Tamil
20 വര്‍ഷമായി ഞാന്‍ സ്ക്രീനില്‍ പുകവലിച്ചിട്ട്, പക്ഷെ ആ കഥാപാത്രത്തിന് വേണ്ടി എല്ലാം ബ്രേക്ക് ചെയ്തു; തുറന്ന് പറഞ്ഞ് സൂര്യ
20 വര്‍ഷമായി ഞാന്‍ സ്ക്രീനില്‍ പുകവലിച്ചിട്ട്, പക്ഷെ ആ കഥാപാത്രത്തിന് വേണ്ടി എല്ലാം ബ്രേക്ക് ചെയ്തു; തുറന്ന് പറഞ്ഞ് സൂര്യ
നിരവധി ആരാധകരുള്ള താരമാണ് സൂര്യ. കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്ത ചുരുക്കം ചില നടൻമാരിൽ ഒരാളും കൂടിയാണ്. വാരിണം ആയിരം, ആയുധ എഴുത്ത്, ഗജിനി, സൂരരൈ പോട്ര്, ജയ് ഭീം തുടങ്ങി നടൻ ചെയ്ത സിനിമകളുടെ വലിയൊരു നീണ്ട ലിസ്റ്റ് തന്നെ സൂര്യയെന്ന നടനെ കുറിച്ച് ആലോചിക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് വരും. പരിഹാസങ്ങളെ അടിത്തറയാക്കിയാണ് നടൻ എന്ന രീതിയിൽ തന്റേതായ സാമ്രാജ്യം സൂര്യ കെട്ടിപടുത്തത്. ഇരുപത്തിയേഴ് വർഷത്തെ കഠിനാധ്വാനമാണ് ഇന്ന് താരത്തിന് ലഭിച്ചിരിക്കുന്ന സ്റ്റാർഡം.
അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറെ ആഘോഷിക്കപ്പെട്ട, പ്രശംസകൾ വാങ്ങിക്കൂട്ടിയ വില്ലന്‍ കഥാപാത്രങ്ങളിലൊന്നാണ് സൂര്യയുടെ റോളക്സ്. കമൽ ഹാസന്റെ ‘വിക്രം’ എന്ന ചിത്രത്തിൽ ഈ കഥാപാത്രത്തിന് വലിയ ആരാധകരും ഉണ്ട്. പിന്നാലെ റോളക്സിന് കൂടുതൽ സ്ക്രീൻ സ്പെയിസ് ഉള്ള തരത്തിലൊരു ചിത്രം വരുമെന്നും ലോകേഷ് കനകരാജ് പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോഴിതാ റോളക്സിനായി തനിയ്ക്ക് ഒന്നും ചെയ്യേണ്ടി വന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് സൂര്യ. ഷൂട്ടിംഗിന്റെ അന്ന് രാവിലെയാണ് സ്ക്രിപ്റ്റ് പോലും കിട്ടുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് സ്ക്രിപ്റ്റില്‍ എഴുതിയിരുന്നില്ല. കഥാസന്ദര്‍ഭത്തെ കുറിച്ച് വ്യക്തമായിരുന്നു. അവിടെ വച്ച് കാന്‍ഡിഡ് ആയി ചെയ്ത കാര്യങ്ങള്‍ക്കാണ് സ്ക്രീനില്‍ കിട്ടിയ കയ്യടിയൊക്കെയും എന്നാണ് താരം പറയുന്നത്.
സിനിമയില്‍ അവസാനത്തെ രണ്ട് മിനിറ്റ് മാത്രമാണ് ഞാന്‍ വരുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. അര ദിവസത്തെ ഷൂട്ട് മാത്രമാണ് എനിക്ക് ഉണ്ടായിരുന്നത്. 20 വര്‍ഷമായി ഞാന്‍ സ്ക്രീനില്‍ പുകവലിച്ചിട്ട്. പക്ഷെ റോളക്സ് ഒരു വില്ലന്‍ ആണ്. അതുകൊണ്ട് എല്ലാ റൂളിനെയും ഞാന്‍ ബ്രേക്ക് ചെയ്യാന്‍ തീരുമാനിച്ചു.
ഷൂട്ടിന് തൊട്ടു മുമ്പ് ഞാനൊരു സിഗരറ്റ് കൊണ്ടുവരാന്‍ പറഞ്ഞു. സിഗരറ്റ് വന്നതിന് ശേഷം ഞങ്ങള്‍ ഷൂട്ട് ആരംഭിച്ചു. കമല്‍ സാര്‍ വരുന്നതിന് മുമ്പ് ഷൂട്ട് തീര്‍ക്കണം എന്നായിരുന്നു എന്റെ മനസില്‍. അദ്ദേഹത്തിന്റെ മുന്നില്‍ എനിക്ക് അഭിനയിക്കാന്‍ ആകില്ല. ഡയലോഗെല്ലാം ഷൂട്ടിന് തൊട്ടുമുമ്പാണ് കിട്ടിയതെന്നും ബാക്കിയെല്ലാം ക്യാന്ഡിഡായിരുന്നു എന്നാണ് സൂര്യ പറയുന്നത്.