര്‍ത്തിയായ ആണിനും പെണ്ണിനും കാണാനുള്ള സിനിമയാണ്. അല്ലാതെ എ സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്ന് കരുതി ആണുങ്ങള്‍ മാത്രം കാണേണ്ട സിനിമകളല്ല അതൊന്നുമെന്നും സ്വാസിക പറയുന്നുണ്ട്. മോണ്‍സ്റ്റര്‍ ആണ് സ്വാസിക അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചതുരം, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, ഉടയോള്‍, ജെന്നിഫര്‍ തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്.

More in Movies

Trending