Bollywood
നടൻ പർവീൺ ദാസിന് കാർ അപകടത്തിൽ പരിക്ക്; നില അതീവ ഗുരുതരമെന്ന് വിവരം
നടൻ പർവീൺ ദാസിന് കാർ അപകടത്തിൽ പരിക്ക്; നില അതീവ ഗുരുതരമെന്ന് വിവരം
നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് പർവീൺ ദാസ്. ഇപ്പോഴിതാ പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം നടന് കാർ അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. നിലവിൽ നടനെ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളുടെ മനസ്സ് പർവീണിനും കുടുംബത്തിനുമൊപ്പമാണ്. പ്രോ പഞ്ചാ ലീഗ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിവരങ്ങൾ അതാത് സമയത്ത് തന്നെ പുറത്തുവിടുന്നതായിരിക്കും.
പർവീണിന്റെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടേയും സ്വകാര്യതയെ ഏവരും മാനിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. അദ്ദേഹത്തിന് അതിവേഗത്തിൽ പൂർണ ആരോഗ്യത്തിലേയ്ക്ക് തിരിച്ചുവരട്ടേ എന്നാണ് പ്രോ പഞ്ചാ ലീഗ് അംഗങ്ങൾ വ്യക്തമാക്കുന്നത്. പ്രോ പഞ്ചാ ലീഗിന്റെ സഹ-സ്ഥാപകൻ കൂടിയാണ് താരം.
ഖോസ്‌ലാ കാ ഘോസ്‌ലാ, മൈ നെയിം ഈസ് ഖാൻ, മൺസൂൺ വെഡ്ഡിങ്, രാഗിണി MMS 2 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് പർവീൺ ദബസ്. ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ‘ശരംജീ കി ബേട്ടി’യിലാണ് അദ്ദേഹം ഒടുവിൽ വേഷമിട്ടത്.
