general
ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നടനെ കുത്തിപരിക്കേല്‍പ്പിച്ച് അജ്ഞാതന്‍
ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നടനെ കുത്തിപരിക്കേല്‍പ്പിച്ച് അജ്ഞാതന്‍
ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ പഞ്ചാബി-ബോളിവുഡ് നടന്‍ അമന്‍ ധലിവാളിന് കുത്തേറ്റു. അജ്ഞാതനായ ഒരാള്‍ ജിമ്മിലേക്ക് വന്ന് നടനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജിമ്മിലുള്ളവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്ന രംഗങ്ങളും വീഡിയോയിലുണ്ട്.
യുഎസിലെ 3685 ഗ്രാന്‍ ഒയാക്‌സിലുള്ള പ്ലാനറ്റ് ഫിറ്റ്‌നസ് ജിമ്മിലാണ് രാവിലെ 9.20 ഓടെ ആക്രമണം നടന്നത്. ആക്രമണത്തില്‍ നടന് ഒന്നിലധികം മുറിവുകള്‍ സംഭവിച്ചിട്ടുണ്ട്. നടന്റെ നില ഗുരുതരമാണ് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍.
അപകടം പറ്റി ഉടന്‍ തന്നെ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയിലാണ് അദ്ദേഹം. മുറിവുകളില്‍ ബാന്‍ഡേജ് വെച്ചു കെട്ടി നില്‍ക്കുന്ന നടന്റെ ചിത്രം ആശുപത്രി അധികൃതര്‍ പുറത്ത് വിട്ടിട്ടുണ്ട്.
‘ജോധാ അക്ബര്‍’ അടക്കമുള്ള ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ട നടനാണ് അമന്‍ ധലിവാള്‍. ‘എക് കുഡി പഞ്ചാബ് ദി’, ‘വിര്‍സ’ എന്നീ സിനിമകളിലെ താരത്തിന്റെ പെര്‍ഫോമന്‍സുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
