Connect with us

ദൈവമേ ഇനി ഇവിടെ നിന്നാ പണി പാളും എന്നായി മനസില്‍; രാജമാണിക്യം ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവച്ച് സുരാജ് !

Movies

ദൈവമേ ഇനി ഇവിടെ നിന്നാ പണി പാളും എന്നായി മനസില്‍; രാജമാണിക്യം ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവച്ച് സുരാജ് !

ദൈവമേ ഇനി ഇവിടെ നിന്നാ പണി പാളും എന്നായി മനസില്‍; രാജമാണിക്യം ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവച്ച് സുരാജ് !

മലയാളികളുടെ പ്രിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ വേഷങ്ങളിലൂടെ എത്തി ഇപ്പോൾ നായക നടനായി തിളങ്ങി നിൽക്കുകയാണ് മിമിക്രി വേദികളിൽ നിന്നാണ് താരം സിനിമയിലേക്ക് എത്തിയത് . സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായാണ് ശ്രദ്ധനേടുന്നത്. സിനിമയിൽ വളരെ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു കൊണ്ടിരുന്ന സുരാജ് കൂടുതൽ ശ്രദ്ധനേടുന്നത് 2005 ൽ പുറത്തിറങ്ങിയ രാജമാണിക്യം എന്ന ചിത്രത്തിന് ശേഷമാണ്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു രാജമാണിക്യം. അൻവർ റഷീദാണ് ചിത്രം സംവിധാനം ചെയ്തത്. മാസും ആക്ഷനും കോമഡിയും സെന്റിമെന്റ്‌സും എല്ലാം നിറഞ്ഞ പക്ക കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്‌നര്‍ ആയിരുന്നു ചിത്രം.
ടിഎ ഷാഹിദിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ ബെല്ലാരി രാജ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി തിളങ്ങിയത്. തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന കഥാപാത്രത്തിനായി മമ്മൂട്ടിയെ ഭാഷ പഠിപ്പിച്ചത് സുരാജ് വെഞ്ഞാറമൂട് ആയിരുന്നു. ചിത്രം ഗംഭീര വിജയമായതിന് പിന്നാലെ സുരാജിനും അഭിനന്ദന പ്രവാഹം ആയിരുന്നു.

ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ രാജമാണിക്യത്തിലേക്ക് എത്തിയതിനെ കുറിച്ചും സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങളും സുരാജ് പങ്കുവച്ചിരുന്നു. സുരാജിന്റെ വാക്കുകൾ ഇങ്ങനെ
‘എന്റെ കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ ആന്റോ ജോസഫ് എന്നെ വിളിച്ചു. മമ്മൂക്കയുടെ നമ്പർ തന്നിട്ട് വിളിക്കണമെന്ന് പറഞ്ഞു. രാജമാണിക്യം എന്ന സിനിമയുടെ ചിത്രീകരണമാണ് എന്നും പറഞ്ഞു. ആ സമയത്ത് എന്റെ ആകെയുളള വരുമാനം സ്റ്റേജ് ഷോകളായിരുന്നു. അങ്ങനെ സ്‌റ്റേജ് ഷോകളെല്ലാം വേണ്ടെന്ന് വച്ച് ഞാന്‍ നേരെ പൊള്ളാച്ചിയിലേക്ക് പോയി,’

‘അവിടെ ചെന്ന് ആദ്യം തന്നെ മമ്മൂക്കയെ കണ്ടു. എന്റെ ജോലി തിരക്കഥാകൃത്ത് ഷാഹിദിക്ക എഴുതിയ സംഭാഷണങ്ങള്‍ തിരുവനന്തപുരം ഭാഷയിലേക്ക് മാറ്റിക്കൊടുക്കണം എന്നതായിരുന്നു. എഴുതി കൊടുത്താൽ പോര, മമ്മൂക്കയ്ക്ക് പറഞ്ഞുകൊടുക്കുകയും വേണമായിരുന്നു. അങ്ങനെ അവിടെ ചെന്നപ്പോൾ ആന്റോ ചേട്ടൻ മമ്മൂക്കയുടെ റൂം വരെ പോകാമെന്ന് പറഞ്ഞു കൊണ്ടുപോയി. ഞാനവിടെ ചെന്നപ്പോ മമ്മൂക്കയും ഉണ്ട് സുലു ചേച്ചിയും ഉണ്ട്,’

പഠിപ്പിക്കാനൊക്കെ വന്ന ആളല്ലെ എന്ന ബലത്തില്‍ ഞാനവിടെ നിൽക്കുകയായിരുന്നു. അപ്പോഴാണ് കോസ്റ്റും കൊണ്ട് ഒരാൾ വന്നത്. മമ്മൂക്ക അയാളോട് ചൂടായി. അപ്പോ ഞാന്‍ ഒന്ന് ഞെട്ടി, ദൈവമേ ഇനി ഇവിടെ നിന്നാ പണി പാളും എന്നായി മനസില്‍. അപ്പോ സുലു ചേച്ചി എന്തോ പറഞ്ഞു, നിനക്കെന്ത് അറിയാം എന്ന് പറഞ്ഞ് അവരോടും മമ്മൂക്ക ചൂടായി,’

ഇതെല്ലാം കണ്ട് ഞാന്‍ പിന്നെ തണുത്തിട്ട് വരാം എന്ന് പറഞ്ഞു പുറത്തേക്കിറങ്ങാൻ പോയപ്പോൾ മമ്മൂക്ക, ഇരിയെടാ അവിടെ എന്ന് പറഞ്ഞു. എന്നിട്ട് എന്നോട് പറഞ്ഞു. താഴെ ഷാഹീദ് ഉണ്ട്. നീ അതങ്ങനെയെങ്കിലും ഒന്ന് വല്‍ക്കരിക്ക്, തിരുവനന്തപുരം ഭാഷയിലോട്ട് മാറ്റാൻ പറഞ്ഞു. പിന്നാലെ താഴോട്ട് വന്ന് സംഭാഷണങ്ങളെല്ലാം വൽക്കരിച്ചു. അതൊരു വലിയ അനുഭവമായിരുന്നു,’ സൂരാജ് പറയുന്നു.

സിനിമയിൽ താൻ ഒരു സീൻ അഭിനയിച്ചെന്നും സുരാജ് പറയുന്നുണ്ട്. താൻ തന്നെ കോമഡി കേറ്റി എഴുതിയ സീൻ ആയിരുന്നു. ഒരു പത്ത് ടേക്കെങ്കിലും അതിന് പോയി. ഞാൻ എഴുതിയ സീൻ ആയിട്ടും എനിക്ക് ചെയ്യാൻ പറ്റുന്നുണ്ടായില്ല. പിന്നെ അത് സിനിമയിൽ നിന്ന് ഒഴിവാക്കി അൻവർ ചോദിച്ചിട്ടാണ് ഒഴിയാക്കിയത്. അതോടെ ഞാൻ സിനിമയിൽ ഉണ്ടെന്ന് തെളിവില്ലാതെ ആയി.

എന്നാൽ സിനിമ ഇറങ്ങി കഴിഞ്ഞ് എനിക്ക് ഭയങ്കര ഫോൺ വരൽ ആയിരുന്നു. എല്ലാവരും വിളിച്ച് നന്നായി എന്നൊക്കെ പറഞ്ഞു. ഇനി എന്റെ സീൻ കാണിച്ചോ എന്ന് സംശയമായി. പിന്നെ എല്ലാരും പറഞ്ഞു മമ്മൂക്ക തിരുവനന്തപുരം ഭാഷ നന്നായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന്.

More in Movies

Trending

Recent

To Top